- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിമുറിയിൽ കയറിയ യുവതിയെ പിന്തുടർന്ന് ഒളികാമറ വെച്ചു; ദൃശ്യം പകർത്തുന്നത് കണ്ട യുവതി അലറിവിളിച്ചു; നാട്ടുകാർ ഓടിക്കൂടിയപ്പോൾ ദൃശ്യം പകർത്തിയ ആൾ കടന്നു കളഞ്ഞു; പൊലീസ് അന്വേഷണത്തിൽ പിടിയിലായത് ബിജെപിയുടെ പ്രദേശിക നേതാവ്
ആലപ്പുഴ : കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ നഗ്‌നചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ബിജെപി പ്രാദേശിക നേതാവ് പൊലീസ് പിടിയിലായി.ബിജെപി. പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റും അരൂർ മണ്ഡലം കാര്യവാഹകുമായ എട്ടാം വാർഡ് തുലാപ്പഴത്ത് വീട്ടിൽ അജയൻ(44)ആണ് അറസ്റ്റിലായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പെരുമ്പളം ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്നു. ദ്യശ്യങ്ങൾ പകർത്താനായി നേതാവ് കഴിഞ്ഞ കുറെ ദിവസങ്ങളായി യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു. ഇതിനിടെയാണ് യുവതി കഴിഞ്ഞദിവസം കുളിമുറിയിൽ കയറുന്നത് നേതാവ് കണ്ടത്. ഉടൻ പിന്നാലെ കൂടി. കുളിമുറിയുടെ വെന്റിലേഷനിലൂടെ ഒളിക്യാമറയിൽ ദൃശ്യം പകർത്തുന്നതിനിടയിൽ ഇത് കാണാനിടയായ യുവതി ഭയന്ന് അലറി വിളിച്ചു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയതോടെ നേതാവ് മുങ്ങി. വീട്ടുകാരുടെ പിന്തുണയോടെ യുവതി അന്നു തന്നെ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ ശക്തമായ അന്വേഷണത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെ നേതാവിനെ ഒളിസങ്കേതത്തിൽ നിന്നും അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം നേത
ആലപ്പുഴ : കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ നഗ്‌നചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ബിജെപി പ്രാദേശിക നേതാവ് പൊലീസ് പിടിയിലായി.ബിജെപി. പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റും അരൂർ മണ്ഡലം കാര്യവാഹകുമായ എട്ടാം വാർഡ് തുലാപ്പഴത്ത് വീട്ടിൽ അജയൻ(44)ആണ് അറസ്റ്റിലായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പെരുമ്പളം ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്നു.
ദ്യശ്യങ്ങൾ പകർത്താനായി നേതാവ് കഴിഞ്ഞ കുറെ ദിവസങ്ങളായി യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു. ഇതിനിടെയാണ് യുവതി കഴിഞ്ഞദിവസം കുളിമുറിയിൽ കയറുന്നത് നേതാവ് കണ്ടത്. ഉടൻ പിന്നാലെ കൂടി. കുളിമുറിയുടെ വെന്റിലേഷനിലൂടെ ഒളിക്യാമറയിൽ ദൃശ്യം പകർത്തുന്നതിനിടയിൽ ഇത് കാണാനിടയായ യുവതി ഭയന്ന് അലറി വിളിച്ചു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയതോടെ നേതാവ് മുങ്ങി.
വീട്ടുകാരുടെ പിന്തുണയോടെ യുവതി അന്നു തന്നെ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ ശക്തമായ അന്വേഷണത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെ നേതാവിനെ ഒളിസങ്കേതത്തിൽ നിന്നും അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം നേതാവ് ഒളിവിൽ കഴിയുകയായിരുന്നു. കേസ് ഒതുക്കാൻ സമ്മർദ്ദം നടത്തിയെങ്കിലും നടക്കാതെ പോയതാണ് അറസ്റ്റിന് വഴിയൊരുക്കിയത്. അന്വേഷണം ഇഴയുന്നതായി പൊലീസിനു മേൽ ആരോപണം ഉയർന്ന സാഹചര്യത്തിൽ അറസ്റ്റ് അനിവാര്യമാകുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയരംഗത്തെ ഉന്നതർ ഇടപെട്ടെങ്കിലും യുവതിയുടെ നിലപാട് പൊലീസിനെ പ്രതിരോധത്തിലാക്കി. അന്വേഷണം ഇനിയും ഇഴഞ്ഞാൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ നാട്ടുകാർ ഒരുങ്ങുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്. പൂച്ചാക്കൽ പൊലീസിനാണ് അന്വേഷണ ചുമതല. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മേഖലയാണ് പൂച്ചാക്കൽ. ഇവിടെ നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച പാർട്ടിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.