നോയിഡ: ഗ്രേറ്റർ നോയ്ഡയിലെ ബിർസാഖിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു, ബിർസാഖിലെ നേതാവും ഗ്രാമമുഖ്യനുമായ ശിവ്കുമാറാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്.

തന്റെ കാറായ ടൊയോട്ട ഫോർച്ച്യൂണറിൽ സഞ്ചരിക്കവെ അക്രമികൾ ബൈക്കിലെത്തി് വെടിയുതിർക്കുകയായിരുന്നു. അക്രമികൾ കാറിന് നേരെ അരമണിക്കൂറോളം നേരം വെടിയുതിർത്തെന്നാണ് റിപ്പോർട്ടുകൾ. നിർത്താതെയുള്ള വെടിവെപ്പിൽ കൂടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനു അപ്പോൾ തന്നെ മരിച്ചു.

ഹരിബത്പൂറിൽ തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ നിന്ന് മടങ്ങുകയായിരുന്നു ശിവ്കുമാർ. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വെടിവെപ്പിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.കൊല്ലപ്പെട്ടവരെ കൂടാതെ കാറിലുണ്ടായിരുന്ന ഡ്രൈവറേയും മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.