- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂരിപക്ഷം ഇല്ലെങ്കിലും ഭരണം ഉണ്ടാക്കാൻ ബഹുമിടുക്കർ; ഭൂരിപക്ഷമുള്ള അരുണാചലിലെ അട്ടിമറിയും ഭൂരിപക്ഷമില്ലാത്ത ഗോവയിലെ വിജയം നല്ലപാഠം; നാഗാലാൻഡിലും മേഘാലയയിലും ബിജെപി തന്നെ സർക്കാർ ഉണ്ടാക്കുമെന്ന് ചരിത്രം സാക്ഷി
ന്യൂഡൽഹി: ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളെല്ലാം തയ്യാറാണ്. അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും. എന്നാൽ, മേഘാലയയിലും നാഗാലാൻഡിലും സ്ഥിതി വ്യത്യസ്തമാണ്. ബിജെപി സഖ്യത്തിന് മുൻതൂക്കം ഉണ്ടെങ്കിലും സർക്കാർ ഉണ്ടാക്കാൻ പാകത്തിന് അംഗബലം ഉറപ്പിക്കാനുള്ള കരുനീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ വളരെ മിടുക്കന്മാരാണ് ബിജെപിക്കാർ എന്നു തന്നെ പറയേണ്ടി വരും. ഭൂരിപക്ഷം ലഭിക്കാത്ത സ്ഥലങ്ങലിൽ പോലും അധികാരം ഉറപ്പിക്കാൻ ബിജെപിയുടെ നയതന്ത്ര വിദഗ്ദ്ധർ അരയും തലയും മുറുക്കി രംഗത്തുണ്ട്. മുൻകാലങ്ങളിലെ അനുഭവങ്ങളും ബിജെപിയുടെ വിജയക്കൊടിക്ക് ആക്കം കൂട്ടുന്നതാണ്. നരേന്ദ്ര മോദി സർക്കാർ 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം ഗോവയിലും മണിപ്പുരിലും നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു മുൻതൂക്കമുണ്ടായിട്ടും മന്ത്രിസഭയുണ്ടാക്കിയതു ബിജെപിയാണെന്ന പ്രത്യേകത മാത്രം മതി അമിത് ഷായുടെയും കൂട്ടരുടെയും നയതന്ത്രം എത്രത്തോളമുണ്ടെന്ന് മനസിലാകാൻ. കേന്ദ്രത്തിൽ അധികാരം പ്രയ
ന്യൂഡൽഹി: ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളെല്ലാം തയ്യാറാണ്. അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും. എന്നാൽ, മേഘാലയയിലും നാഗാലാൻഡിലും സ്ഥിതി വ്യത്യസ്തമാണ്. ബിജെപി സഖ്യത്തിന് മുൻതൂക്കം ഉണ്ടെങ്കിലും സർക്കാർ ഉണ്ടാക്കാൻ പാകത്തിന് അംഗബലം ഉറപ്പിക്കാനുള്ള കരുനീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ വളരെ മിടുക്കന്മാരാണ് ബിജെപിക്കാർ എന്നു തന്നെ പറയേണ്ടി വരും. ഭൂരിപക്ഷം ലഭിക്കാത്ത സ്ഥലങ്ങലിൽ പോലും അധികാരം ഉറപ്പിക്കാൻ ബിജെപിയുടെ നയതന്ത്ര വിദഗ്ദ്ധർ അരയും തലയും മുറുക്കി രംഗത്തുണ്ട്. മുൻകാലങ്ങളിലെ അനുഭവങ്ങളും ബിജെപിയുടെ വിജയക്കൊടിക്ക് ആക്കം കൂട്ടുന്നതാണ്.
നരേന്ദ്ര മോദി സർക്കാർ 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം ഗോവയിലും മണിപ്പുരിലും നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു മുൻതൂക്കമുണ്ടായിട്ടും മന്ത്രിസഭയുണ്ടാക്കിയതു ബിജെപിയാണെന്ന പ്രത്യേകത മാത്രം മതി അമിത് ഷായുടെയും കൂട്ടരുടെയും നയതന്ത്രം എത്രത്തോളമുണ്ടെന്ന് മനസിലാകാൻ. കേന്ദ്രത്തിൽ അധികാരം പ്രയോഗിക്കേണ്ടിടത്ത് പ്രയോഗിക്കാൻ ബിജെപിക്ക് ശരിക്കും കഴിവുണ്ട്.
