- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ ധനരാജ് വധക്കേസിലെ പ്രതിയായ ബിജെപിക്കാരൻ വെട്ടേറ്റു മരിച്ചു; ഇടക്കാലത്തിന് ശേഷം വീണ്ടും ചോരകൊണ്ട് കണക്കുപറഞ്ഞ് കണ്ണൂർ കൊലപാതക രാഷ്ട്രീയം; കൊലപാതകത്തിന് പിന്നിൽ സിപിഐഎം എന്ന് ബിജെപി; കണ്ണൂരിൽ നാളെ ബിജെപി ഹർത്താൽ
കണ്ണൂർ: പയ്യന്നൂരിൽ സി.പി.എം പ്രവർത്തകനായ ധൻരാജ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ ബിജെപി പ്രവർത്തകൻ കക്കംപാറ സ്വദേശി ബിജു(34) വെട്ടേറ്റു മരിച്ചു. രാമന്തളി മണ്ഡലം കാര്യവാഹക് ആയ ബിജു പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളിൽ വൈകിട്ട് നാലു മണിയോടെയാണു വെട്ടേറ്റു മരിച്ചത്. സ്ഥലത്ത് സംഘർഷാവസ്ഥയാണ്. ധനരാജ് കൊല്ലപ്പെട്ട കേസിലെ 12ാം പ്രതിയാണു ബിജു. കഴിഞ്ഞയാഴ്ച വരെ വീട്ടിൽ പൊലീസ് കാവലുണ്ടായിരുന്നു. ഇടക്കാലത്തിനുശേഷം കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകമാണിത്. കൊലപാതകത്തിനു പിന്നിൽ സി.പി.എം ആണെന്ന് ബിജെപി ആരോപിച്ചു. കണ്ണൂരിൽ നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. ഡിവൈഎഫ്‌ഐ. വില്ലേജ് സെക്രട്ടറിയും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്ന കാരന്താട്ട് ചുള്ളേരി വീട്ടിൽ സി.വി. ധൻരാജ്(38)് 2016 ജൂലൈ 11നു വെട്ടേറ്റു മരിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘമാണ് വീട്ടിൽ കയറി വീട്ടുകാരുടെ മുന്നിൽ വച്ച് വെ്ട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലെത്തിയ ആറുപേരാണ് ധനരാജിനെ കൊലപ്പെടുത്തിയതെന്ന് സി.പി.എം.
കണ്ണൂർ: പയ്യന്നൂരിൽ സി.പി.എം പ്രവർത്തകനായ ധൻരാജ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ ബിജെപി പ്രവർത്തകൻ കക്കംപാറ സ്വദേശി ബിജു(34) വെട്ടേറ്റു മരിച്ചു. രാമന്തളി മണ്ഡലം കാര്യവാഹക് ആയ ബിജു പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളിൽ വൈകിട്ട് നാലു മണിയോടെയാണു വെട്ടേറ്റു മരിച്ചത്. സ്ഥലത്ത് സംഘർഷാവസ്ഥയാണ്.
ധനരാജ് കൊല്ലപ്പെട്ട കേസിലെ 12ാം പ്രതിയാണു ബിജു. കഴിഞ്ഞയാഴ്ച വരെ വീട്ടിൽ പൊലീസ് കാവലുണ്ടായിരുന്നു. ഇടക്കാലത്തിനുശേഷം കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകമാണിത്. കൊലപാതകത്തിനു പിന്നിൽ സി.പി.എം ആണെന്ന് ബിജെപി ആരോപിച്ചു. കണ്ണൂരിൽ നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.
ഡിവൈഎഫ്‌ഐ. വില്ലേജ് സെക്രട്ടറിയും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്ന കാരന്താട്ട് ചുള്ളേരി വീട്ടിൽ സി.വി. ധൻരാജ്(38)് 2016 ജൂലൈ 11നു വെട്ടേറ്റു മരിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘമാണ് വീട്ടിൽ കയറി വീട്ടുകാരുടെ മുന്നിൽ വച്ച് വെ്ട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലെത്തിയ ആറുപേരാണ് ധനരാജിനെ കൊലപ്പെടുത്തിയതെന്ന് സി.പി.എം. കേന്ദ്രങ്ങൾ പറഞ്ഞിരുന്നു.
ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന ധൻരാജിനെ പിന്തുടർന്നെത്തിയ സംഘം വീട്ടിലെത്തിയ ഉടനെ വെട്ടിവീഴ്‌ത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ ധൻരാജിനെ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
എട്ടു വർഷം മുൻപ് ആർഎസ്എസ് പ്രവർത്തകന്റെ വീട് ആക്രമിച്ചതിന്റെ വിരോധം മൂലമാണു ധനരാജിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
ധൻരാജിന്റെ കൊലപാതകത്തിന് തുടർച്ചയായി അന്ന് തന്നെ അർധരാത്രിക്ക് ശേഷം ഒരുമണിയോടെ ബി.എം.എസ്. പയ്യന്നൂർ മേഖലാ പ്രസിഡന്റും പയ്യന്നൂർ ടൗണിലെ ഓട്ടോ ഡ്രൈവറുമായ സി.കെ.രാമചന്ദ്രനും (52) വെട്ടേറ്റു മരിച്ചിരുന്നു.