ലക്‌നൗ: ഉത്തർപ്രദേശിലെ ബിജെപി നേതാക്കൾക്കളുടെ അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാ ശ്രമം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനത്തിന് മുന്നിൽ ചാടിയാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഉടൻ തന്നെ ഇയാളെ പൊലീസ് പിടിച്ച് മാറ്റുകയായിരുന്നു. യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.