- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രൂപ്പു വഴക്കിൽ നാറിയ സംസ്ഥാന ബിജെപിയുടെ സമ്പൂർണ നിയന്ത്രണം ഏറ്റെടുത്ത് അമിത് ഷാ; പുതിയ പ്രസിഡന്റാകാൻ സംസ്ഥാനത്തെ ആരുടെയും അഭിപ്രായം തേടുകയില്ല; നിരവധി പേരുകൾ ഉയരുന്നുണ്ടെങ്കിലും മുൻതൂക്കം കെ സുരേന്ദ്രന് തന്നെ; കേരളത്തിന് പുറത്തു പ്രവർത്തിക്കുന്ന നാല് നേതാക്കളുടെ സാധ്യതയും പരിശോധിക്കുന്നു
തിരുവനന്തപുരം: ഗ്രൂപ്പു വഴക്ക് ഒഴിവാക്കാൻ നിയമിച്ച ബിജെപി അധ്യക്ഷൻ തന്നെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചു എന്ന ആരോപണമാണ് കേരളത്തിലെ ബിജെപിക്കെതിരെ ശക്തമായി ഉയർന്നിരുന്നത്. കുമ്മനം രാജശേഖരന് എല്ലാവരെയും ഒരുമിപ്പിക്കാൻ സാധിച്ചില്ലെന്ന നിരീക്ഷണത്തിലാണ് അദ്ദേഹത്തെ മിസോറാം ഗവർണർ സ്ഥാനം നൽകി മാറ്റിയത്. ബിഡിജെഎസുമായുള്ള ഏകോപനം സാധ്യമാക്കുന്നതിൽ പരാജയമായി കുമ്മനം എന്നതാണ് പൊതുവേ ഉയരുന്ന വിമർശനം. ഈ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ബിജെപിയുടെ സമ്പൂർണ നിയന്ത്രണം ദേശീയ അധ്യക്ഷൻ അമിത് ഷാ ഏറ്റെടുത്തിട്ടുണ്ട്. ഇനി ആരെ നിയമിക്കണം എന്ന കാര്യത്തിൽ ഷാ തന്നെ തീരുമാനം കൈക്കൊള്ളും. നേമത്ത് ഒരു നിയമസഭാ സീറ്റ് നേടിയതിലുപരി തങ്ങൾ ഉദ്ദേശിച്ച തിരഞ്ഞെടുപ്പുനേട്ടങ്ങൾ സംസ്ഥാനത്ത് ഉണ്ടാക്കാൻ മാറിമാറി വന്ന സംസ്ഥാന നേതൃത്വങ്ങൾക്കു കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിലാണു കേന്ദ്ര നേതൃത്വം. അതുകൊണ്ടുതന്നെ മികച്ച പ്രതിച്ഛായയും അണികൾക്കും എൻഡിഎ ഘടകകക്ഷികൾക്കുമിടയിൽ സ്വീകാര്യതയുമുള്ള ആളെ ആയിരിക്കും നേതൃചുമതല ഏൽപിക്ക
തിരുവനന്തപുരം: ഗ്രൂപ്പു വഴക്ക് ഒഴിവാക്കാൻ നിയമിച്ച ബിജെപി അധ്യക്ഷൻ തന്നെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചു എന്ന ആരോപണമാണ് കേരളത്തിലെ ബിജെപിക്കെതിരെ ശക്തമായി ഉയർന്നിരുന്നത്. കുമ്മനം രാജശേഖരന് എല്ലാവരെയും ഒരുമിപ്പിക്കാൻ സാധിച്ചില്ലെന്ന നിരീക്ഷണത്തിലാണ് അദ്ദേഹത്തെ മിസോറാം ഗവർണർ സ്ഥാനം നൽകി മാറ്റിയത്. ബിഡിജെഎസുമായുള്ള ഏകോപനം സാധ്യമാക്കുന്നതിൽ പരാജയമായി കുമ്മനം എന്നതാണ് പൊതുവേ ഉയരുന്ന വിമർശനം. ഈ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ബിജെപിയുടെ സമ്പൂർണ നിയന്ത്രണം ദേശീയ അധ്യക്ഷൻ അമിത് ഷാ ഏറ്റെടുത്തിട്ടുണ്ട്. ഇനി ആരെ നിയമിക്കണം എന്ന കാര്യത്തിൽ ഷാ തന്നെ തീരുമാനം കൈക്കൊള്ളും.
