- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി അക്കൗണ്ട് തുറക്കാത്തത് വാസ്തു ശാസ്ത്രത്തിലെ പിഴവ് മൂലമോ? മാരാർജി ഭവന് രാശി പോരെന്ന് ജ്യോതിഷി; പിസി ജോർജ് താമസിച്ചിരുന്ന 'പൂഞ്ഞാർ ഭവനെ' തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസാക്കി പാർട്ടി നേതൃത്വം; വാടകക്കെട്ടിടത്തിലെ തന്ത്രങ്ങൾ വിജയത്തിലെത്തിക്കുമോ?
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന സമിതി ഓഫീസാണ് മരാർജി ഭവൻ. തിരുവനന്തപുരത്തെ അരിസ്റ്റോ ജംഗ്ഷന് മുകളിലുള്ള ഈ ഓഫീസിലായിരുന്നു പാർട്ടിയുടെ പ്രവർത്തനങ്ങളെല്ലാം ഇതുവരെ. എന്നാൽ കുമ്മനം രാജശേഖരൻ പ്രസിഡന്റായി എത്തിയതോടെ ഇതിന് മാറ്റം വരുത്തുകയാണ്. അക്കൗണ്ട് തുറക്കാനും കരുത്തു തെളിയിക്കാനുമുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന സമിതി ഓഫീസാണ് മരാർജി ഭവൻ. തിരുവനന്തപുരത്തെ അരിസ്റ്റോ ജംഗ്ഷന് മുകളിലുള്ള ഈ ഓഫീസിലായിരുന്നു പാർട്ടിയുടെ പ്രവർത്തനങ്ങളെല്ലാം ഇതുവരെ. എന്നാൽ കുമ്മനം രാജശേഖരൻ പ്രസിഡന്റായി എത്തിയതോടെ ഇതിന് മാറ്റം വരുത്തുകയാണ്.
അക്കൗണ്ട് തുറക്കാനും കരുത്തു തെളിയിക്കാനുമുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇത്തവണ മാരാർജി ഭവിനൽ നടക്കില്ല. അതിന് തിരുവനന്തപുരത്ത് വാടകയ്ക്ക് പുതിയ മണിമാളിക തന്നെ ബിജെപി എടുത്തുകഴിഞ്ഞു. നഗരത്തിൽ കണ്ണായ സ്ഥലത്ത് നിരവധി ഓഫീസുകൾ സംഘപരിവാർ പ്രസ്ഥാനത്തിനുണ്ട്. ബിജെപിയുടെ പഴയ സംസ്ഥാന സമിതി ഓഫീസ് സെക്രട്ടറിയേറ്റിന് മുൻവശത്തുള്ള ട്യൂട്ടേഴ്‌സ് ലൈനിൽ ജില്ലാകമ്മറ്റി ഓഫീസായി പ്രവർത്തിക്കുന്നു. ഇങ്ങനെ സ്ഥല സൗകര്യമുള്ള ധാരാളം സ്ഥലമുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മറ്റിക്ക വാടക കെട്ടിടം. അതിന് കാരണം ജ്യോതിഷ പ്രവചനമാണെന്നാണ് ബിജെപിയിലെ അണിയറ സംസാരം.
കേരളത്തിൽ ഇത്തവണ എങ്ങനേയും കളം പിടിക്കണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനുള്ള സാധ്യതകൾ ജ്യോതിഷ വിധിപ്രകാരം കുമ്മനം തേടി. അപ്പോഴാണ് മാരാർജി ഭവനിലെ രാശിക്കുറവ് വ്യക്തമായത്. ഈ ഓഫീസിൽ നിന്ന് മാറി പ്രവർത്തിച്ചാൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാമെന്നാണ് കിട്ടിയ ഉപദേശം. ഇതോടെ വാടകക്കെട്ടിടം അന്വേഷിച്ച് ബിജെപി പ്രവർത്തകർ ഓട്ടം തുടങ്ങി. അങ്ങനെ പിസി ജോർജ് ചീഫ് വിപ്പായിരിക്കുമ്പോൾ ഉപയോഗിച്ച ഔദ്യോഗിക വസതിയിലേക്ക് കണ്ണെത്തി. അങ്ങനെ പൂഞ്ഞാർ ഭവൻ, ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ആസ്ഥാനമായി. പിസി ജോർജ് താമസിക്കാനെത്തിയതോടെയാണ് ഈ വീടിന് പൂഞ്ഞാർ ഭവനെന്ന പേരുകിട്ടിയത്.
