ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാണ് ദലിത് നേതാവും ബിഹാർ ഗവർണറുമായ രാം നാഥ് കോവിന്ദിനെ ഇന്നാണ് അമിത് ഷാ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി ദളിത് മുഖത്തെ ഉയർത്തിക്കൊണ്ടുവന്നതിലൂടെ പ്രതിപക്ഷത്ത് വരെ വിള്ളലുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, ബിജെപിക്കാരൻ എന്നതിൽ ഉപരിരിയായി അടിയുറച്ച ആർഎസ്എസുകാരനാണ് കോവിന്ദ്. ഇക്കാര്യം വ്യക്തമാകാൻ അദ്ദേഹം നടത്തിയ ാെരു പ്രസ്ഥാവന മാത്രം അറിഞ്ഞാൽ മതി.

കോവിന്ദ് മുമ്പ് നടത്തിയ പ്രസ്താനകൾ തീവ്രത ഏറിയതാണ്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാർക്ക് സർക്കാർ സംവരണത്തെ എതിർത്ത നിലപാടാണ് കോവിന്ദിന്റെ ചരിത്രം. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഇന്ത്യയിലേക്ക് വലിഞ്ഞുകേറി വന്നവരാണെന്നാണ് കോവിന്ദിന്റെ അഭിപ്രായം. പരദേശികളായ അവർക്ക് സംവരണത്തിന്റെ ആവശ്യമില്ലെന്നും കോവിന്ദ് പറഞ്ഞിട്ടുണ്ട്. 2009 ൽ രംഗനാഥ് മിശ്ര കമ്മീഷൻ മുസ്‌ലിംകൾക്ക് 10 ശതമാനവും മറ്റു മത ന്യൂനപക്ഷങ്ങൾക്ക് അഞ്ച് ശതമാനവും സർക്കാർ ജോലിയിൽ സംവരണം നൽകണമെന്ന് ശിപാർശ ചെയ്തിരുന്നു. ഇതേത്തുടർന്ന് 2010 ൽ ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രംഗനാഥ് മിശ്രയുടെ ശിപാർശകൾക്കെതിരെ കോവിന്ദ് ആഞ്ഞടിച്ചത്.

മിശ്ര കമ്മീഷന്റെ ശിപാർശ പിൻവലിക്കണെന്നും കോവിന്ദ് അന്ന് ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗക്കാരുടെ പട്ടികയിലേക്ക് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഉൾപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം അന്ന് വാദിച്ചു. 2010ൽ സിഖ് ദലിത് വിഭാഗങ്ങൾക്ക് സംവരണം ലഭിച്ചപ്പോൾ എന്തുകൊണ്ട് മുസ്‌ലിംകളും ക്രിസ്ത്യാനികളും അവഗണിക്കപ്പെട്ടു എന്ന ചോദ്യത്തിനായിരുന്നു, ക്രിസ്ത്യാനികളും മുസ്‌ലിംകളും രാജ്യത്ത് വലിഞ്ഞുകേറി വന്നവരാണെന്ന രീതിയിൽ കോവിന്ദ് മറുപടി നൽകിയത്.

ഒരു ദലിത് നേതാവിനെ ഉയർത്തിക്കാട്ടി ദലിത് വിഭാഗങ്ങൾക്കിടയിൽ ബിജെപി അവർക്കൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജാതിയല്ല, നിലപാടുകളും നയങ്ങളുമാണ് വ്യക്തിത്വം നിശ്ചയിക്കുന്നതിലേക്കാണ് കോവിന്ദിന്റെ മുൻ പ്രസ്താവനകൾ വിരൽചൂണ്ടുന്നത്. മറ്റു പല പ്രമുഖരെയും വെട്ടിയാണ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാർത്ഥി സ്ഥാനത്തെത്തിയത്. ദലിത് വിരുദ്ധ നിലപാടുകൾ ബിജെപിക്ക് തിരിച്ചടിയായ സാഹചര്യത്തിൽ കൂടിയാണ് കിവിന്ദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയത്.