- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ തെരഞ്ഞെടുപ്പിന് ബിജെപി തയ്യാർ; കുതിരക്കച്ചവടത്തിലൂടെ അധികാരം വേണ്ടെന്ന് പ്രധാനമന്ത്രി മോദി; തെരഞ്ഞെടുപ്പ് നടത്താമെന്ന് സുപ്രീംകോടതിയെ കേന്ദ്രസർക്കാർ അറിയിക്കും
ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി തയ്യാർ. മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും മുന്നേറ്റം ഇന്ദ്രപ്രസ്ഥത്തിലും ആവർത്തിക്കാമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരിനും ഈ നിലപാട് തന്നെയാണ്. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെന്ന് ഒക്ടോബർ 28ന് സുപ്രീം കോടതിയെ കേന്ദ്ര സർക്കാർ അറിയിക്കും. ഭൂരിപക്ഷമില്ലാതെ സർക്കാരുണ്ടാക്ക
ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി തയ്യാർ. മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും മുന്നേറ്റം ഇന്ദ്രപ്രസ്ഥത്തിലും ആവർത്തിക്കാമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരിനും ഈ നിലപാട് തന്നെയാണ്. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെന്ന് ഒക്ടോബർ 28ന് സുപ്രീം കോടതിയെ കേന്ദ്ര സർക്കാർ അറിയിക്കും.
ഭൂരിപക്ഷമില്ലാതെ സർക്കാരുണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടിയെ അറിയിക്കുകയും ചെയ്തു. ഡൽഹിയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോൾ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഡൽഹിയിൽ മികച്ച നേട്ടം കൈവരിക്കാമെന്ന് ബിജെപി കരുതുന്നു. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ തെരഞ്ഞെടുപ്പ് നടത്താമെന്ന നിലപാട് കേന്ദ്രസർക്കാർ അറിയിക്കും.
70 അംഗ ഡൽഹി നിയമസഭയിൽ നിലവിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎക്കുള്ളത് 29 പേരാണ്. ആംആദ്മിയിലേയും കോൺഗ്രസിലേയും അസംതൃപ്തരെ കൂട്ടി സർക്കാർ രൂപീകരിക്കണമെന്ന് ഡൽഹി ബിജെപി ഘടകത്തിലെ ചില നേതാക്കൾക്ക് അഭിപ്രായമുണ്ട്. എന്നാൽ കുതിരക്കച്ചവടം വേണ്ടെന്നാണ് മോദിയുടെ നിലപാട്. പാർട്ടിയുടെ പ്രതിച്ഛായയെ ഇത് ബാധിക്കുമെന്നാണ് മോദിയുടെ നിലപാട്. പാർട്ടി ദേശീയ അധ്യക്ഷനായ അമിത് ഷായും ഇതിനെ അനുകൂലിക്കുന്നു.
ഈ മാസം ആദ്യം ബിജെപിയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷിയും സമാന അഭിപ്രായം പങ്കുവച്ചിരുന്നു. നിലവിൽ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് നടത്താൻ വെല്ലുവിളിക്കുന്ന ആം ആദ്മി പാർട്ടിയെ സഹായിക്കും എന്ന വിലയിരുത്തലും ബിജെപിക്കുണ്ട്. ഈ സാഹചര്യത്തിൽ ജമ്മു കശ്!മിർ, ഝാർഖണ്ഡ് എന്നീ നിയമസഭകൾക്കൊപ്പം ഡൽഹി തെരഞ്ഞെടുപ്പും അടുത്തമാസം ആദ്യം പ്രഖ്യാപിച്ചേക്കും.
അതിനിടെ ബിജെപിയെ കരുതിയിരിക്കണമെന്ന് ആംആദ്മി നേതാവ് കെജരിവാൾ പാർട്ടി എംഎൽഎമാർക്ക് നിർദ്ദേശം നൽകി. എം.എൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി ശ്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ഡൽഹിയിൽ തെരഞ്ഞെടുപ്പിലൂടെ വീണ്ടും ആം ആദ്മി ഭരണത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഡൽഹിക്ക് വേണ്ടത് കെജരിവാളെന്ന മുഖ്യമന്ത്രിയെന്ന പ്രചരണം ആപ്പ് തുടങ്ങിയിട്ടുമുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും പിന്തുണ ലഭിക്കാതിരുന്നതിനെ തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി, കോൺഗ്രസ് പിന്തുണയിൽ അധികാരത്തിലേറിയിരുന്നു. എന്നാൽ നാൽപ്പത്തിയൊന്പത് ദിവസത്തെ ഭരണത്തിന് ശേഷം ജൻലോക്പാൽ ബിൽ പാസാക്കാൻ കഴിയാത്തതിനെ തുടർന്ന് കെജ്‌രിവാൾ രാജി വയ്ക്കുകയായിരുന്നു. അന്നു മുതൽ രാഷ്ട്രപതിയുടെ ഭരണത്തിന് കീഴിലാണ് ഡൽഹി.