- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ രാഷ്ട്രീയ പാർട്ടികളാരും അഭിപ്രായം പറയേണ്ട; സുരേന്ദ്രന്റേത് പാർട്ടി നയത്തിന് വിരുദ്ധവുമല്ല; ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനത്തിൽ ആർക്കും പിടികൊടുക്കാതെ ബിജെപി വിശദീകരണം
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ബിജെപി ഉൾപ്പടെയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും അഭിപ്രായം പറയേണ്ടതില്ല എന്നാണ് പാർട്ടിയുടെ നിലപാടെന്ന ഫെയ്‌സ് ബുക്ക് വിശദീകരണവുമായി ബിജെപി. ാർട്ടി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ പാർട്ടി നിലപാടിന് എതിരായ വ്യാഖ്യാനിക്കേണ്ടതുമില്ലെന്നും ബിജെപി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത രൂക്ഷമെന്ന വാർത്തകൾ സജീവമാകുമ്പോഴാണ് ബിജെപി ഔദ്യോഗികമായി നിലപാട് വിശദീകരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം വിശ്വാസികൾക്ക് വിട്ടു കൊടുക്കുക എന്ന നയമാണ് പാർട്ടി പിന്തുടർന്ന് വരുന്നത്. അതേ സമയം പാർട്ടി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ പാർട്ടി നിലപാടിന് എതിരായ വ്യാഖ്യാനിക്കേണ്ടതുമില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടി നയത്തിനെതിരെ സുരേന്ദ്രൻ എന്തെങ്കിലും നിലപാട് സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ബിജെപി ഉൾപ്പടെയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും അഭിപ്രായം പറയേണ്ടതില്ല എന്നാണ് പാർട്ടിയുടെ നിലപാടെന്ന ഫെയ്‌സ് ബുക്ക് വിശദീകരണവുമായി ബിജെപി. ാർട്ടി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ പാർട്ടി നിലപാടിന് എതിരായ വ്യാഖ്യാനിക്കേണ്ടതുമില്ലെന്നും ബിജെപി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത രൂക്ഷമെന്ന വാർത്തകൾ സജീവമാകുമ്പോഴാണ് ബിജെപി ഔദ്യോഗികമായി നിലപാട് വിശദീകരിക്കുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം വിശ്വാസികൾക്ക് വിട്ടു കൊടുക്കുക എന്ന നയമാണ് പാർട്ടി പിന്തുടർന്ന് വരുന്നത്. അതേ സമയം പാർട്ടി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ പാർട്ടി നിലപാടിന് എതിരായ വ്യാഖ്യാനിക്കേണ്ടതുമില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടി നയത്തിനെതിരെ സുരേന്ദ്രൻ എന്തെങ്കിലും നിലപാട് സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം. ശബരിമല എന്നല്ല വിശ്വാസവുമായി ബന്ധമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വിശ്വാസികൾക്ക് തന്നെ വിട്ടു കൊടുക്കുകയാണ് വേണ്ടത്. ഇവിടെ തീരുമാനം എടുക്കേണ്ടത് ഹൈന്ദവ സംഘടനകളും വിശ്വാസികളും ക്ഷേത്രം അധികാരികളുമാണ്. രാഷ്ട്രീയ പാർട്ടികളോ സർക്കാരോ അല്ല. അതിൽ കൈ കടത്താനുള്ള ഏതൊരു നീക്കത്തേയും ബിജെപി എതിർക്കുക തന്നെ ചെയ്യുമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റ് പറയുന്നു.
ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലി സംസ്ഥാന ബിജെപിയിൽ കലാപം തുടങ്ങിയിരുന്നു. സ്ത്രീപ്രവേശനത്തെ അനുകൂലിച്ച ജനറൽ സെക്രട്ടറി കെ. സുരന്ദ്രന്റെ നിലപാട് മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭാ സുരേന്ദ്രൻ തള്ളി. ശബരിമലയുടെ കാര്യത്തിൽ തന്റെ പാർട്ടിയിലെ എന്നല്ല ഒരു പാർട്ടിയിലെയും രാഷ്ട്രീയനേതാക്കൾ അഭിപ്രായം പറയേണ്ടെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി കെ.സുരേന്ദ്രനും വ്യക്തമാക്കി. ഇത് മാദ്ധ്യമങ്ങൾ ചർച്ചയാക്കിയതിനെ തുടർന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം. സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയാണ്.
ആർത്തവം പ്രകൃതി നിയമമാണെന്നും അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധി എന്നർത്ഥമില്ലെന്നുമാണ് സുരേന്ദ്രന്റെ വാദം. കടുംപിടുത്തം വിട്ട് ഹൈന്ദൃവ നേതൃത്വം തുറന്ന ചർച്ചക്ക് തയ്യാറാകണമെന്ന സുരേന്ദ്രന്റെ നിലപാടിനെതിരെ ബിജെപിയിൽ നിന്നും എതിരഭിപ്രായം ഉയർന്നു. അതേ സമയം ഫേസ് ബുക്ക് പോസ്റ്റിലെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. സ്ത്രീപ്രവേശനത്തിലും ശബരിമലയിലെ പരിഷ്‌ക്കാരങ്ങളിലും മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും സ്വീകരിച്ച നയങ്ങളെ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ശക്തമായി എതിർത്തിരുന്നു. സ്ത്രീപ്രവേശനത്തിൽ കുമ്മനം വ്യക്തമായ നിലപാട് സ്വീകരിക്കാതിരിക്കുമ്പോഴാണ് സുരേന്ദ്രൻ പരസ്യ നിലപാടെടുത്തത്.
ഒപ്പം വർഷത്തിൽ എല്ലാ ദിവസവും ദർശന സൗകര്യം ഒരുക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് സമാനമായ വാദം സുരേന്ദ്രൻ ഉന്നയിച്ചതും കുമ്മനത്തെയും ബിജെപിയെയും പ്രതിരോധത്തിലാക്കി. എന്നാൽ വിഷയത്തിൽ ആർഎസ്എസ് അന്തിമ നിലപാട് എടുക്കും. ഈ സാഹചര്യത്തിലാണ് വിവാദത്തിൽ നിന്നും ബിജെപി വിട്ടുനിൽക്കുന്നത്.