- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഘർഷഭൂമിയായി വീണ്ടും ബംഗാൾ; ഏറ്റുമുട്ടിയത് തൃണമൂൽ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ; എട്ട് പേർ കൊല്ലപ്പെട്ടു; 11 പേരെ അറസ്റ്റ് ചെയ്തെന്ന് ഡിജിപി; ക്രമസമാധാന നില തകർന്നെന്ന് ബിജെപി
കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ടിഎംസിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് സംഘർഷത്തിന് കാരണമെന്നാണ് സൂചന.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സബ് ഡിവിഷണൽ പൊലീസ് ഓഫീസറെയും രാംപൂർഘട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി.ടിഎംസി നേതാവും ബാരിഷാൽ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനുമായ ബാദു ഷെയ്ഖിനെ ഒരു സംഘം ഇന്നലെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. അക്രമപരമ്പരകളിൽ എട്ടോളം വീടുകൾ തീവയ്ക്കപ്പെട്ടു. ഈ സമയത്ത് വീടിനകത്ത് ഉണ്ടായിരുന്ന എട്ട് പേർ വെന്തുമരിക്കുകയായിരുന്നു. മരിച്ച ഏഴ് പേർ ഒരു വീട്ടിലുണ്ടായിരുന്നവരാണ്.
മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ബാദു ഷെയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്‌ച്ച വൈകുന്നേരം ചായക്കടയിൽ ഇരുന്ന ഇയാൾക്കെതിരെ അക്രമി സംഘം പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്റെ ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നാലെ ഇയാളുടെ അനുയായികൾ അക്രമികളെന്ന് സംശയമുള്ളവരുടെ വീടുകൾക്ക് തീ വയ്ക്കുകയാണെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്.
സംഭവത്തിൽ എഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണത്തിന് മമത സർക്കാർ ഉത്തരവിട്ടു. ഇതുവരെ പതിനൊന്ന് പേർ അറസ്റ്റിലായതായി ഡിജിപി മനോജ് മാളവ്യ പറഞ്ഞു. സംഭവം രാഷ്ട്രീയ സംഘർഷമല്ലെന്നാണ് ഇപ്പോൾ മനസ്സിലാകുന്നതെന്നും വ്യക്തിവിരോധമാണ് സംഘർഷത്തിന് കാരണമായതെന്നും ഡിജിപി പറഞ്ഞു.
മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ബാദു ഷെയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്‌ച്ച വൈകുന്നേരം ചായക്കടയിൽ ഇരുന്ന ഇയാൾക്കെതിരെ അക്രമി സംഘം പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്റെ ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ സംഭവത്തിൽ മമത സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തുകയാണ് ബിജെപി. ഭീകരരുടെ സ്വന്തം സ്ഥലമായി ബംഗാൾ മാറിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ബിജെപി - ടിഎംസി സംഘർഷം കൂടി ചൂണ്ടിക്കാട്ടി ബിജെപി വിമർശിച്ചു.
സംഘർഷത്തെ കുറിച്ച് കേന്ദ്ര തല അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് ബിജെപി എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. എന്നാൽ സംഘർഷത്തിൽ രാഷ്ട്രീയമില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്.




