ഹറിൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ സമാജം ഡി ജെ ഹാളിൽവെച്ച് കാവ്യസന്ധ്യ സീസൺ -2 നടത്തുന്നതാണെന്ന് പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ. കെ. വീരമണിയും അറിയിച്ചു. പ്രസ്തുത പരിപാടിയിൽ പ്രശസ്ത കവിയും സിനിമ ഗാനരചയിതാവുമായ ആർ. കെ. ദാമോദരൻ മുഖ്യഅതിഥി ആയിരിക്കും.

പത്തോളം പ്രശസ്ത കവിതകളുടെ ആലാപനവും മൂന്ന് കവിതകളുടെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കുന്നതാണെന്ന് കൺവീനർ ആഷ്ലി കുര്യൻ അറിയിച്ചു. പരിപാടിയോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ ജി.സി.സി യിലെ പ്രവാസികൾ രചിച്ച 50-ൽ പരം കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് സമാജം വായനശാല പുറത്തിറക്കുന്ന 'പവിഴ മുത്തുകൾ' എന്ന ജി.സി.സി കവിതാസമാഹാരത്തിന്റെ പ്രകാശനവും ഉണ്ടായിരിക്കുന്നതാണെന്ന് ലൈബ്രെറിയൻ വിനയചന്ദ്രൻ അറിയിച്ചു.

പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ആഷ്ലി കുര്യനുമായി (39370929) ബന്ധപ്പെടുക.