- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപികമാർ അദ്ധ്യാപകന്മാരുടെ വെപ്പാട്ടികളെന്ന് ബിജെപി നേതാവ്; സിപിഎം ഭരിക്കുന്ന ധനുവച്ചപുരം എൻഎസ്എസ് കോളേജിലെ അനാശാസ്യ പ്രവർത്തനങ്ങൾക്കെല്ലാം ഒത്താശ ചെയ്യുന്നത് അദ്ധ്യാപകർ'; ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വിവാദ പ്രസംഗത്തിനെതിരെ അദ്ധ്യാപകർ നിയമനടപടിക്ക്; വനിതാ കമ്മീഷന് പരാതി; സിപിഎം ക്രിമിനലുകളെ പോലെ പ്രവർത്തിക്കുന്ന ചില അദ്ധ്യാപകരാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന് അഡ്വ.സുരേഷ്
തിരുവനന്തപുരം: ധനുവച്ചപുരം എൻഎസ്എസ് കോളേജിൽ നിന്ന് എബിവിപി പ്രവർത്തകരായ എട്ട് വിദ്യാർത്ഥികളെ പുറത്താക്കിയതിന് പിന്നാലെ കോളേജിലെ അദ്ധ്യാപകരെ അടച്ചാക്ഷേപിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സുരേഷ് രംഗത്ത്. കഴിഞ്ഞ ദിവസം കോളജ് പരിസരത്ത് നടത്തിയ പൊതുയോഗത്തിനിടെയാണ് കോളേജിലെ അദ്ധ്യാപകരെയും അദ്ധ്യാപികമാരെയും താറടിച്ചുള്ള സുരേഷിന്റെ പ്രസംഗം. അദ്ധ്യാപികമാരെ അവിടുത്തെ അദ്ധ്യാപകരുടെ വെപ്പാട്ടിമാരെന്നാണ് പ്രസംഗത്തിനിടെ സുരേഷ് വിളിച്ചത്. കോളേജിൽ അദ്ധ്യാപകരും അദ്ധ്യാപികമാരും തമ്മിൽ അനാശാസ്യം നടക്കുന്നു എന്ന രീതിയിലായിരുന്നു പ്രസംഗം. സിപിഎമ്മിന്റെ കീഴിലുള്ള കോളേജാണ് ധനുവച്ചപുരം എൻഎസ്എസ് കോളജെന്നും ഇവിടെ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെല്ലാം അദ്ധ്യാപകരും ഇവരുടെ രണ്ട് മൂന്ന് വെപ്പാട്ടിമാരായ അദ്ധ്യാപികമാരും കൂട്ടു നിൽക്കുന്നു. എബിവിപി പ്രവർത്തകരായ വിദ്യാർത്ഥികളെ കോളേജിന്റെ പ്രിൻസിപ്പളും അദ്ധ്യാപകരും പൊലീസും ചേർന്ന് മനപ്പൂർവ്വം പുറത്താക്കി. ഇത് കോളേജിലെ അനാശാസ്യ പ്രവർത്തനങ്ങൾ മൂടിവെയ്ക്കുന്നതിന
തിരുവനന്തപുരം: ധനുവച്ചപുരം എൻഎസ്എസ് കോളേജിൽ നിന്ന് എബിവിപി പ്രവർത്തകരായ എട്ട് വിദ്യാർത്ഥികളെ പുറത്താക്കിയതിന് പിന്നാലെ കോളേജിലെ അദ്ധ്യാപകരെ അടച്ചാക്ഷേപിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സുരേഷ് രംഗത്ത്. കഴിഞ്ഞ ദിവസം കോളജ് പരിസരത്ത് നടത്തിയ പൊതുയോഗത്തിനിടെയാണ് കോളേജിലെ അദ്ധ്യാപകരെയും അദ്ധ്യാപികമാരെയും താറടിച്ചുള്ള സുരേഷിന്റെ പ്രസംഗം. അദ്ധ്യാപികമാരെ അവിടുത്തെ അദ്ധ്യാപകരുടെ വെപ്പാട്ടിമാരെന്നാണ് പ്രസംഗത്തിനിടെ സുരേഷ് വിളിച്ചത്. കോളേജിൽ അദ്ധ്യാപകരും അദ്ധ്യാപികമാരും തമ്മിൽ അനാശാസ്യം നടക്കുന്നു എന്ന രീതിയിലായിരുന്നു പ്രസംഗം.
സിപിഎമ്മിന്റെ കീഴിലുള്ള കോളേജാണ് ധനുവച്ചപുരം എൻഎസ്എസ് കോളജെന്നും ഇവിടെ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെല്ലാം അദ്ധ്യാപകരും ഇവരുടെ രണ്ട് മൂന്ന് വെപ്പാട്ടിമാരായ അദ്ധ്യാപികമാരും കൂട്ടു നിൽക്കുന്നു. എബിവിപി പ്രവർത്തകരായ വിദ്യാർത്ഥികളെ കോളേജിന്റെ പ്രിൻസിപ്പളും അദ്ധ്യാപകരും പൊലീസും ചേർന്ന് മനപ്പൂർവ്വം പുറത്താക്കി. ഇത് കോളേജിലെ അനാശാസ്യ പ്രവർത്തനങ്ങൾ മൂടിവെയ്ക്കുന്നതിനു വേണ്ടിയാണെന്നും സുരേഷ് പ്രസംഗത്തിൽ ആരോപിക്കുന്നു.
