ഭോപാൽ: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മധ്യപ്രദേശിൽ ബിജെപിയുടെ പുുത്തൻ രാഷ്ട്രീയ തന്ത്രം. രാഷ്ട്രീയവും മതവും തമ്മിലുള്ള അകലം കുറച്ച് അഞ്ച് മതനേതാക്കൾക്ക് സഹമന്ത്രി സ്ഥാനം നൽകിയാണ് മധ്യപ്രദേശിൽ ബിജെപി സർക്കാർ തങ്ങളുടെ ഇമേജ് കൂട്ടാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്.

ജനങ്ങൾക്കിടയിൽ സമ്മതരായ അഞ്ച് മതനേതാക്കൾക്ക് സഹമന്ത്രി സ്ഥാനം നൽകി ജനങ്ങളുടെ വോട്ട് പോക്കറ്റിലാക്കാനാണ് ബിജെപിയുടെ പുതിയ ചാണക്യതന്ത്രം. അതേസമയം അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അഞ്ചു മതനേതാക്കൾക്കു 'സഹമന്ത്രി' സ്ഥാനം നൽകിയ മധ്യപ്രദേശ് ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്ത് എത്തി. വോട്ട് പിടിക്കാനുള്ള ബിജെപിയുടെ പുതിയ അടവാണ് ബിജെപിയുടെ ഈ മസ്ത്രി സ്ഥാനമെന്ന് കോൺഗ്രസ് ആഞ്ഞടിച്ചു.

നർമദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, കംപ്യൂട്ടർ ബാബ, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവർക്കാണ് സഹമന്ത്രി സ്ഥാനം നൽകിയത്. നർമദ നദി സംരക്ഷണത്തിനായുള്ള കമ്മിറ്റിയിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നു. കമ്മിറ്റി അംഗങ്ങളെന്ന നിലയ്ക്കാണ് സഹമന്ത്രി സ്ഥാനം നൽകിയിരിക്കുന്നതെന്ന് സർക്കാർ വിശദീകരിച്ചു.

നർമദ നദി സംരക്ഷണ നീക്കം സുഗമമാക്കാനാണിതെന്നാണ് ബിജെപിയുടെ വിശദീകരണം. എന്നാൽ മതനേതാക്കളുടെ ജനസമ്മതി വോട്ടാക്കി മാറ്റാനുള്ള നീക്കമാണു ബിജെപിയുടേതെന്നു കോൺഗ്രസ് ആരോപിച്ചു.