- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റില്ലെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞത് പാഴായില്ല ! സ്ഥാനാർത്ഥിത്വം നിഷേധിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ ബിജെപി മുൻ മന്ത്രിക്ക് മണിക്കൂറുകൾക്കുള്ളിൽ സീറ്റ് നൽകി കോൺഗ്രസ്; ഹോഷംഗബാദിൽ സർതജ് സിങ്ങിന് കോൺഗ്രസ് സീറ്റ് നൽകിയത് ബിജെപിയിൽ മുതിർന്ന നേതാക്കൾ അവഗണിക്കപ്പെടുന്നുണ്ടെന്ന 'സൂചന'
ന്യൂഡൽഹി: കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ കരയുന്ന നേതാവിനേ സീറ്റുള്ളൂ എന്ന വിചിത്രമായ സംഭവമാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്നും കേൾക്കുന്നത്. തനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ ബിജെപിയുടെ മുതിർന്ന നേതാവിന് മണിക്കൂറുകൾക്കുള്ളിൽ സീറ്റ് നൽകിയാണ് കോൺഗ്രസ് മാതൃകയായത്. മുൻ പൊതുമരാമത്തു മന്ത്രിയും സിറ്റിങ് എംഎൽഎയുമായ സർതജ് സിങ് (77)നാണ് ഈ ഭാഗ്യം ലഭിച്ചത്. ഹോഷംഗാബാദിലാണു സിങ് മൽസരിക്കുന്നത്. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്ക് 75 വയസ് കഴിഞ്ഞാൽ സ്ഥാനം നൽകേണ്ടന്ന് ബിജെപി നേരത്തെ നയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് വർഷം മുൻപ് സർതജിനെ മന്ത്രിസഭയിൽ നിന്നും നേതൃത്വം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് സ്ഥാനാർത്ഥിത്വവും നിഷേധിച്ചതറിഞ്ഞ് ഇന്നലെ സിങ് അനുയായികളെ കാണുകയും പൊട്ടിക്കരയുകയുമായിരുന്നു. സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഇദ്ദേഹത്തിന് കോൺഗ്രസിലേക്ക് പ്രവേശനം ലഭിക്കുകയും വൈകിട്ടോടെ സ്ഥാനാർത്ഥി ആകാനുള്ള അവസരവും ലഭിച്ചു. സിങ്ങിന്റെ സിറ
ന്യൂഡൽഹി: കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ കരയുന്ന നേതാവിനേ സീറ്റുള്ളൂ എന്ന വിചിത്രമായ സംഭവമാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്നും കേൾക്കുന്നത്. തനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞ ബിജെപിയുടെ മുതിർന്ന നേതാവിന് മണിക്കൂറുകൾക്കുള്ളിൽ സീറ്റ് നൽകിയാണ് കോൺഗ്രസ് മാതൃകയായത്. മുൻ പൊതുമരാമത്തു മന്ത്രിയും സിറ്റിങ് എംഎൽഎയുമായ സർതജ് സിങ് (77)നാണ് ഈ ഭാഗ്യം ലഭിച്ചത്. ഹോഷംഗാബാദിലാണു സിങ് മൽസരിക്കുന്നത്.
മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്ക് 75 വയസ് കഴിഞ്ഞാൽ സ്ഥാനം നൽകേണ്ടന്ന് ബിജെപി നേരത്തെ നയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് വർഷം മുൻപ് സർതജിനെ മന്ത്രിസഭയിൽ നിന്നും നേതൃത്വം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് സ്ഥാനാർത്ഥിത്വവും നിഷേധിച്ചതറിഞ്ഞ് ഇന്നലെ സിങ് അനുയായികളെ കാണുകയും പൊട്ടിക്കരയുകയുമായിരുന്നു.
സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഇദ്ദേഹത്തിന് കോൺഗ്രസിലേക്ക് പ്രവേശനം ലഭിക്കുകയും വൈകിട്ടോടെ സ്ഥാനാർത്ഥി ആകാനുള്ള അവസരവും ലഭിച്ചു. സിങ്ങിന്റെ സിറ്റിങ് സീറ്റായ സേവ്നി - മാൽവയിൽ കോൺഗ്രസ് നേരത്തേ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു.
സർതജ് ഉൾപ്പെടെ 17 സ്ഥാനാർത്ഥികളുടെ അവസാന പട്ടിക കോൺഗ്രസ് പുറത്തിറക്കി. മുഖ്യമന്ത്രി പദവി ലക്ഷ്യമിടുന്ന പിസിസി അധ്യക്ഷൻ കമൽനാഥും പ്രചാരണ വിഭാഗം മേധാവി ജ്യോതിരാദിത്യ സിന്ധ്യയും മൽസരിക്കുന്നില്ല. 32 സ്ഥാനാർത്ഥികളുമായി ബിജെപി മൂന്നാം പട്ടികയിറക്കി. ശേഷിക്കുന്നത് 6 സീറ്റുകൾ.