തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി ഓഫീസ് ആക്രമണത്തിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ നേതാക്കൾ തമ്മിലെ വാക് പോരിന് പുതിയ തലം വരികെയാണ്. മുൻ എംഎൽഎ ശിവൻകുട്ടിയും കുന്നുകഴി കൗൺസിലറുമായ ഐപി ബിനുവും അറിയാതെ ആക്രമണ നടക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷ് ആരോപിച്ചിരുന്നു. ഇതാണ് പുതിയ തർക്കത്തിന് വഴി വയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ഫെയ്‌സ് ബുക്കിലൂടെ ബിനു മറുപടി നൽകി. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ബിജെപി ആരോപണത്തിന്റെ മുനയൊടിക്കാനാണ് സിപിഐ(എം) ശ്രമം.

ഐപി ബിനുവിന്റെ വിശദീകരണം ഇങ്ങനേ: ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷ് അറിയുന്നതിന് , ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണത്തിനു പിന്നിൽ ഞാൻ ആന്നെന്ന് നിങ്ങൾ പത്രസമ്മേളനത്തിൽ ഉന്നയിച്ചതായി പത്രങ്ങളിൽ നിന്നും അറിയാൻ സാധിച്ചു . നിങ്ങൾ ഒരു കാര്യം മനസിലാക്കുക കുന്നുകുഴി വാർഡിന്റെ കൗൺസിലർ എന്ന നിലയിൽ ആ വാർഡിൽ ജനങ്ങൾക്കൊപ്പം ഒരു ദിവസത്തിന്റെ മുക്കാൽ സമയവും ജീവിക്കുന്ന ഒരു കൗൺസിലർ എന്ന നിലയിൽ ആ വാർഡിൽ ഒരു അക്രമവും പ്രശ്‌നവും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ . ബിജെപി. ഓഫീസ് ആക്രമിച്ച യഥാർത്ഥ പ്രതികളെ പിടികൂടണം എന്നാണ് എന്റെയും എന്റെ പ്രസ്ഥാനത്തിന്റെയും ആവശ്യം . ...... എന്റെ പേര് അനാവശ്യമായി പരാമർശിച്ചതുകൊണ്ട് ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ ചില കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു .

വിദ്യാർത്ഥി യുവജന സമരങ്ങളുടെ മുന്നിൽ നേർക്കുനേരെ വീറോടെ നിന്ന പാരമ്പര്യമാണ് എനിക്കുള്ളത് . അത് പൊലീസിനോടാണെങ്കിലും രാഷ്ട്രീയ എതിരാളികളോടാണെങ്കിലും . ഇതു വരെ ഞാൻ ഇറങ്ങിയ പോരാട്ടങ്ങൾ ഒന്നും ഇരുട്ടിന്റ മറവിൽ ആയിരുന്നില്ല . രാത്രിയിൽ വന്ന് തന്തയില്ലാത്തരം കാണിക്കുന്നത് എന്റെ യോ എന്റെ പ്രസ്ഥാനത്തിന്റെയോ എന്റെ നേതാക്കളുടേയോ രീതിയല്ല . അതു കൊണ്ട് യഥാർത്ഥ പ്രതികളെ പിടിക്കുമ്പോഴെങ്കിലും നിങ്ങൾ എന്റെ പേര് അനാവശ്യമായി പരാമർശിച്ചതിന് തിരുത്തി പറയുമെന്ന് ഞാൻ ആഗ്രഹിക്കുന്നു . ഉള്ളത് ഉള്ളത് പോലെ പറയുന്നതാണ് യഥാർത്ഥ കമ്യൂണിസ്റ്റ് . രാത്രിയുടെ മറവിൽ ഒരു ഉണക്ക പടക്ക് എടുത്ത് ഒരു ബിൽഡിംഗിലേക്ക് വലിച്ചെറിഞ്ഞ് വലിയ കേമത്തം കാണിക്കുന്നത് എന്റെ രീതി അല്ലെന്ന് ഐപി ബിനു പറയുന്നു.

ഈ പോസ്റ്റ് ഫെയ്‌സ് ബുക്കിൽ ചർച്ചയാക്കി ഐപിയെ ഉയർത്തിക്കാട്ടുകയാണ് സിപിഐ(എം). ഐ.പി എന്നത് വെറും രക്ഷരങ്ങളല്ല.വിദൃാർത്ഥികളുടെയും യുവാകളുടെയും സമരോത്സുകതയുടെ പ്രതീകമാണ്.വിദൃാർത്ഥിപ്രത്ഥാനത്തിൽ തുടങ്ങി യുവജനപ്രസ്ഥാനത്തിന്റെ സംസ്ഥാനകമ്മിറ്റിയംഗമായത് സ്വന്തം പ്രസ്ഥാനത്തോടുള്ള സമർപ്പണം കൊണ്ട്മാത്രമാണ്.സമരപോരാട്ടങ്ങൾക്ക് മുന്നിൽ നിന്ന് മുദ്രാവാകൃം മുഴക്കി നേത്യത്വം കൊടുക്കുന്ന പോരാളി.എൻഡോസൾഫാൻ സമരത്തിൽ ഏജീസ് ഓഫീസിന്റെ കൊടിമരത്തിൽ കരികൊടി കെട്ടിയത് പട്ടാപകൽ 11മണിക്ക്.ഇരുട്ടിന്റെ മറവിൽ സമരം ചെയ്തവരല്ല ഞങ്ങൾ.ബിജെപിയുടെ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ മാത്രം ഒരു സുപ്രഭാതത്തിൽ നേതാവായ സുരേഷിന് അനന്തപുരിയുടെ സമരചരിത്രം അറിയില്ലായിരിക്കാം.വായിൽ തോന്നുന്നത് കോവക്കു പാട്ട് എന്നത് പോലെയാവരുത് നേതൃത്വത്തിന്റെ ഭാഷൃമെന്ന് അവർ പറയുന്നു.

എന്നാൽ സിപിഐ(എം) തന്നെയാണ് അക്രമം നടത്തിയതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബിജെപി. തിരുവനന്തപുരത്ത് ബിജെപി-സിപിഐ(എം) സംഘർഷം കുറച്ചു നാളുകളായി നിലനിൽക്കുന്നുണ്ട്. ബിജെപിയുടെ ഗ്രൂപ്പ് പോരായിരുന്നുവെങ്കിൽ എന്തുകൊണ്ട് പിണറായിയുടെ പൊലീസ് പ്രതികളെ പിടിക്കുന്നില്ല. യഥാർത്ഥ കുറ്റവാളികൾ സിപിഎമ്മുകാരാണെന്ന് ബിജെപിയും ആരോപിക്കുന്നു. ഓഫീസിലെ സിസിടിവി ഓഫ് ചെയ്ത് മനപ്പൂർവ്വമല്ല. മാസങ്ങളായി അത് അങ്ങനെയാണ്. പൊലീസിന് പരിശോധിച്ചാൽ അതിലെ യാഥാർത്ഥ്യം മനസ്സിലാകുമെന്നും ബിജെപി നേതാക്കൾ പറയുന്നു. ഏതായാലും സംസ്ഥാന സമിതി ഓഫീസിലെ ആക്രമണക്കേസ് പ്രതികളെ പൊലീസ് മനപ്പൂർവ്വം പിടികൂടുന്നില്ലെന്ന് സ്ഥാപിക്കുകയാണ് ബിജെപിയും