നേമത്ത് ഒരു നിയമസഭാ സീറ്റ് നേടിയതിലുപരി തങ്ങൾ ഉദ്ദേശിച്ച തിരഞ്ഞെടുപ്പുനേട്ടങ്ങൾ സംസ്ഥാനത്ത് ഉണ്ടാക്കാൻ മാറിമാറി വന്ന സംസ്ഥാന നേതൃത്വങ്ങൾക്കു കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിലാണു കേന്ദ്ര നേതൃത്വം. അതുകൊണ്ടുതന്നെ മികച്ച പ്രതിച്ഛായയും അണികൾക്കും എൻഡിഎ ഘടകകക്ഷികൾക്കുമിടയിൽ സ്വീകാര്യതയുമുള്ള ആളെ ആയിരിക്കും നേതൃചുമതല ഏൽപിക്കുക. സംസ്ഥാനത്തു പ്രവർത്തിക്കുന്ന നേതാക്കളെ പരിഗണിച്ചാൽ മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി.എസ്.ശ്രീധരൻ പിള്ള, പി.കെ.കൃഷ്ണദാസ് എന്നിവർക്കും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി.രമേശ്, കെ.സുരേന്ദ്രൻ എന്നിവർക്കും സാധ്യതയുണ്ട്.
സംസ്ഥാനത്തു പ്രവർത്തിക്കുന്ന നേതാക്കളെ പ്രസിഡന്റ് സ്ഥാനത്തേക്കു നിയോഗിച്ചാൽ പ്രയോജനമുണ്ടാവില്ലെന്നു കേന്ദ്രനേതൃത്വം തീരുമാനിച്ചാൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രജ്ഞാ പ്രവാഹ് അഖിലേന്ത്യാ കോഓർഡിനേറ്റർ ജെ.നന്ദകുമാർ, സ്വദേശി ശാസ്ത്ര പ്രസ്ഥാനം നേതാവ് കെ.ജയകുമാർ, മധ്യപ്രദേശിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി അരവിന്ദ മേനോൻ എന്നിവർക്കാണു സാധ്യത. എന്നാൽ, ഇവർ വന്നാൽ എന്തുമാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന ചോദ്യം ഉയർന്നിട്ടുണട്.
ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടും പാർട്ടി നിർദേശപ്രകാരം അദ്ദേഹം മൽസരരംഗത്തിറങ്ങുകയായിരുന്നു. എം ടി.രമേശിന്റെ പേര് വർക്കല മെഡിക്കൽ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ പാർട്ടിയിൽ ഏറ്റവും പ്രതിച്ഛായയുള്ള നേതാവ് കെ സുരേന്ദ്രനാണ്. യുവാക്കളിൽ കാര്യമായ സ്വാധീനമുള്ള സുരേന്ദ്രൻ എന്തിനം പ്രവർത്തകർക്കൊപ്പം നിൽക്കുന്ന വ്യക്തിത്വമാണ്. ഇത് കൂടാതെ മറ്റു രാഷ്ട്രീയക്കാർക്കിടയിൽ കൂടി കൂടുതൽ സ്വാധീനവും അദ്ദേഹത്തിനുണ്ട്.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ സുരേന്ദ്രനു വിജയം നഷ്ടപ്പെട്ടതു കപ്പിനും ചുണ്ടിനുമിടയ്ക്കാണ്. എങ്കിലും ആ മണ്ഡലം കേന്ദ്രീകരിച്ചു തന്നെ അദ്ദേഹം ഇപ്പോഴും പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ കർണാടക തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡയിൽ ബിജെപി വലിയ നേട്ടം കൊയ്തപ്പോൾ അവിടെ സംഘടനാ ചുമതലയുണ്ടായിരുന്നത് സുരേന്ദ്രനായിരുന്നു. അതുകൊണ്ടു കൂടി കേരള നേതാക്കളിൽ നിന്നാണ് അധ്യക്ഷനെങ്കിൽ സുരേന്ദ്രനാണ് സാധ്യത. യുവനേതൃത്വം