- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ പിറന്നാൾ സദ്യ ബാലികാസദനത്തിലെ അന്തേവാസികൾക്കൊപ്പം; കണ്ണുരിൽ വിപുലമായ പരിപാടികളുമായി ബിജെപി
കണ്ണൂർ: ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനാഘോഷം അവിസ്മരണീയമാക്കാൻ വൈവിധ്യമാർന്ന പരിപാടികളുമായി ബിജെപി. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17മുതൽ ഒക്ടോബർ ഏഴു വരെ ജില്ലയിൽ സേവാസമർപ്പൺ അഭിയാനെന്ന പേരിൽ വിപുലമായ പരിപാടികൾ നടത്തും ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട നദികൾ കുളങ്ങൾ തുടങ്ങിയവ ശുചീകരിക്കും. കണ്ണുരിന്റെ പ്രധാന ജലസോതസുകളിലൊന്നായ ബാവലി, കണ്ണവം - ഇടുമ്പ പുഴകളാണ് പ്രധാനമായും ശുചികരിക്കുക.
ഇതോടൊപ്പം തന്നെ ജില്ലയുടെ വിവധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. രാജ്യത്താകമാനം മോദിക്ക് ആശംസകൾ നേർന്ന് അഞ്ച് കോടി പോസ്റ്റുകാർഡുകൾ അയക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബൂത്തുകളിൽ നിന്നും പ്രധാനപ്പെട്ട വ്യക്തികൾ കാർഡുകൾ അയക്കും. ശാരീരികമായി അവശതയനുഭവിക്കുന്നവർക്ക് വീൽചെയർ, ശ്രവണ സഹായി തുടങ്ങിയവ വിതരണം ചെയ്യും.
പ്രചാരണത്തിന്റെ ഭാഗമായി എക്സിബിഷൻ, ഓൺലൈൻ യോഗങ്ങൾ, മീറ്റിംഗുകൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കും. അതോടൊപ്പം തന്നെ ലേഖനങ്ങൾ, പാനൽ ചർച്ചകൾ, പംക്തികൾ തുടങ്ങിയവയും സംഘടിപ്പിക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണമായി ഹ്രസ്വ വീഡിയോകൾ, പോസ്റ്ററുകൾ, ഇൻഫോഗ്രാഫിക്സ് തുടങ്ങിയവയുമുണ്ടാകും. മോദിക്ക് ആയുരാരോഗ്യം നേർന്ന് എല്ലാ വിഭാഗത്തിന്റെയും ആരാധനാലയങ്ങളിൽ പ്രാർത്ഥനയും വഴിപാടും സംഘടിപ്പിക്കും.
നദീശുചീകരണത്തിന്റെ ഭാഗമായി ബാവലിപ്പുഴ, രയരോം പുഴ, കണ്ണവം പുഴ എന്നിവയാണ് ശുചീകരിക്കുക. ജില്ലയിലെ പ്രധാനപ്പെട്ട അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും അന്നദാനം നടത്തും.17 ന് രാവിലെ 11.30 ന് ബിജെപി ജില്ലാ കമ്മറ്റി ഓഫീസിൽ ദേശീയ സമിതിയംഗം സി.കെ. പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ സമുഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച എഴുപതു വ്യക്തിത്വങ്ങളെ ആദരിക്കും.
തുടർന്ന് പള്ളിക്കുന്ന് മുകാംബിക ബാലികാസദനത്തിലെ അന്തേവാസികൾക്കൊപ്പം പ്രധാനമന്ത്രിയുടെ പിറന്നാൾ സദ്യ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.മാരാർജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ. വിനോദ്കുമാർ, ബിജു ഏളക്കുഴി, ട്രഷറർ യു.ടി. ജയന്തൻ, സംസ്ഥാന കൗൺസിൽ അംഗം പി.ആർ. രാജൻ എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