ലക്‌നോ: ഉത്തർപ്രദേശിൽ ബിജെപി മുൻ എംഎൽഎയുടെ മകൻ വെടിയേറ്റ് മരിച്ചു. ഡൊമരിയാഗഞ്ചിലെ മണ്ഡലത്തിലെ മുൻ എംഎൽഎ പ്രേം പ്രകാശ് തിവാരിയുടെ മകൻ വൈഭവ് തിവാരി (36) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയിൽ ഉത്തർപ്രദേശ് നിയമസഭാ മന്ദിരത്തിനു മുന്നൂറ് മീറ്റർ അകലെവച്ചാണ് വൈഭവിന് വെടിയേറ്റത്. വൈഭവിന്റെ പരിചക്കാർ തന്നെയാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.