വരുമെന്ന സൂചന രാജ്യസഭാ എംപി വി മുരളീധരൻ നൽകുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന ഘടകത്തിലെ വിഭാഗീയത ഇല്ലാതാക്കാൻ അഖിലേന്ത്യാ നേതൃത്വം ഏറെക്കാലമായി നടത്തുന്ന ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. കുമ്മനത്തെ സംസ്ഥാന പ്രസിഡന്റ് ആക്കിയതു തന്നെ ഈ ലക്ഷ്യം വച്ചാണ്. എന്നാൽ, ആ നീക്കം പാളിയതിന്റെ പരിണതഫലമാണു കുമ്മനത്തിന്റെ പുതിയ സ്ഥാനലബ്ധി. കുമ്മനത്തെ ഗവർണറാക്കുമെന്ന സൂചന പോലും കേരളത്തിലെ പാർട്ടി നേതൃത്വത്തിനു ലഭിച്ചിരുന്നില്ല. പ്രത്യേകിച്ചും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മൂന്നു ദിവസം മുൻപ്. കുമ്മനത്തിന്റെ സ്ഥാനമാറ്റത്തോടെ ബിജെപി കേരള ഘടകത്തിലെ അഴിച്ചുപണി അവസാനിക്കാൻ സാധ്യതയില്ല.
ജൂണിൽ പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ കേരളത്തിൽ എത്തുന്നുണ്ട്. അതിനു പിന്നാലെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളിൽ സമഗ്രമായ അഴിച്ചുപണിയുണ്ടാകും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർബന്ധമായും കേരളത്തിൽ നിന്ന് ഒരു ബിജെപി എംപി ഉണ്ടായിരിക്കണമെന്നതാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്ന സന്ദേശം. അതു സാധ്യമാക്കുന്ന തരത്തിലായിരിക്കും സംഘടനാ തലത്തിലെ അഴിച്ചുപണി.
കുമ്മനത്തെ ഗവർണറാക്കിയത് നന്നായെന്ന് വെള്ളാപ്പള്ളി
ബിജെപിയിലെ ഗ്രൂപ്പിസവും തമ്മിലടിയും കാരണം പ്രവർത്തകരെ യോജിപ്പിച്ചു കൊണ്ടുപോവാൻ സത്യസന്ധനായ കുമ്മനം രാജശേഖരനു സാധിക്കാത്തതിനാലാണ് അദ്ദേഹത്തിന് നല്ലൊരു സ്ഥാനം നൽകി മിസോറം ഗവർണറാക്കിയതെന്നു വെള്ളാപ്പള്ളി നടേശൻ. കുതന്ത്രം ഇല്ലാത്തയാളാണു കുമ്മനം. അദ്ദേഹത്തിനു ഗവർണർ സ്ഥാനം നൽകിയത് ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ചെങ്ങന്നുരിൽ പ്രചാരണം പൂർത്തിയായി. ആർക്കു വോട്ട് ചെയ്യണമെന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. ആരു ജയിക്കുമെന്നു പ്രവചിക്കാനാവില്ല.
കെ.എം.മാണി വീണ്ടും യുഡിഎഫിലെത്തിയതു ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ടുകൾക്കു നേരിയ വർധനവുണ്ടാക്കും.മാണി എരണ്ട പക്ഷിയെ പോലെയാണ്. അത് എത്ര ഉയരത്തിൽ പറന്നാലും വീഴുന്നതു വെള്ളത്തിലാണ്. മാണി എങ്ങോട്ടു പറന്നാലും ഒടുവിൽ യുഡിഎഫിലെത്തും. എൽഡിഎഫിന് ഇതു മനസ്സിലായിട്ടില്ല. ഇക്കാര്യത്തിൽ അവരുടെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്നും അദ്ദേഹം പറഞ്ഞു.