- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യ കുറിപ്പിൽ പറയുന്ന ഗുഡ്ജിയും അപ്പുവും ആരാണ്? പാർട്ടി പുനഃസംഘടനയിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും നഷ്ടമായതിൽ അഭിലാഷ് ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കൾ; സാമ്പത്തിക ഇടപാടിൽ എഐ കയർത്തതും വിഷമമായി: ബിജെപി മെമ്പറുടെ ദുരൂഹ മരണത്തിന് കാരണക്കാർ ആര്?
പെരുമ്പാവൂർ: ബിജെപി മദ്ധ്യമേഖല ..അപ്പു, ഗുഡ്ജി.. ആർ എസ് എസ്, എസ് ഐ സുവർണകുമാർ... തന്റെ ആത്മഹത്യക്ക് കാരണക്കാരായവരെക്കുറിച്ച് കൂവപ്പടി പഞ്ചായത്തംഗം അഭിലാഷിന്റെ ആത്മഹത്യാകുറിപ്പിലെ വിവരണം ഇങ്ങനെ. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ അഭിലാഷിന്റെ ജഡം കണ്ടെത്തിയത്. ഈ സമയം വീട്ടിലുള്ള മറ്റുള്ളവർ സമീപത്തെ ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. എന്നാൽ ഇതിൽ എസ് ഐ സുവർണകുമാറിന് ഈ സംഭവത്തിൽ പങ്കില്ലെന്നാണ് സഹപ്രവർത്തകരുടെ പക്ഷം. ഗുഡ്ജി, അപ്പു എന്നിവർ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് കോടനാട് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. പാർട്ടി നേതൃത്വങ്ങളിൽ നിന്നൊഴിവാക്കിയതിൽ അഭിലാഷ് അസ്വസ്ഥനായിരുന്നെന്നും ഇതാണ് ആത്മഹത്യക്ക് വഴിതെളിച്ചതെന്നുമാണ് പൊലീസിന്റെ അനുമാനം. തൂങ്ങിമരണം തന്നെയാണ് നടന്നിരിക്കുന്നതെന്ന് പൊലീസിനു ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായും അറിയുന്നു. എന്നാൽ പരാതിക്കാരന്റെ മുന്നിൽ വച്ച്, കോടനാട് എസ് ഐ സുവർണകുമാർ ഏതാനും ആഴ്ചകൾക്കുമുമ്പ് അഭിലാ
പെരുമ്പാവൂർ: ബിജെപി മദ്ധ്യമേഖല ..അപ്പു, ഗുഡ്ജി.. ആർ എസ് എസ്, എസ് ഐ സുവർണകുമാർ... തന്റെ ആത്മഹത്യക്ക് കാരണക്കാരായവരെക്കുറിച്ച് കൂവപ്പടി പഞ്ചായത്തംഗം അഭിലാഷിന്റെ ആത്മഹത്യാകുറിപ്പിലെ വിവരണം ഇങ്ങനെ. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ അഭിലാഷിന്റെ ജഡം കണ്ടെത്തിയത്. ഈ സമയം വീട്ടിലുള്ള മറ്റുള്ളവർ സമീപത്തെ ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു.
എന്നാൽ ഇതിൽ എസ് ഐ സുവർണകുമാറിന് ഈ സംഭവത്തിൽ പങ്കില്ലെന്നാണ് സഹപ്രവർത്തകരുടെ പക്ഷം. ഗുഡ്ജി, അപ്പു എന്നിവർ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് കോടനാട് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. പാർട്ടി നേതൃത്വങ്ങളിൽ നിന്നൊഴിവാക്കിയതിൽ അഭിലാഷ് അസ്വസ്ഥനായിരുന്നെന്നും ഇതാണ് ആത്മഹത്യക്ക് വഴിതെളിച്ചതെന്നുമാണ് പൊലീസിന്റെ അനുമാനം. തൂങ്ങിമരണം തന്നെയാണ് നടന്നിരിക്കുന്നതെന്ന് പൊലീസിനു ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായും അറിയുന്നു.