അരുണാചൽപ്രദേശിൽ വൻ ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചാണു മോദിഅമിത് ഷാ കൂട്ടുകെട്ട് അധികാരം പിടിച്ചത്. അതുകൊണ്ട് മേഘാലയയിലും നാഗാലൻഡിലും ത്രിശങ്കുസഭ ആണെങ്കിൽപോലും സർക്കാരുണ്ടാക്കാൻ ബിജെപിക്കു കഴിയുമെന്നാണു പൊതു വിലയിരുത്തൽ. ചെറു സംസ്ഥാനങ്ങളിലാണ് ബിജെപി ഈ കളി സമർത്ഥമായി കളിച്ചിട്ടുള്ളത്. പണവും അധികാരവും വേണ്ടും വിധം തന്നെ ഇതിനായി അമിത്ഷായും കൂട്ടരും ഉപയോഗപ്പെടുത്തി.
മണിപ്പുരിൽ 60 അംഗ നിയമസഭയിലേക്കു കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും 21 സീറ്റ് നേടിയ ബിജപിക്കാണു മന്ത്രിസഭ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചത്. അവരാണു മന്ത്രിസഭ ഉണ്ടാക്കിയതും. ചെറു കക്ഷികളെ ഒപ്പം നിർത്തി അധികാരത്തിലേക്കുള്ള വഴി വെട്ടുകയായിരുന്നു ബിജെപി.
കേന്ദ്രത്തിലെ അധികാരവും സ്വാധീനവും ബിജെപിക്കു തുണയായി. കോൺഗ്രസിൽനിന്ന് ഒൻപതുപേരെ ബിജെപി പക്ഷത്ത് എത്തിക്കാൻ കഴിഞ്ഞു. ഒരു സ്വതന്ത്രൻ ഉൾപ്പെടെ മറ്റുപാർട്ടികളിലെ പത്തുപേരും ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നു. കോൺഗ്രസിൽ ബാക്കിവന്ന 19 പേർ മാത്രമാണു പ്രതിപക്ഷത്തുള്ളത്.
ഗോവയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഗോവയിൽ 40 അംഗ നിയമസഭയിലേക്കു കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരണം പിടിച്ചതു 13 സീറ്റ് മാത്രമുള്ള ബിജെപി. കോൺഗ്രസിലെ ഒരംഗത്തെ അടർത്തിയെടുത്തു. മറ്റു പാർട്ടികളിലെ 10 എംഎൽഎമാരുടെ പിന്തുണകൂടി നേടിയെടുത്തു. പ്രതിപക്ഷത്ത് ഇപ്പോൾ കോൺഗ്രസിന്റെ 16 എംഎൽഎമാർ മാത്രം! അതാണ് അമിത് ഷായുടെ തന്ത്രങ്ങൾ. അതിന് പകരം വെക്കാൻ കോൺഗ്രസ് പക്ഷത്ത് ആരുമില്ലെന്നതാണ് സങ്കടകരമായ കാര്യം.
അരുണാചൽ പ്രദേശിൽ 2014ൽ തിരഞ്ഞെടുപ്പു നടന്നപ്പോൾ 60 അംഗ നിയമസഭയിൽ 42 സീറ്റ് നേടി കോൺഗ്രസ് വൻ വിജയമാണു സ്വന്തമാക്കിയത്. നബാം തുക്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്നു. പിന്നീടു തുക്കിക്കു പകരം കോൺഗ്രസിലെതന്നെ പേമ ഖണ്ഡു മുഖ്യമന്ത്രിയായി. എന്നാൽ, ഗ്രൂപ്പിസം ഗ്രഹിച്ച കോൺഗ്രസിനെ ബിജെപി സമർത്ഥമായി കുടുക്കി.
2016ൽ പേമ ഖണ്ഡു അടക്കം 41 കോൺഗ്രസ് എംഎൽഎമാരെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ എത്തിച്ചു. ആ വർഷം തന്നെ പേമ ഖണ്ഡു ഉൾപ്പെടെ ബിജെപിയിൽ ചേർന്നു. ബിജെപിക്കു നിയമസഭയിൽ 48 അംഗങ്ങളുണ്ട്. 2014 ലെ തിരഞ്ഞെടുപ്പിൽ 11 പേരെ മാത്രമാണു ബിജെപിക്കു ജയിപ്പിക്കാനായത്. പ്രതിപക്ഷത്തുള്ള കോൺഗ്രസിന് ഒരു സീറ്റ് മാത്രം. മുന്മുഖ്യമന്ത്രി നബാം തുക്കിയാണ് ഏക കോൺഗ്രസ് അംഗം.
ഈ മുൻകാല ചരിത്രങ്ങളിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. മേഘാലയയിലും നാഗാലാൻഡിലും ബിജെപി തന്നെ അധികാരത്തിലെത്തും. അതിനുള്ള ശ്രമങ്ങൾ ബിജെപി ശക്തമാക്കി കഴിഞ്ഞു എന്നതും വ്യക്തമാണ്.