മുസാഫറാനഗർ: പ്രകോപനം സൃഷ്ടിക്കുന്ന പ്രസ്താവനയുമായി ബിജെപി എംഎൽഎ വിക്രം സൈനി വീണ്ടും രംഗത്തെത്തി. ഹിന്ദുസ്ഥാൻ ഹിന്ദുക്കൾക്കുള്ളതാണെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎയായ സൈനി മുസാഫർ നഗറിൽ പറഞ്ഞു. നമ്മുടെ രാജ്യം ഹിന്ദുസ്ഥാൻ എന്നാണ് അറിയപ്പെടുന്നത്, അതിനർത്ഥം ഹിന്ദുക്കൾക്കുള്ള രാജ്യം എന്നാണ്.

'ഞാൻ ഒരു ഉറച്ച ഹിന്ദുമത വിശ്വാസിയാണ്. നമ്മുടെ രാജ്യം ഹിന്ദുസ്ഥാൻ എന്നാണ് അറിയപ്പെടുന്നത്. അതിനർത്ഥം അത് ഹിന്ദുക്കൾക്കുള്ളതാണ്. എന്നാൽ ഇന്ന് എല്ലാവരും യാതൊരു വേർതിരിവുകളുമില്ലാതെ ഗുണങ്ങൾ അനുഭവിക്കുന്നു.' - അദ്ദേഹം പറഞ്ഞു.

മുൻ സർക്കാരുകൾ മുസ്ലിങ്ങൾക്ക് കൂടുതൽ പരിഗണന നൽകിയിരുന്നതായും അദ്ദേഹം ആരോപിച്ചു. മണ്ടന്മാരായ നേതാക്കളുടെ ഇത്തരം തീരുമാനങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.