- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ അക്രമങ്ങൾ ദേശീയ ശ്രദ്ധയിലെത്തിക്കാനായി ബിജെപി എംപിമാരുടെ സംഘം കണ്ണൂരിൽ; സംഘത്തിന്റെ സന്ദർശനത്തിനിടെ സിപിഐ(എം) കൗൺസിലറുടെ വീട് ആക്രമിക്കപ്പെട്ടു; മസൂറിയിൽ പഠിക്കാത്ത വിഷയം കൈകാര്യംചെയ്യാൻ സിവിൽസർവീസുകാർ പോരെന്ന് തുറന്നടിച്ച് പി ജയരാജൻ
കണ്ണൂർ: കണ്ണൂരിലെ അക്രമ സംഭവങ്ങൾ വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ബിജെപി. അക്രമങ്ങളുടേയും കൊല്ലപ്പെട്ടവരുടേയും രക്തരൂഷിതമായ ചിത്രങ്ങൾ രാജ്യ തലസ്ഥാനത്ത് പ്രദർശിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ തവണ സിപിഎമ്മിനെ ബിജെപി.ക്കാർ പ്രചാരണത്തിലൂടെ കടത്തി വെട്ടിയത്. എന്നാൽ ഇത്തവണ കേന്ദ്ര നേതൃത്വം മുൻകൈയെടുത്ത് ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ ബിജെപി. എം. പി മാരുടെ സംഘമാണ് കണ്ണൂരിൽ അന്വേഷണം ആവശ്യപ്പെട്ട് സന്ദർശനം നടത്തിയത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കണ്ണൂർ ജില്ലയിൽ സിപിഐ.(എം.) നേതൃത്വം വ്യാപകമായി ബിജെപി. പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും നേരെ അക്രമം അഴിച്ചു വിടുകയാണെന്നാണ് അവരുടെ ആരോപണം. ജില്ലയിൽ അക്രമത്തിനിരയായവരോടും അവരുടെ കുടുംബാംഗങ്ങളോടും സംഘം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സിപിഐ.(എം). നടത്തിയ ഈ അക്രമങ്ങൾ സംബന്ധിച്ച വിവരം ഗവർണ്ണറെ നേരിൽ കണ്ടും എം. പി. മാർ മുഖേനെ രാഷ്ട്രപതിക്കും നിവേദനത്തിലൂടെ സമർപ്പിക്കും. എന്നാൽ അക്രമങ്ങൾക്കെതിരെ ബിജെപി. സ
കണ്ണൂർ: കണ്ണൂരിലെ അക്രമ സംഭവങ്ങൾ വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ബിജെപി. അക്രമങ്ങളുടേയും കൊല്ലപ്പെട്ടവരുടേയും രക്തരൂഷിതമായ ചിത്രങ്ങൾ രാജ്യ തലസ്ഥാനത്ത് പ്രദർശിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ തവണ സിപിഎമ്മിനെ ബിജെപി.ക്കാർ പ്രചാരണത്തിലൂടെ കടത്തി വെട്ടിയത്.
എന്നാൽ ഇത്തവണ കേന്ദ്ര നേതൃത്വം മുൻകൈയെടുത്ത് ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ ബിജെപി. എം. പി മാരുടെ സംഘമാണ് കണ്ണൂരിൽ അന്വേഷണം ആവശ്യപ്പെട്ട് സന്ദർശനം നടത്തിയത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കണ്ണൂർ ജില്ലയിൽ സിപിഐ.(എം.) നേതൃത്വം വ്യാപകമായി ബിജെപി. പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും നേരെ അക്രമം അഴിച്ചു വിടുകയാണെന്നാണ് അവരുടെ ആരോപണം. ജില്ലയിൽ അക്രമത്തിനിരയായവരോടും അവരുടെ കുടുംബാംഗങ്ങളോടും സംഘം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സിപിഐ.(എം). നടത്തിയ ഈ അക്രമങ്ങൾ സംബന്ധിച്ച വിവരം ഗവർണ്ണറെ നേരിൽ കണ്ടും എം. പി. മാർ മുഖേനെ രാഷ്ട്രപതിക്കും നിവേദനത്തിലൂടെ സമർപ്പിക്കും. എന്നാൽ അക്രമങ്ങൾക്കെതിരെ ബിജെപി. സംഘം ജില്ലയിൽ സന്ദർശനം നടത്തുമ്പോഴും ബിജെപി. പ്രവർത്തകരുടെ ഭാഗത്തു നിന്ന് സിപിഎമ്മുകാർക്കെതിരേയും അക്രമങ്ങൾ നടന്നു. തലശ്ശേരി ടെമ്പിൾഗേറ്റിലെ പാർട്ടി നേതാവും നഗരസഭാ കൗൺസിലറുമായ എം. കെ. വിജയന്റെ വീടാണ് അക്രമിക്കപ്പെട്ടത്. രാഷ്ട്രീയ അക്രമത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കാൻ ഇരു കക്ഷികൾക്കുമാകാത്ത വിധത്തിലാണ് കണ്ണൂരിൽ പരസ്പരം അക്രമം ശക്തമാകുന്നത്.
കേന്ദ്രം ഭരിക്കുന്ന കക്ഷിയും സംസ്ഥാന ഭരണം കയ്യാളുന്ന കക്ഷിയുമാണ് കണ്ണൂരിലെ അക്രമങ്ങളുടെ കാരണക്കാർ. ഇന്നലെ മാത്രം ഇരു കക്ഷികളുടേയും നേതൃത്വത്തിൽ ഒരു ഡസനോളം അക്രമങ്ങൾ ജില്ലയിൽ അരങ്ങേറി. ബോംബെറിഞ്ഞും മറ്റും വീട് തകർക്കലും വാഹനങ്ങൾ നശിപ്പിക്കലും ഒക്കെയാണ് ഇപ്പോൾ നടന്നു വരുന്നത്. എതിരാളികൾക്കുനേരെ ആരോപണം ഉന്നയിക്കുമ്പോഴും ഇരുകക്ഷികളും മത്സരിച്ച് ആയുധങ്ങളും സംഭരിക്കുന്നുണ്ട്.
