- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേങ്ങരയിലും മലപ്പുറത്തും സംഭവിച്ചത് ചെങ്ങന്നൂരിലും ആവർത്തിക്കുമോ? കേരളം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രധാനം നേരത്തെ കിട്ടിയ വോട്ട് ഉറപ്പിക്കുക തന്നെ; കുമ്മനത്തെയോ പി പി മുകന്ദനെയോ ഇറക്കിയെങ്കിൽ കൂടി മാനം കാക്കാൻ പാടുപെട്ട് സംസ്ഥാന ഘടകം; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് അതിനിർണായകം
ആലപ്പുഴ: കേരളത്തിൽ ബിജെപി വളരുന്നത് പലപ്പോഴും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പിഴവുകൾ കൊണ്ടും അബദ്ധങ്ങൾ കൊണ്ടുമാണെന്ന ആരോപണം ഏറെ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. നിയമസഭയിലേക്ക് ഒ രാജഗോപാലിനെ വിജയിപ്പിക്കാൻ സാധിച്ചു എന്നതൊഴിച്ചാൽ കാര്യമായ മറ്റ് നേട്ടങ്ങളൊന്നും ബിജെപിക്ക് ഇതുവരെ ഉണ്ടാക്കാൻ സാധിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണെങ്കിൽ മോദി പ്രഭാവത്തിൽ ബിജെപിക്ക് വോട്ടു വർദ്ധിപ്പിക്കാൻ സാധിച്ചു. ബിഡിജെഎസ് എന്ന പാർട്ടിയുമായുള്ള സഖ്യവും അതിന് ബിജെപിക്ക് തുണയായി മാറി. എന്നാൽ, ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ കേരളത്തിലെ ബിജെപി സർവത്ര ആശയക്കുഴപ്പത്തിലായി. മുമ്പ് ഉപതിരഞ്ഞെടുപ്പുകളിൽ സ്ഥിരം സ്ഥാനാർത്ഥിയായി രാജഗോപാൽ ഉണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം എംഎൽഎ ആയതിനാൽ മറ്റൊരു ജനകീയ മുഖം തേടിയിറങ്ങിയിരിക്കയാണ് ബിജെപി. അനൗപചാരിക ചർച്ചകൾ തുടങ്ങിയതോടെ പിഎസ് ശ്രീധരൻ പിള്ള തന്നെ മത്സരിക്കട്ടെ എന്ന വികാരം പൊതുവായി ഉയർന്നു. എന്നാൽ, കഴിഞ്ഞ തവണ കിട്ടിയ വോട്ട് ഉപതിരഞ്ഞെടുപ്പിൽ കിട്ടുമെന്ന കാര്യത്തിൽ ബിജെപിക്ക് യ
ആലപ്പുഴ: കേരളത്തിൽ ബിജെപി വളരുന്നത് പലപ്പോഴും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പിഴവുകൾ കൊണ്ടും അബദ്ധങ്ങൾ കൊണ്ടുമാണെന്ന ആരോപണം ഏറെ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. നിയമസഭയിലേക്ക് ഒ രാജഗോപാലിനെ വിജയിപ്പിക്കാൻ സാധിച്ചു എന്നതൊഴിച്ചാൽ കാര്യമായ മറ്റ് നേട്ടങ്ങളൊന്നും ബിജെപിക്ക് ഇതുവരെ ഉണ്ടാക്കാൻ സാധിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണെങ്കിൽ മോദി പ്രഭാവത്തിൽ ബിജെപിക്ക് വോട്ടു വർദ്ധിപ്പിക്കാൻ സാധിച്ചു. ബിഡിജെഎസ് എന്ന പാർട്ടിയുമായുള്ള സഖ്യവും അതിന് ബിജെപിക്ക് തുണയായി മാറി. എന്നാൽ, ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ കേരളത്തിലെ ബിജെപി സർവത്ര ആശയക്കുഴപ്പത്തിലായി. മുമ്പ് ഉപതിരഞ്ഞെടുപ്പുകളിൽ സ്ഥിരം സ്ഥാനാർത്ഥിയായി രാജഗോപാൽ ഉണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം എംഎൽഎ ആയതിനാൽ മറ്റൊരു ജനകീയ മുഖം തേടിയിറങ്ങിയിരിക്കയാണ് ബിജെപി.
