സൂററ്റ്: ബിജെപി ഗുജറാത്ത് വീണ്ടും നേടുക മാത്രമല്ല സൂററ്റിലെ മിക്ക സീറ്റുകളും പിടിച്ചടക്കുകയും ചെയ്തു. അതും ജിഎസ്ടി ബിൽ നടപ്പിലാക്കിയ ശേഷം എന്ന പ്രത്യേകതയും ഉണ്ട്. ബനിയ അല്ലെങ്കിൽ കച്ചവടക്കാർ പാർക്കുന്ന സ്ഥലമാണ് സൂററ്റ്. അതിനാൽ തിരഞ്ഞെുപ്പിൽ ഇവിടെ കോൺഗ്രസ് പാർട്ടി മുഖ്യ ആയുധമാക്കി ഉപയോഗിച്ചത് ജിഎസ്ടി ബിൽ ആയിരുന്നു.

നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ ജിഎസ്ടി ബിൽ കച്ചവടക്കാരെ വൻ പ്രതിസന്ധിയിലാക്കി എന്ന തരത്തിലാണ് ഇവിടെ കോൺഗ്രസ് ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണം അഴിച്ചു വിട്ടത്. എന്നിട്ടും സൂററ്റ് മുഴുവൻ മോദി മാജിക്കിനൊപ്പം ബിജെപിയോട് ചേരുന്ന കാഴ്‌ച്ചയാണ് അരങ്ങേറിയത്. ഇവിടുത്തെ ജനസംഖ്യയുടെ 14 ശതമാനം ജനങ്ങളും കച്ചവടക്കാരായ പട്ടേൽമാർ ആയിരുന്നു. അവരാരും ബിജെപി സർക്കാരിന്റെ ജിഎസ്ടി ബില്ലിനെ പിന്തുണച്ചവരും ആയിരുന്നില്ല. എന്നിട്ടും എല്ലാ പ്രതികൂല സാഹചര്യങ്ങളും നിഷ്പ്രഭമാക്കി ബിജെപി സൂററ്റ് പിടിച്ചെടുത്തു.

ജിഎസ്ടി ബില്ലും അതിലുള്ള വ്യാപാരികളുടെ കടുത്ത അതൃപ്തിയും മുതലെടുത്ത് വോട്ട് പിടിക്കാൻ കോൺഗ്രസ് ഇവിടെ കഠിന പ്രയത്‌നം തന്നെ നടത്തി. സൂററ്റിലെത്തിയ രാഹുല് ഗാന്ധി തന്റെ പ്രസംഗത്തിൽ മോദിയെ ഹിന്ദി സിനിമയിലെ വില്ലൻ കഥാ പാത്രമായ ഗബ്ബർ സിങ്ങിനെ കൂട്ടു പിടിച്ചു. ജിഎസ്ടിയെ ഗബ്ബർ സിങ് ടാക്‌സ് എന്നാണ് രാഹുൽ വിലയിരുത്തിയത്. എന്നിട്ടും കോൺഗ്രസിന് സൂററ്റിൽ വിജയിക്കാനായില്ല.

ജൂലൈ ഒന്നിന് ജിഎസ്ടി നിലവിൽ വന്ന ശേഷം സൂററ്റിൽ വ്യാപാര സ്ഘടനകളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭമാണ് നടന്നത്. വ്യാപാരികളും നെയ്ത്തുകാരു വൻ പ്രതിഷേധം നടത്തിയിരുന്നു.ഇതോടെ 18 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി ജിഎസ്ടിയിൽ കുറവും വരുത്തിയുരുന്നു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നോണം ഗുജറാത്തി ഭക്ഷണങ്ങളുടെ വിലയിലും കുറവ് വരുത്തിയുരുന്നു. ഇപ്പോഴും പല വ്യാപാരി നേതാക്കളും ജിഎസ്ടിയാണ് തങ്ങളുടെ വ്യാപാരത്തെ നശിപ്പിക്കാൻ കാരണമായതെന്ന് വിശ്വസിക്കുന്നു. എന്നിട്ടും തിരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസിനെ വിശ്വസിക്കാൻ ഇവിടുത്തുകാർ തയ്യാറല്ല.