ഴും മാസം മുമ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു പരാജയം ഏറ്റു വാങ്ങിയ കോൺഗ്രസ് ശക്തമായ ഒരു തരിച്ചു വരവ് ലക്ഷ്യമിട്ട് പണി തുടങ്ങി. സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപേയാഗിക്കുന്നതിനും കൂടുതൽ യുവജനങ്ങളിലേക്ക് പാർട്ടിയെ എത്തിക്കാനും സ്ഥാനാർത്ഥി നിർണയം കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. സർക്കാരല്ല, പാർട്ടിയാണ് നയമാറ്റങ്ങളെ നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കി ഡിസംബർ എട്ടിന് സംസ്ഥാന പാർട്ടി അധ്യക്ഷന്മാർക്ക് സോണിയ കത്തയിച്ചിരുന്നു. കോൺഗ്രസ് പ്രത്യയശാസ്ത്രം, സംഘടനാ പരിഷ്‌കരണം, വിശാസ്യത വർധിപ്പിക്കൽ എന്നീ മൂന്ന് സുപ്രധാന വിഷയങ്ങളിൽ അണികളുടെ അഭിപ്രായവും സോണിയ ആരാഞ്ഞിട്ടുണ്ട്. അധികാരം ഏതാനും പേരുടെ കയ്യിൽ മാത്രം ഒതുങ്ങിയിരിക്കുകയാണെന്ന് സമ്മതിച്ച സോണിയ ഇതൊഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.

യൂത്ത് കോൺഗ്രസിലെ തെരഞ്ഞടുപ്പ് നടപടി പണാധിപത്യത്തെ തുടർന്ന് അട്ടിമറികൾക്ക് വഴങ്ങുന്നതായി മാറിയെന്നും സോണിയ ചൂണഅടിക്കാട്ടുന്നു. സോണിയയുടെ കത്തിനൊപ്പമുള്ള നോട്ടിൽ സോണിയാ ഗാന്ധിക്കും പാർട്ടി ഉപാധ്യക്ഷൻ രാഹുലിനുമുള്ള വലിയ വിശ്വാസ്യതയ്ക്കും വൈകാരിക അടുപ്പത്തെയും കൂടുതൽ ഉയർത്തികാട്ടാനും പാർട്ടി അണികളോട് ആവശ്യപ്പെടുന്നു. 'ഈ രാഷ്ട്രീയ മൂലധനം പാർട്ടി ഉപയോഗപ്പെടുത്തുകയും സംര്ക്ഷിക്കുകയും വേണം,' ഇന്ന് മാദ്ധ്യമങ്ങൾക്കു മുമ്പിൽ പരസ്യപ്പെടുത്തിയ നോട്ടിൽ പറയുന്നു. ഫെബ്രുവരി മധ്യത്തോടെ സംസഥാന അധ്യക്ഷന്മാരുടെ മറുപടി ലഭിക്കുമെന്നാണ് പ്തീക്ഷിക്കപ്പെടുന്നത്. മാർച്ചിൽ നടക്കുന്ന എഐസിസി യോഗത്തിൽ ഇതു വിശദമായി ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ തോറ്റാൽ ഉത്തരവാദിത്തം അവരെ നാമനിർദ്ദേശം ചെയ്ത നേതാക്കൾക്കായിരിക്കും. ഇതൊഴിലാക്കാൻ സ്ഥാനാർത്ഥി നിർണയം ഒരു വർഷം നേരത്തെ ആക്കണമെന്നും പാർട്ടി നിർദ്ദേശിക്കുന്നുണ്ട്.

യുവജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കുന്നതിനും പാർട്ടി പദ്ധതികളാവിഷ്‌കരിക്കുന്നുണ്ട്. 2019 പൊതു തെരഞ്ഞെടുപ്പിനു മുമ്പായി കന്നി വോട്ടർമാരേയും നഗര മധ്യവർഗത്തേയും കൂടെകൂട്ടാനാണു പദ്ധതി. ഇതിനായി സോഷ്യൽ മീഡിയ കാര്യക്ഷമമായി ഉപയോഗപ്പെടുത്തും. വിവിധ മാർഗങ്ങളുപയോഗപ്പെടുത്തി ആശയവിനിമയം കാര്യക്ഷമമാക്കാനും പാർട്ടി ആലോചിക്കുന്നു. നിർമ്മാണ തൊഴിലാളികൾ, തെരുവ കച്ചവടക്കാർ തുടങ്ങിയ സാമൂഹിക വിഭാഗങ്ങൾക്കു വേണ്ടി പുതിയ സംഘടനകൾ രൂപീകരിക്കുന്നതിനെ കുറിച്ചും പാർട്ടി നേതൃത്വം അഭിപ്രായമാരാഞ്ഞിട്ടുണ്ട്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവേശകരമായ വിജയം നേടി അധികാരത്തിലെത്താനായെങ്കിലും ജനങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ടിരിക്കുന്ന ബിജെപി അടുത്തു നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ നേരിടാൻ പുതിയ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്. ആദ്യപടിയായ സോഷ്യലിസ്റ്റ് ഐക്യം ഭീഷണിയായ ബീഹാറിൽ കൂടുതൽ മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തി അവരുടെ കുളം കലക്കാമെന്നാണ് ബിജെപി കണക്കു കൂ്ടുന്നത്. 'ബിഹാറിലെ മുസ്ലിംകൾ ബിജെപിയോട് ശത്രുതയുള്ളവരല്ല. മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇവരിൽ പകുതി പേരും ബിജെപി സ്ഥാനാർത്ഥികളാകും. ബാക്കിയുള്ളവർ ലേക് ജനശക്തി പാർട്ടി പോലുള്ള സഖ്യ കക്ഷികളിൽ നിന്നുള്ളവരുമായിരിക്കും,' ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായി സുശീൽ കുമാർ മോദി പറയുന്നു.

ഈ വർഷം അവസാനത്തോടെയാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. 2010-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൊത്തം 102 സ്ഥാനാർത്ഥികൾ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ മാത്രമാണ് ബിജെപി രംഗത്തിറക്കിയിരുന്നത്. ആകെയുള്ള 3.53 കോടി വോട്ടർമാരിൽ നിർണായ എണ്ണം മുസ്ലിം വോട്ടർമാരുമുണ്ട്. സംസ്ഥാനത്തെ ഭരണ കക്ഷിയായ ജെഡിയു അവരുടെ മുൻ എതിരാളിയായിരുന്ന ആർജെഡിയുമായി ലയിച്ചത് കടലാസിൽ വലിയ സംഭമാണെ്ങ്കിലും നേരേന്ദ്ര മോദിയുടെ പ്രഭാവം ബിജെപിയെ തുണക്കുമെന്നും സുശീൽ കുമാർ മോദി പറഞ്ഞു. സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനം വിവിധ ജാതികൾക്കിടയിൽ വിള്ളലുണ്ടാക്കുമെന്നും ഇത് അനുകൂലമാക്കി മാറ്റാനാകുമെന്നും പ്രതീക്ഷിച്ചിരിക്കുകയാണ് ബിഹാറിൽ ബിജെപി.