അനൗപചാരിക ചർച്ചകൾ തുടങ്ങിയതോടെ പിഎസ് ശ്രീധരൻ പിള്ള തന്നെ മത്സരിക്കട്ടെ എന്ന വികാരം പൊതുവായി ഉയർന്നു. എന്നാൽ, കഴിഞ്ഞ തവണ കിട്ടിയ വോട്ട് ഉപതിരഞ്ഞെടുപ്പിൽ കിട്ടുമെന്ന കാര്യത്തിൽ ബിജെപിക്ക് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് പിള്ള സ്ഥാനാർത്ഥിയാകാനില്ലെന്ന് പറഞ്ഞു കഴിഞ്ഞു. ഇതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തിന്റെ പേരിനാണ് പാർട്ടിയിൽ ഇപ്പോൾ മുൻതൂക്കം. വികാസ് യാത്രയുടെയും ആർഎസ്എസ്. അധ്യക്ഷൻ മോഹൻ ഭാഗവത് പങ്കെടുക്കുന്ന ബൈഠക്കിന്റെയും തിരക്കുകളിലാണ് കുമ്മനം രാജശേഖരൻ. അടുത്തയാഴ്ച വികാസ് യാത്ര പൂർത്തിയാകും. അതിനുശേഷം പാർട്ടിയിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ നടക്കും. സ്ഥാനാർത്ഥി നിർണയത്തിനുമുമ്പ് എൻ.ഡി.എയുടെ യോഗവും ചേരും.
അതേസമയം സ്ഥാനാർത്ഥി നിർണയം പാർട്ടി നിശ്ചയിക്കേണ്ടതാണെന്നാണ് പി എസ് ശ്രീധരൻ പിള്ളയുടെ അഭിപ്രായം. തന്റെ അഭിപ്രായം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അല്ലാതെ മത്സരിക്കുമെന്നോ ഇല്ലെന്നോ ആരോടും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതം കുറഞ്ഞതിന്റെ പേരിൽ ബിജെപി. സംസഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിൽ നിന്നും പാർട്ടി അണികളിൽനിന്നും ഏറെ പഴി കേട്ടിരുന്നു. കഴിഞ്ഞതവണ 42,682 വോട്ടുകൾ നേടിയ ചെങ്ങന്നൂരിൽ വോട്ടുകുറയുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ബിജെപി സ്വീകരിക്കും.
മലപ്പുറം, വേങ്ങര മണ്ഡലങ്ങളിൽ വോട്ടുകുറഞ്ഞതിന് ആ മണ്ഡലങ്ങളുടെ പ്രത്യേകതകൾ നിരത്തിയാണ് നേതൃത്വം പിടിച്ചുനിന്നത്. ചെങ്ങന്നൂരിൽ അത്തരം രക്ഷപ്പെടൽ സാധ്യമാകില്ല. മണ്ഡലം പിടിക്കാൻ കെൽപ്പുള്ളയാളിനെമാത്രമേ ചെങ്ങന്നൂരിൽ രംഗത്തിറക്കൂ എന്നാണ് സൂചനകൾ. കേന്ദ്രത്തിൽ നിന്നും ശക്തമായ സമ്മർദ്ദവും ഉണ്ടാകും. അതുകൊണ്ടാണ് ഏറ്റവും സ്വീകാര്യനായ നേതാവെന്ന നിലയിൽ കുമ്മനം സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
നേതൃത്വത്തിൽനിന്ന് ഒതുക്കിമാറ്റപ്പെട്ട പി.പി. മുകുന്ദനെ മത്സരിപ്പിക്കണമെന്ന് ആർ.എസ്.എസിലെയും പാർട്ടിയിലെയും ഒരു വിഭാഗം ആവശ്യപ്പെടുന്നു. ആർഎസ്എസ്. പ്രചാരകനായി ഒരു പതിറ്റാണ്ടോളം മുകുന്ദൻ ചെങ്ങന്നൂരിൽ പ്രവർത്തിച്ചിട്ടുണ്ട്. മുകുന്ദനെതിരായ പ്രധാന പ്രതിബന്ധം പാർട്ടിക്കുള്ളിൽ ഉയരാവുന്ന എതിർപ്പുകളാണ്. ആർഎസ്എസ്. നേതൃത്വത്തിലെ രണ്ടു പ്രമുഖർ അടുത്തിടെ മുകുന്ദനെ നേരിൽക്കണ്ട് ചർച്ചനടത്തിയിരുന്നു. സംഘപരിവാർ മുഖപത്രമായ ജന്മഭൂമിയുടെ ചുമതല ഏൽക്കണമെന്നും പാർട്ടിയിൽ സജീവമാകണമെന്നും അവർ അഭ്യർത്ഥിച്ചതായി അറിയുന്നു.
ആർഎസ്എസ് പ്രചാരകൻ എന്ന നിലയിൽ അറുപതുകളിൽ മുകുന്ദൻ പ്രവർത്തനം തുടങ്ങുന്നത് ചെങ്ങന്നൂരിലാണ്. ഇവിടുത്തെ സംഘപരിവാർ കുടുംബങ്ങളുമായി മുകുന്ദന് അടുത്ത ബന്ധമുണ്ട്. ഇതിനെല്ലാം ഉപരി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും അടുത്ത ബന്ധം മുകുന്ദനുണ്ട്. അങ്ങനെ ചെങ്ങന്നൂരിനെ അടുത്തറിയുന്ന മുകുന്ദനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. കുമ്മനം രാജശേഖരനുമായി ഏറെ അകലം പാലിക്കുന്ന വ്യക്തിയാണ് മുകുന്ദൻ. വി മുരളീധര വിഭാഗത്തിനും താൽപ്പര്യമില്ല. ഇതിനിടെയാണ് സംഘപരിവാർ കേന്ദങ്ങൾ മുകുന്ദന്റെ പേര് ചർച്ചയാക്കുന്നത്.
