- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ നാണംകെട്ടെങ്കിലും നോർത്തിൽ കരുത്ത് കാട്ടി ബിജെപി; അരുണാചലിലെ രണ്ടുസീറ്റിലും യുപിയിലെ ഒരു സീറ്റിലും ജയിച്ചത് മോദിപ്രഭാവം; ബംഗാളിൽ മമതയെ പിടിച്ചുകെട്ടാൻ ആരുമില്ല; രണ്ടാം സ്ഥാനവുമായി തിരിച്ചുവരവ് സൂചന നൽകി സിപിഎമ്മും; സിറ്റിങ് സീറ്റുകൾ നഷ്ടമായി കോൺഗ്രസും; നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർ പ്രദേശിലും അരുണാചൽ പ്രദേശിലെ ഒരു മണ്ഡലത്തിലും ബിജെപിയും, പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസും ലീഡ് ചെയ്യുന്നു.യുപിയിലെ സിക്കന്ദര മണ്ഡലത്തിലും, അരുണാചലിലെ പക്കേ കെസാങ്, ലിക്കാബാലി പശ്ചിമ ബംഗാളിലെ സബാങ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. കാൻപുരിലെ ദേഹത് ജില്ലയിലെ മണ്ഡലത്തിലെ സിക്കന്ദര മണ്ഡലത്തിൽ, സിറ്റിങ് എംഎൽഎയായിരുന്ന ബിജെപിയുടെ മരുത പ്രസാദ് പാൽ രോഗത്തെത്തുടർന്നു മരിച്ചതിനാലാണു സീറ്റ് ഒഴിവു വന്നത്. പാലിന്റെ മകൻ അജിത് പാൽ സിങ്ങിനെയാണു ബിജെപി നിർത്തിയത്. സമാജ്വാദി പാർട്ടിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. എസ്‌പിയുടെ സീമ സച്ചനും കോൺഗ്രസിന്റെ പ്രഭാകറുമാണു മൽസര രംഗത്തുള്ളത്.53 ശതമാനമായിരുന്നു ഇവിടുത്തെ പോളിങ്.ഉയർന്ന ജാതിയിൽ പെട്ട 21 രജപുത്രരെ ഫൂലൻ ദേവിയും സംഘവും വകവരുത്തിയ ബഹമായി കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധമാണ് ദേഹത് ജില്ല. ഉപതിരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ സബാങ്ങിൽ സിപിഎമ്മിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി തൃണമൂൽ കോൺഗ്രസ് വിജയിച്ചു. തൃണമൂൽ കോൺഗ്രസ് സ്ഥാനാ
ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർ പ്രദേശിലും അരുണാചൽ പ്രദേശിലെ ഒരു മണ്ഡലത്തിലും ബിജെപിയും, പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസും ലീഡ് ചെയ്യുന്നു.യുപിയിലെ സിക്കന്ദര മണ്ഡലത്തിലും, അരുണാചലിലെ പക്കേ കെസാങ്, ലിക്കാബാലി പശ്ചിമ ബംഗാളിലെ സബാങ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.
കാൻപുരിലെ ദേഹത് ജില്ലയിലെ മണ്ഡലത്തിലെ സിക്കന്ദര മണ്ഡലത്തിൽ, സിറ്റിങ് എംഎൽഎയായിരുന്ന ബിജെപിയുടെ മരുത പ്രസാദ് പാൽ രോഗത്തെത്തുടർന്നു മരിച്ചതിനാലാണു സീറ്റ് ഒഴിവു വന്നത്. പാലിന്റെ മകൻ അജിത് പാൽ സിങ്ങിനെയാണു ബിജെപി നിർത്തിയത്. സമാജ്വാദി പാർട്ടിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. എസ്‌പിയുടെ സീമ സച്ചനും കോൺഗ്രസിന്റെ പ്രഭാകറുമാണു മൽസര രംഗത്തുള്ളത്.53 ശതമാനമായിരുന്നു ഇവിടുത്തെ പോളിങ്.ഉയർന്ന ജാതിയിൽ പെട്ട 21 രജപുത്രരെ ഫൂലൻ ദേവിയും സംഘവും വകവരുത്തിയ ബഹമായി കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധമാണ് ദേഹത് ജില്ല.
ഉപതിരഞ്ഞെടുപ്പ് നടന്ന ബംഗാളിലെ സബാങ്ങിൽ സിപിഎമ്മിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി തൃണമൂൽ കോൺഗ്രസ് വിജയിച്ചു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ഗീതാ റാണി ഭുനിയ 64192 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. രണ്ടാം സ്ഥാനത്തുള്ള സിപിഎമ്മിന് 41987 വോട്ടുകളേ നേടാനായുള്ളൂ. 37476 വോട്ടുകളോടെ ബിജെപിയാണ് മൂന്നാം സ്ഥാനത്ത്.
മുൻ കോൺഗ്രസ് എംഎൽഎയും ഇപ്പോൾ മമത ബാനർജിയുടെ പാർട്ടിയിലേക്കു കൂടുമാറിയ മനസ് ഭൂണിയയുടെ ഭാര്യയാണ് ഗീത റാണി ഭൂണിയ. മനസ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പ്രാദേശിക നേതാവായ ചിരൺജിബ് ഭോവ്മിക് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി. സിപിഎമ്മിനായി റിത മണ്ഡലും ബിജെപിക്കായി അന്താര ഭട്ടാചാര്യയും മൽസരിക്കുന്നു.
അരുണാചൽ പ്രദേശിൽ രണ്ടിടത്താണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പക്കേ കെസാങ്ങിലും ലികബാലിയിലും. ലികബാലിയിൽ ബിജെപി വിജയിച്ചു. ഇക്കാര്യം സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി കിരൺ റിജ്ജു ട്വീറ്റ് ചെയ്തു.
പക്കേ കസാങ്ങിൽ ബിജെപി ലീഡ് ഉയർത്തുന്നുണ്ടെങ്കിലും ഭീഷണിയുയർത്തി തൊട്ടുപിന്നാലെ തന്നെ കോൺഗ്രസിന്റെ വോട്ടുകളും ഉയരുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയായി മുൻ ഉപമുഖ്യമന്ത്രി കമേങ് ഡോളോയാണു ബിജെപിയുടെ ബി.ആർ. വാഘേയ്‌ക്കെതിരെ മൽസരിക്കുന്നത്.
2014ലെ തിരഞ്ഞെടുപ്പിൽ ജയിച്ച ഡോളോയ്‌ക്കെതിരെ ബിജെപി സ്ഥാനാർത്ഥിയും മുന്മന്ത്രിയുമായ അറ്റും വെല്ലിയുടെ ഹർജിയിൽ വീണ്ടും തിരഞ്ഞെടുപ്പു നടത്താൻ ഗുവാഹത്തി ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ലികാബാലിയിലെ ഫലത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.