ഏതായാലും ബിജെപിയുടെ മുഴുവൻ സംസ്ഥാന ഭാരവാഹികളും ഇപ്പോൾ കേന്ദ്രീകരിക്കുന്നത് ലോ കോളേജിനടുത്തുള്ള പഴയ പൂഞ്ഞാർ ഭവനിലാണ്. ചർച്ചകളും തന്ത്രങ്ങൾ ഒരുക്കലും ഇവിടെ മാത്രം. മാരാർജി ഭവന്റെ രാശി ദോഷം ബാധിക്കാതിരിക്കാനുള്ള ഈ നീക്കം തെരഞ്ഞെടുപ്പിൽ സീറ്റുകളായി ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ നേമത്ത് ജയിക്കുമെന്ന പൂർണ്ണ വിശ്വാസം ബിജെപിക്കുണ്ട്. ഇതിനൊപ്പം മഞ്ചേശ്വരം, തിരുവനന്തപുരം, കഴക്കൂട്ടം, കാട്ടക്കട, ചെങ്ങന്നൂർ, പാലക്കാട് ഇങ്ങനെ നീളുന്ന പ്രതീക്ഷകളുടെ പട്ടികയിൽ. അപ്രതീക്ഷിത മുന്നേറ്റം പലയിടത്തും ബിജെപിയുണ്ടാക്കുമെന്നും പറയുന്നു.
ബിജെപിയുടെ സംസ്ഥാന സമിതി ഓഫീസായി മാർജി ഭവൻ മാറിയതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഇവിടം കേന്ദ്രീകരിച്ചായിരുന്നു. റെയിൽവേ ്‌സ്റ്റേഷനോട് ചേർന്നായതിനാൽ അന്യജില്ലാക്കാരായ നേതാക്കൾക്ക് വന്നു പോകുന്നതിനും സൗകര്യം. തെരഞ്ഞെടുപ്പ് കാലത്ത് ഈ ഓഫീസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയമാകും. മുമ്പിൽ പന്തലിട്ട് സംവിധാനങ്ങൾ ഒരുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പോലും ഇതൊക്കെ മാരാർജി ഭവനിൽ സംഭവിച്ചു. എന്നാൽ ജ്യോതിഷ പ്രവചനമെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പുതിയ ഓഫീസിലേക്ക് ചിന്ത എത്തുകയായിരുന്നു.
ഏതായാലും മാർജി ഭവന്റെ രാശിക്കുറവ് മറികടന്ന് വിജയം നേടുമെന്നാണ് ബിജെപി പറയുന്നത്. എന്നാൽ രാശിക്കുറവെന്നത് വെറും തെറ്റായ പ്രചരണമാണെന്ന് ബിജെപിയിലെ ഒരുവിഭാഗവും പറയുന്നു. ബിജെപി അധ്യക്ഷനായി കുമ്മനം എത്തിയതോടെ വി മുരളീധരന് മാർജി ഭവന് വരാൻ പറ്റാതെയായി. ഈ സാഹചര്യത്തിൽ മുരളീധര പക്ഷം കണ്ടെത്തിയതാണ് പതിനായിരങ്ങൾ വിലയുള്ള വാടകകെട്ടിടം. ഇത്തവണ സാഹചര്യമെല്ലാം ബിജെപിക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ ജയം ഉറപ്പാണ്. അതിന് മാരാർജിയെ പോലുള്ള ഉന്നതനായ നേതാവിന്റെ പേരിലെ ഓഫീസിനെ മറക്കേണ്ടതില്ലെന്നും ഇവർ പറയുന്നു.
എന്നാൽ മാരാർജി ഭവൻ സംസ്ഥാന സമിതി ഓഫീസാണ്. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മാത്രമാണ് വാടകകെട്ടിടം. മാർജിയെ മറന്ന് ബിജെപിക്ക് ഒരു പ്രവർത്തനവുമില്ലെന്നും ഔദ്യോഗിക പക്ഷവും വിശദീകരിക്കുന്നു. ഓഫീസ് മാറ്റത്തിന് പിന്നിൽ ജ്യോതിഷമാണെന്ന പ്രചരണത്തോട് പ്രതികരിക്കുന്നുമില്ല.