കോൺഗ്രസിന്റെ ദേശീയ സെക്രട്ടറി കൂടിയായ പിസി വിഷ്ണുനാഥ് വീണ്ടും യുഡിഎഫിന് വേണ്ടി പോരിനിറങ്ങുമെന്നാണ് പ്രതീക്ഷഇക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികളും കുറവാണ്. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനെതിരെ സോളാർ കേസ് ചിലർ ചർച്ചയാക്കുന്നുണ്ട്. എന്നാലും നിലവിലെ സാഹചര്യത്തിൽ വിഷ്ണുനാഥിനെതിരെ നേതൃത്വം നിലപാട് എടുക്കാൻ സാധ്യത കുറവാണ്.
കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് ചെങ്ങന്നൂർ. ശോഭനാ ജോർജിന്റെ തട്ടകം കാക്കാൻ വിഷ്ണുനാഥിനും 2016വരെ കഴിഞ്ഞു. അപ്രതീക്ഷിത അട്ടിമറിയായിരുന്നു കഴിഞ്ഞതവണ രാമചന്ദ്രൻ നായരുടെ വിജയം. ബിജെപിയുടെ സാന്നിധ്യമായിരുന്നു 2016ൽ ചെങ്ങന്നൂരിലെ തലവിധി മാറ്റി എഴുതിയിത്. ജന്മനാട്ടിൽ മത്സരിക്കാനെത്തിയ പി എസ് ശ്രീധരൻ പിള്ള 42000 വോട്ടുകളാണ് ചെങ്ങന്നൂരിൽ നേടിയത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ത്രികോണപ്പോരിനാകും വേദിയാകുക. അധികാരത്തിലുള്ള സിപിഎമ്മിനാകും ഏറെ നിർണ്ണായകം. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന തെരഞ്ഞെടുപ്പ്.
ചെങ്ങന്നൂരിൽ മൂവർക്കും ശക്തമായ സംഘടനാ സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ വോട്ട് കുറയുന്നതും തോൽവിയുമെല്ലാം വലിയ പ്രത്യാഘാതങ്ങൾ മൂന്ന് പാർട്ടിയിലും ഉണ്ടാകും. വിഷ്ണുനാഥിനെ മികച്ച സാധ്യതയാണെന്ന് കോൺഗ്രസിലെ എ ഗ്രൂപ്പ് വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തന മികവിന്റെ വിലയിരുത്തൽ കൂടിയാകും തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് കളിച്ച് സാധ്യത തകർക്കാൻ ഐ ഗ്രൂപ്പ് തയ്യാറാകില്ല. നെയ്യാറ്റിൻകരയിലും അരുവിക്കരയിലും വേങ്ങരയിലും ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ച യുഡിഎഫ് ചരിത്രവും കോൺഗ്രസന് പ്രതീക്ഷയാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മനസ്സ് അറിഞ്ഞ് കാര്യങ്ങൾ നീക്കാനാണ് കോൺഗ്രസിന് താൽപ്പര്യം. വിഷ്ണുവിന്റെ സ്ഥാനാർത്ഥിത്വത്തിലും ഇത് തന്നെയാകും നിർണ്ണായകമാവുക.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പൊരു ഉപതെരഞ്ഞെടുപ്പ് പിണറായി സർക്കാരും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായുണ്ടായ സഖാവ് രാമചന്ദ്രന്റെ വേർപാട് ആലപ്പുഴയിലെ സിപിഎമ്മിന് കടുത്ത വെല്ലുവിളിയാണ്. ഇവിടെ സ്ഥാനാർത്ഥിയെ കണ്ടെത്തൽ വലിയ തലവേദനയാകും. ജയിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. നായർ-ഈഴവ-ക്രൈസ്തവ വോട്ടുകൾ സമാഹരിച്ചാൽ മാത്രമേ വിജയിക്കാനാവൂ. ഇതിന് കരുത്തനായ വ്യക്തിയെ കണ്ടെത്തുകയാണ് പ്രധാന പ്രശ്നം. സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ സജി ചെറിയാന് നോട്ടമുള്ള മണ്ഡലമാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ മത്സരിക്കാനിടയില്ല.
2011-ൽ 51 ശതമാനം വോട്ടുനേടി യു.ഡി.എഫ്. ജയിച്ചപ്പോൾ 42 ശതമാനം വോട്ട് നേടിയ എൽ.ഡി.എഫ്. രണ്ടാംസ്ഥാനത്തും നാലുശതമാനംമാത്രം വോട്ടുനേടിയ ബിജെപി. മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നാൽ, ശക്തമായ ത്രികോണ മത്സരം നടന്ന 2016-ൽ ബിജെപിയുടെ വോട്ടുവിഹിതം 29.36 ശതമാനമായി ഉയർന്നു.