- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർവാഞ്ചൽ എക്സ്പ്രസ് ട്രെയിൻ യാത്രയ്ക്കിടെ ബിജെപി എംഎൽഎ സഹയാത്രികയെ കടന്നുപിടിച്ചു; അറസ്റ്റിലായ നിയമസഭാംഗത്തെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു ബിജെപി
പട്ന: തീവണ്ടി യാത്രക്കിടെ സഹയാത്രികയായ യുവതിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ബിഹാറിലെ നിയമസഭാംഗം തുണ്ണാജി പാണ്ഡേയെ ബിജെപിയിൽ നിന്നു സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി കൊൽക്കത്ത- ഗൊരഖ്പുർ പൂർവാഞ്ചൽ എക്സ്‌പ്രസിലായിരുന്നു യുവതിക്കെതിരെ ബിജെപി എംഎൽഎ അതിക്രമം കാട്ടിയത്. എംഎൽഎയെ പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്തതയായി ബിജെപി നേതാവ് സുശീൽകുമാർ മോദിയാണു ട്വിറ്ററിലൂടെ അറിയിച്ചത്. ദുർഗാപുരിൽനിന്നാണു തുണ്ണാജി പാണ്ഡേ ട്രെയിനിൽ കയറിയത്. ഹാജിപൂരിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. ഗോരഖ്പൂരിലേക്കു പോവുകയായിരുന്നു യുവതി. ട്രെയിനിൽ യുവതിയുടെ അടുത്ത ബർത്തിലായിരുന്നു തുണ്ണാജി പാണ്ഡേ. ട്രെയിനിൽ കയറിയതുമുതൽ അപമര്യാദയായി പെരുമാറുകയും പിന്നീട് യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതിനെത്തുടർന്നു മറ്റു യാത്രക്കാർ തുണ്ണാജിയെ പിടികൂടി. ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇയാളെ കസ്റ്റഡിയിലെടുത്തു. ട്രെയിൻ സരായി റെയിൽവേസ്റ്റേഷനിലെത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ
പട്ന: തീവണ്ടി യാത്രക്കിടെ സഹയാത്രികയായ യുവതിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ബിഹാറിലെ നിയമസഭാംഗം തുണ്ണാജി പാണ്ഡേയെ ബിജെപിയിൽ നിന്നു സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി കൊൽക്കത്ത- ഗൊരഖ്പുർ പൂർവാഞ്ചൽ എക്സ്‌പ്രസിലായിരുന്നു യുവതിക്കെതിരെ ബിജെപി എംഎൽഎ അതിക്രമം കാട്ടിയത്.
എംഎൽഎയെ പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്തതയായി ബിജെപി നേതാവ് സുശീൽകുമാർ മോദിയാണു ട്വിറ്ററിലൂടെ അറിയിച്ചത്. ദുർഗാപുരിൽനിന്നാണു തുണ്ണാജി പാണ്ഡേ ട്രെയിനിൽ കയറിയത്. ഹാജിപൂരിലേക്കായിരുന്നു പോകേണ്ടിയിരുന്നത്.
ഗോരഖ്പൂരിലേക്കു പോവുകയായിരുന്നു യുവതി. ട്രെയിനിൽ യുവതിയുടെ അടുത്ത ബർത്തിലായിരുന്നു തുണ്ണാജി പാണ്ഡേ. ട്രെയിനിൽ കയറിയതുമുതൽ അപമര്യാദയായി പെരുമാറുകയും പിന്നീട് യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതിനെത്തുടർന്നു മറ്റു യാത്രക്കാർ തുണ്ണാജിയെ പിടികൂടി. ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇയാളെ കസ്റ്റഡിയിലെടുത്തു. ട്രെയിൻ സരായി റെയിൽവേസ്റ്റേഷനിലെത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ അടുത്തമാസം ആറുവരെ ജുഡീഷൽ കസ്റ്റഡിയിൽവിട്ടു. എന്നാൽ ആരോപണം നിഷേധിച്ച എംഎൽഎ സംഭവത്തിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. മൊബൈൽ ഫോൺ ചാർജർ എടുക്കുകയാണ് ചെയ്തത്. ഈ സമയം യുവതിയും ഇവരുടെ കുട്ടിയും ഇവിടെ കിടന്നുറങ്ങുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നുമാണ് എംഎൽഎയുടെ വാദം.