എന്നാൽ പരാതിക്കാരന്റെ മുന്നിൽ വച്ച്, കോടനാട് എസ് ഐ സുവർണകുമാർ ഏതാനും ആഴ്ചകൾക്കുമുമ്പ് അഭിലാഷിനോട് കയർത്തു സംസാരിക്കുകയും മുറിയിൽനിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നെന്നും ഇതിൽ ഇയാൾ ഏറെ ദുഃഖിതനായിരുന്നെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് പാർട്ടിവൃത്തങ്ങളുടെ കണക്കുകൂട്ടൽ. പാർട്ടി പുനഃസംഘടനയിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും അഭിലാഷിന് നഷടപ്പെട്ടിരുന്നു. യുവമോർച്ച ജില്ലാ ജോയിന്റ് സെക്രട്ടറി, പെരുമ്പാവൂർ നിയോജകമണ്ഡലം സെക്രട്ടറി, ബിജെപി കൂവപ്പടി പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ അഭിലാഷ് പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി പുനഃസംഘടനയിൽ നേതാക്കൾക്ക് സ്ഥാനമാനങ്ങൾ നഷ്ടമാവുന്നത് പതിവാണെന്നും ഇതറിയാവുന്ന പ്രവർത്തകനായിരുന്നു അഭിലാഷ് എന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയാണ് അഭിലാഷിന്റെ മരണത്തിന് കാരണക്കാർ എന്ന രീതിയിൽ പൊലീസിന്റെ ഭാഗത്തുനിന്നുള്ള പ്രചാരണത്തിൽ കഴമ്പില്ലന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടി.
അടുത്തിടെ അഭിലാഷ് മദ്ധ്യസ്ഥത വഹിച്ചിരുന്ന സാമ്പത്തിക ഇടപാടു സംബന്ധിച്ച തർക്കം വീണ്ടും രൂക്ഷമാവുകയും കോടതിനടപടികളിലേക്ക് നീങ്ങുകയും ചെയ്്തിരുന്നു.രണ്ടര ലക്ഷം രൂപയുടെ കൊടുക്കൽ വാങ്ങൽ സംബന്ധിച്ചായിരുന്നു തർക്കം. പണം കൈപ്പറ്റിയ ആൾ ഉടമ്പടി മുദ്രപത്രം തിരികെ നൽകിയില്ലെന്നായിരുന്നു പണം നൽകിയ വ്യക്തിയുടെ പരാതി. പ്രശ്‌നം ഒത്തുതീർപ്പാക്കിയ വാർഡ് മെമ്പർ ഇത് വാങ്ങിനൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ഇതിൽ കാലതാമസമുണ്ടായതോടെ ഇയാൾ കോടനാട് പൊലീസിൽ മെമ്പർക്കെതിരെ പരാതി നൽകി. ഈ പരാതിയിലെ വാദിയുമായി സംസാരിച്ചിരിക്കെ എതിർകക്ഷിയായ മെമ്പർ മുറിയിൽവന്ന് കസേര വലിച്ചിട്ട് ഇരിക്കാൻ തുനിഞ്ഞെന്നും ഈയവസരത്തിൽ കുപിതനായ എസ് ഐ സുവർണകുമാർ ദേഷ്യപ്പെട്ട് 'ഇറങ്ങിപ്പോടാ..' എന്നു പറഞ്ഞ് അഭിലാഷിനെ ഇറക്കിവിട്ടെന്നുമാണ് ലഭ്യമായ വിവരം. ഇക്കാര്യത്തിൽ എസ് ഐ നടപടി അതിരുവിട്ടതാണെന്നാണ് പൊതുപ്രവർത്തകരുടെ വിലയിരുത്തൽ. ഒരു ജനപ്രതിനിധിക്ക് അധികാരികൾ നൽകേണ്ട സമാന്യപരിഗണന സുവർണകുമാർ അഭിലാഷിന് നൽകിയില്ലെന്നു മാത്രമല്ല, പരസ്യമായി അവഹേളിക്കുകയും ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽനിന്നും വ്യക്തമാവുന്നത്. ഈ സംഭവത്തിന് ശേഷം അഭിലാഷ് ഏറെ അസ്വസ്ഥനായിരുന്നെന്നാണ് അടുത്ത സുഹൃത്തുക്കൾ നൽകുന്ന വിവരം.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് മേഖലയിലെ ഫണ്ട് പിരിവിന് പാർട്ടി പുറമേനിന്നും പ്രവർത്തകരെ ഇറക്കിയിരുന്നെന്നും ഇതുസംബന്ധിച്ച് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായും ഇതിൽ രോഷാകൂലനായ അഭിലാഷ് നേതൃത്വത്തോട് ഉടക്കിയതായും ഊഹാപോഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിൽ പറയുന്ന ബിജെപി, ആർ എസ് എസ് പരാമർശം ഇതേത്തുടർന്നുണ്ടായിട്ടുള്ളതാണെന്ന പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്. അപ്പു, ഗുഡ്ജി എന്നിവരെക്കുറിച്ച് തങ്ങൾക്ക് യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ ബിജെപി നേതൃത്വം മനസ്സുതുറക്കുന്നില്ലെന്നുമാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.