- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തിലാക്കും; വിവാദ പ്രസ്താവനയുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ; കെ അണ്ണാമലയുടെ പരാമർശം പൊതുചടങ്ങിനിടെ
ചെന്നൈ: മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തിലാക്കുമെന്ന വിവാദ പ്രസ്താവനയുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്നാടിൽ ബിജെപിയുടെ പൊതുയോഗത്തിൽ ആയിരുന്നു പരാമർശം.
'മാധ്യമങ്ങളെ മറന്നേക്കൂ. അവർ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. അടുത്ത ആറ് മാസത്തിനുള്ളിൽ മാധ്യമങ്ങൾ ബിജെപിയുടെ നിയന്ത്രണത്തിലാകും - അണ്ണാമലൈ പറഞ്ഞു. തമിഴ്നാട് മുൻ ബിജെപി. അധ്യക്ഷനും നിലവിൽ കേന്ദ്ര വാർത്താവിതരണ - പ്രക്ഷേപണ മന്ത്രിയുമായ എൽ മുരുകൻ മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കുമെന്നാണ് അണ്ണാമലൈയുടെ അവകാശവാദം.
മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അണ്ണാമലൈ. 2000ലാണ് ഐ.പി.എസ് രാജിവെച്ച് ബിജെപിയിൽ ചേരുന്നത്. എൽ. മുരുകൻ കേന്ദ്രമന്ത്രി ആയപ്പോഴാണ് അണ്ണാമലൈ തമിഴ്നാട് ബിജെപി. അധ്യക്ഷ സ്ഥാനത്തെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story