അതിനിടെ, അദ്ധ്യാപികമാർക്കെതിരെ മോശം പരാമർശം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനെതിരെ തിരുവനന്തപുരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ രമണി.പി.നായർ വനിതാ കമ്മീഷന് പരാതി നൽകി. പരാമർശത്തിനെതിരെ അദ്ധ്യാപികമാർ പാറശ്ശാല പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഓൺലൈൻ -വാർത്താ മാധ്യമങ്ങൾ വഴിയാണ് അദ്ധ്യാപികമാരെ സ്വഭാവഹത്യ ചെയ്യുന്ന രീതിയിൽ നടത്തിയ പരാമർശം കാണുവാൻ ഇടയായത്.ഈ വാർത്തകളുടെ അടിസ്ഥാനത്തിൽ മോശം പരാമർശം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസെടുക്കണം.
..അദ്ധ്യാപികമാരെ വെപ്പാട്ടികളായി ചിത്രീകരിക്കുന്ന പരാമർശം നടത്തുക വഴി സ്ത്രീ സമൂഹത്തെ ഒന്നടങ്കവും അദ്ധ്യാപകവൃത്തിയെയും കളങ്കപ്പെടുത്തിയിരിക്കുകയാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനു നൽകിയ പരാതിയിൽ പറയുന്നു പരാതി വനിതാ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.സംഭവം വിവാധമായതോടെ പ്രതിഷേധം ശക്തമാണ്.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മോശം പരാമർശം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കാൻ തയാറാകണമെന്ന് കെപിസിസി അംഗം എം.ജെ ആനന്ദും ആവശ്യപ്പെട്ടു.
സിപിഎം ചിഹ്നത്തിൽ മത്സരിച്ച് തദ്ദേശസ്ഥാപനത്തിൽ പ്രസിഡന്റ് പദം അലങ്കരിച്ച വ്യക്തിയാണ് വിറ്റിഎം കോളേജിലെ പ്രിൻസിപ്പാൾ. അദ്ദേഹത്തിന്റെ നിലപാടും സമീപനങ്ങളും ഒരു ഗുരുനാഥന് ചേർന്ന രീതിയിലല്ല. ഇദ്ദേഹം പ്രിൻസിപ്പാളായ ശേഷം കള്ളക്കേസുകളിൽ കുടുക്കി എഴുപതിൽപ്പരം വിദ്യാർത്ഥികളുടെ ഭാവിയാണ് തുലച്ചത്. പ്രിൻസിപ്പാളും എസ്എഫ്‌ഐ നേതൃത്വവും പൊലീസും ചേർന്നു നടത്തുന്ന ഗൂഢാലോചനകൾ എബിവിപി എന്ന വിദ്യാർത്ഥി സംഘടനയെ മാത്രമല്ല നശിപ്പിക്കുന്നത്. അത് മഹത്തായൊരു പ്രസ്ഥാനത്തിന്റെ കീഴിൽപ്രവർത്തിക്കുന്ന കലാശാലയുടെ സൽപ്പേരു കുടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ചില അദ്ധ്യാപകരെ കുറിച്ചു നടത്തിയ പരാമർശങ്ങൾ പൊതു സമൂഹത്തിന് ബോധ്യമുള്ളവയാണ്. സിപിഎം ക്രിമിനലുകളെ പോലെ പ്രവർത്തിക്കുന്ന ചില അദ്ധ്യാപകരാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നും അഡ്വ.സുരേഷ് ആരോപിച്ചു.
എന്നാൽ, പ്രതികരിച്ചു
കോളേജിൽ നടന്ന അക്രമ സംഭവങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസം എട്ട് എബിവിപി വിദ്യാർത്ഥികളെ കോളേജ് അധികൃതർ പുറത്താക്കിയത്. ഇതിന് രാഷ്ട്രീയ ഛായ നൽകിയ പ്രസംഗത്തിലാണ്് അദ്ധ്യാപകരെ അടച്ച് ആക്ഷേപിച്ച് സുരേഷ് പ്രകോപനപരമായി സംസാരിച്ചത്. അതേസമയം യാതൊരു അടിസ്ഥാനവുമില്ലാതെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഇയാൾക്കതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് കോളേജ് അദ്ധ്യാപകർ.
മാർക്‌സിസ്റ്റു പാർട്ടിയും പൊലീസും പ്രിൻസിപ്പളും ചേർന്നാണ് വിദ്യാർത്ഥികളെ തഴഞ്ഞിരിക്കുന്നത്. എബിവിപിയുടെ പ്രവർത്തകരായതിന്റെ പേരിലാണ് കോളേജിലെ കള്ളക്കേസിൽ കുടുക്കിയത്. അനാശാസ്യവും ആഭാസവും തോന്ന്യവാസവും ഒക്കെയാണ് അദ്ധ്യാപകരുടെ ഒത്താശയോടെ ഇവിടെ നടക്കുന്നത്. എബിവിപി പ്രവർത്തകരുണ്ടെങ്കിൽ കോളേജിൽ ഇത് നടക്കില്ല എന്ന് മനസ്സിലാക്കിയാണ് ഇവരെ പുറത്താക്കിയതെന്നുമാണ് സുരേഷ് വിവാദ പ്രസംഗത്തിൽ പറയുന്നത്.