- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത തവണ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കും; പിണറായി വിജയന്റെ നാട്ടിൽ പോലും ബിജെപി പ്രവർത്തകർ ക്രൂരമായി ആക്രമിക്കപ്പെടുന്നത് രാജ്യത്തിന് തന്നെ നാണക്കേട്: എൽഡിഎഫ് സർക്കാറിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
കോഴിക്കോട്: അടുത്ത തവണ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം കേരളത്തിൽ ബിജെപി പ്രവർത്തകർക്ക് എതിരെ വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തുന്നത് തടയാൻ വേണ്ടിയാണ് അക്രമങ്ങൾ എങ്കിൽ എത്രപേരെ ബലി നൽകേണ്ടി വന്നാലും ബിജെപി പ്രവർത്തനങ്ങൾ തുടരും. ജനാധിപത്യ ചരിത്രത്തിന് തീരകളങ്കമാണ് സിപിഐഎം ബിജെപി പ്രവർത്തകർക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 15 ശതമാനം വോട്ട് നൽകി ശക്തമായ പിന്തുണയാണ് നൽകിയത്. കൂടാതെ ഒരാൾ നിയമസഭയിൽ എത്തുകയും ചെയ്തു. അടുത്ത തവണ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ പോലും ബിജെപി പ്രവർത്തകർ ക്രൂരമായി ആക്രമിക്കപ്
കോഴിക്കോട്: അടുത്ത തവണ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.
എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം കേരളത്തിൽ ബിജെപി പ്രവർത്തകർക്ക് എതിരെ വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തുന്നത് തടയാൻ വേണ്ടിയാണ് അക്രമങ്ങൾ എങ്കിൽ എത്രപേരെ ബലി നൽകേണ്ടി വന്നാലും ബിജെപി പ്രവർത്തനങ്ങൾ തുടരും.
ജനാധിപത്യ ചരിത്രത്തിന് തീരകളങ്കമാണ് സിപിഐഎം ബിജെപി പ്രവർത്തകർക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 15 ശതമാനം വോട്ട് നൽകി ശക്തമായ പിന്തുണയാണ് നൽകിയത്. കൂടാതെ ഒരാൾ നിയമസഭയിൽ എത്തുകയും ചെയ്തു. അടുത്ത തവണ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ പോലും ബിജെപി പ്രവർത്തകർ ക്രൂരമായി ആക്രമിക്കപ്പെടുകയാണ് ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും അമിത് ഷാ പറഞ്ഞു.
ഈ അക്രമത്തിലൂടെ ബിജെപിയുടെ പ്രവർത്തനങ്ങളെ തടയാമെന്ന് ആരും മോഹിക്കേണ്ട. അക്രമത്തിലൂടെ ബിജെപിയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവരെ ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ന് ഈ രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങൾ ഒറ്റയ്ക്കും മറ്റ് പാർട്ടികളുടെ പിന്തുണയോടെയും ബിജെപി ഭരിക്കുന്നു. കഴിഞ്ഞ രണ്ടര വർഷക്കാലമായി മോദി സർക്കാർ ഈ രാജ്യം ഭരിക്കുന്നു. നിരവധി പദ്ധതികളിലൂടെ മോദി സർക്കാർ ഈ രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുന്ന പരിശ്രമങ്ങൾ തുടരുന്നു.
പഴയ കാലിക്കറ്റും ഇപ്പോഴത്തെ കോഴിക്കോടും ബിജെപിയെ സംബന്ധിച്ച് ഏറ്റവും പവിത്രമായ ഭൂമിയാണ്. ഈ മണ്ണിലാണ് 1967ൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷനായത്. ഇതേ ഭൂമിയിൽ ഈ രാജ്യത്തെ പ്രധാനമന്ത്രിയുടെ കരങ്ങളാൽ പണ്ഡിറ്റ്ജിയുടെ ജന്മശതാബ്ധി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു.