തലശേരി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ സ്റ്റുഡന്റ് പൊലിസിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ വകുപ്പുതല അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് ആരോപിച്ചു. കണ്ണുർ മാരാർജി ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം മുഖ്യമന്ത്രി നാട്ടിലെത്തിയാൽ സന്തത സഹചാരിയായ പണിക്കൻ രാജന്റെ മകൻ അഖിലേഷിനെതിരെയാണ് ചൊക്‌ളി പൊലിസിൽ കുട്ടി പരാതി നൽകിയത്.

ചൊക്‌ളി പൊലിസ് കേസെടുത്തെങ്കിലും ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താതെ ബന്ധപ്പെട്ട പൊലിസുകാരനെ പേരിന് സ്ഥലം മാറ്റുക മാത്രമേ ചെയ്തുള്ളു. ഇപ്പോൾ ഈ കേസ് ഹൈക്കോടതിയിൽ ക്‌ളാഷ് ചെയ്യാൻ കൊടുത്തിരിക്കുകയാണ്.ഇവിടെ ആർക്കാണ് നീതി ലഭിക്കുന്നത്. ആറു മാസമായിട്ടും ഒരു പൊലിസുകാരൻ പ്രതിയായ കേസ് പോലും അന്വേഷിക്കാൻ പോലും മൂന്നു നാലും റാങ്കുംവെച്ചു നടക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്മാർക്ക് കഴിയുന്നില്ല ഇവിടെ ആർക്കാണ് നീതി ലഭിക്കുന്നത്. മാർക്‌സിസ്റ്റ് പാർട്ടിയുടെ കൊടിമരം റോഡിന് തടസമായാൽ നീക്കം ചെയ്യുന്ന പൊലിസുകാരനെ സ്ഥലം മാറ്റുകയാണ് മാർക്‌സിസ്റ്റ് പാർട്ടി'ആർക്കാണ് ഇവിടെ നീതി ലഭിക്കുന്നത്. ഈ കേസ് പിൻവലിപ്പിക്കാനായി സിപിഎം നേതാക്കൾ കുട്ടിയുടെ വീട്ടിലേക്ക് മാർച്ചു നടത്തുകയാണ്.

ചൊക്‌ളി രാമവിലാസം സ്‌കൂളിൽ 165 ബൂത്തിൽ അഞ്ചാം തിയ്യതി രാത്രി പൊലിസിനെ സഹായിക്കാനെത്തിയ സ്റ്റുഡന്റ് പൊലിസിൽപ്പെട്ട പയ്യനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയിട്ടു യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 28 ദിവസം കഴിഞ്ഞിട്ടാണ് ഇയാൾക്ക് ജാമ്യം ലഭിക്കുന്നത്. അതു വരെ യാതൊരു നടപടിയെടുമെടുത്തില്ല.പൊലിസിന്റെ കൈകൾ ആരോ ബന്ധിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ നിഴലുപോലെ സന്തത സഹചാരിയായി നടക്കുന്നയാളുടെ മകനായതിലാണ് പൊലിസ് പ്രാഥമിക നടപടി പോലും സ്വീകരിക്കാത്തത് പീഡനക്കാരനായ പൊലിസ് കാരനെ സഹായിക്കുകയാണ് ചെയ്യുന്നത്.

പൊലിസിന്റെ കൈകൾ കുച്ചു വിലങ്ങിട്ടിരിക്കുകയാണ്. ഇത്തരം പൊലിസുകാരാണ് നാട്ടുകാരെ നീതിയും നിയമവും പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നതൊന്നും ഹരിദാസ് കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ യു.ടി.ജയന്തൻ, പുതുക്കൻ രാജൻ എന്നിവർ പങ്കെടുത്തു.