ശേഖരിച്ചു വച്ച ആയുധങ്ങൾ നശിപ്പിച്ചും അക്രമകാരികളായ അണികളെ തള്ളിപ്പറയാനും ഇരു നേതൃത്വവും തയ്യാറായാൽ കണ്ണൂരിലെ അക്രമങ്ങൾക്ക് ഒരു പരിധി വരെ കടിഞ്ഞാണിടാൻ കഴിയും. കണ്ണൂരിലെ രാഷ്ട്രീയ അക്രമണങ്ങൾ എന്നു തുടങ്ങിയെന്ന ഗവേഷണം നടത്താൻ നേതൃത്വങ്ങൾ മുത്ിർന്നാൽ ഇത് ആവർത്തിക്കുകയേയുള്ളൂ.
കാൽ നൂറ്റാണ്ടിനു മുമ്പ് മേലൂരിലെ ദിനേശ് ബീഡി കമ്പനിക്കു നേരെ നടന്ന അക്രമമാണ് കലാപത്തിന് തുടക്കമെന്ന് സിപിഐ.(എം.) ആവർത്തിക്കുന്നു. എന്നാൽ തലശ്ശേരിയിലെ ആർ.എസ്. എസ് .പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയതാണ് തുടക്കമെന്ന് ബിജെപി.യും പറയുന്നു. ഈ വാദങ്ങളിൽ ഉടക്കിയാണ് സമാധാന യോഗങ്ങൾ പലപ്പോഴും അലങ്കോലപ്പെടുന്നത്. കൊണ്ടും കൊടുത്തും കുടിപ്പക വളർന്ന കണ്ണൂർ രാഷ്ട്രീയത്തിലെ പാതക മനസ്സിന് തടയിടാൻ കലക്ടറും പൊലീസ് മേധാവിയും രംഗത്തിറങ്ങിയതിനെ സിപിഐ.(എം.) ജില്ലാ സെക്രട്ടറി വിമർശിക്കുന്നു.
കലക്ടറോ എസ്‌പിയോ വിചാരിച്ചാൽ പ്രശ്‌നം പരിഹരിക്കാനാകില്ല. അവർ വെയിൽ കൊള്ളാത്ത ജാഥ നടത്താത്ത സ്വപ്ന ലോകത്ത് വിലസിയവരാണ്. കൊലയെ അവർ വെറും കൊലയായി മാത്രം കാണുന്നു. കണ്ണൂരിലെ വെട്ടു കൊലയും ക്രമസമാധാന പ്രശ്‌നം മാത്രമല്ല രാഷ്ട്രീയ പ്രശ്‌നമാണ്. കൃത്യമായി കേസന്വേഷിച്ചാലും പ്രതികളെ പിടിച്ചാലും ശിക്ഷ പ്രഖ്യാപിച്ചാലും സമാധാനം കൈവരിക്കാനാകുമെന്ന ധാരണ വെറും പോഴത്തരമാണെന്ന് ജയരാജൻ പറയുന്നു. അവർ പഠിച്ച മസൂരിയിലെ അക്കാദമിക്ക് കണ്ണൂരെന്ന പ്രത്യേക വിഷയമില്ല. അതു കൊണ്ടു തന്നെ കണ്ണൂരിലെ രാഷ്ട്രീയ പ്രശ്‌നത്തിന് കലക്ടർക്കും എസ,് പിക്കും ശാശ്വത പരിഹാരം സാധ്യമാവില്ല- പി.ജയരാജൻ പറയുന്നു.
കണ്ണൂരിലെ സമാധാന പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഭരണകൂടം തന്നെ രംഗത്തിറങ്ങണമെന്ന പരോക്ഷ അഭിപ്രായ പ്രകടനമാണ് പി.ജയരാജൻ നടത്തിയത്. കേന്ദ്ര സംസ്ഥാന ഭരണ കക്ഷികൾ തന്നെ മുഖാമുഖം പോരാടുന്ന അവസ്ഥയിൽ ജില്ലാ ഭരണാധികാരികൾ ഇടപെട്ട് പ്രശ്‌ന പരിഹാരം സാധ്യമല്ലെന്നത് കഴിഞ്ഞ കാല അനുഭവത്തിലൂടെ തെളിഞ്ഞതാണ്. അകത്തളങ്ങളിലെരിയുന്ന രാഷ്ട്രീയ പാർട്ടികളുടെ പകയ്ക്കുള്ള മരുന്ന് രാഷ്ട്രീയ കക്ഷികൾക്കു മാത്രമേ നിർദേശിക്കാനാവൂ. അതിനാൽ സർക്കാർ തലത്തിൽ ഇരു കക്ഷികളേയും ഒറ്റക്കും കൂട്ടായും ഇരുത്തി സമാധാനത്ത ശ്രമം തുടരണമെന്ന അഭിപ്രായം ശക്തിപ്പെട്ടിരിക്കയാണ്. പി.ജയരാജൻ നിർദേശിച്ചതും അതുതന്നെയാണെന്ന് വ്യക്തം. മനസ്സു തുറന്നുള്ള ഒരു ചർച്ചക്ക് മാത്രമേ കണ്ണൂരിനെ രക്ഷിക്കാനാകൂ.