- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം എക്സികുട്ടീവ് കമ്മിറ്റി 2017-2018 ഫിനാലെ വെള്ളിയാഴ്‌ച്ച
ബഹ്റൈൻ കേരളീയ സമാജം 2017-2018 ഭരണസമിതിയുടെ ഫിനാലെ വിവിധ കലാപരിപാടികളോടെ മാർച്ച് 9 ,വെള്ളിയാഴ്‌ച്ച വൈകുന്നേരം 6മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ അരങ്ങേറുമെന്നു ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. ഫിനാലെയുടെ ഭാഗമായി അനശ്വര സംഗീത പ്രതിഭ ദേവരാജൻ മാഷിന്റെ പാട്ടുകൾ കോർത്തിണക്കി കൊണ്ടുള്ള 'ദേവരാഗങ്ങ.ൾ' സംഗീത നിഷ അരങ്ങേറും. പ്രശസ്ഥ സംഗീത സംവിധായകൻ എം ജയചന്ദ്രൻ നയിക്കുന്ന ഈ സംഗീത വിരുന്നിൽ മലയാളത്തിലെ പ്രിയ ഗായകരായ ശ്രീറാം,സുദീപ്, മൃദുല വാരിയർ.രാജലക്ഷ്മി, നിഷാദ് തുടങ്ങിയവരും പങ്കെടുക്കുന്നു. ശ്രീ എം ജയചന്ദ്രന്റെ നേതൃത്വത്തിൽ 16ഓളം കലാകാരന്മാരാണ് ഇതിനായി ബഹ്റൈനിൽ എത്തിച്ചേരുന്നത്. കഴിഞ്ഞ ഒരു വർഷം ബഹ്റൈൻ കേരളീയ സമാജത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഭരണസമിതിയോട് സഹകരിക്കുകയും എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യവുമായ മുഴുവൻ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നതായി സമാജം ഭരണ സമിതി പത്ര
ബഹ്റൈൻ കേരളീയ സമാജം 2017-2018 ഭരണസമിതിയുടെ ഫിനാലെ വിവിധ കലാപരിപാടികളോടെ മാർച്ച് 9 ,വെള്ളിയാഴ്‌ച്ച വൈകുന്നേരം 6മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ അരങ്ങേറുമെന്നു ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
ഫിനാലെയുടെ ഭാഗമായി അനശ്വര സംഗീത പ്രതിഭ ദേവരാജൻ മാഷിന്റെ പാട്ടുകൾ കോർത്തിണക്കി കൊണ്ടുള്ള 'ദേവരാഗങ്ങ.ൾ' സംഗീത നിഷ അരങ്ങേറും. പ്രശസ്ഥ സംഗീത സംവിധായകൻ എം ജയചന്ദ്രൻ നയിക്കുന്ന ഈ സംഗീത വിരുന്നിൽ മലയാളത്തിലെ പ്രിയ ഗായകരായ ശ്രീറാം,സുദീപ്, മൃദുല വാരിയർ.രാജലക്ഷ്മി, നിഷാദ് തുടങ്ങിയവരും പങ്കെടുക്കുന്നു. ശ്രീ എം ജയചന്ദ്രന്റെ നേതൃത്വത്തിൽ 16ഓളം കലാകാരന്മാരാണ് ഇതിനായി ബഹ്റൈനിൽ എത്തിച്ചേരുന്നത്.
കഴിഞ്ഞ ഒരു വർഷം ബഹ്റൈൻ കേരളീയ സമാജത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഭരണസമിതിയോട് സഹകരിക്കുകയും എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യവുമായ മുഴുവൻ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നതായി സമാജം ഭരണ സമിതി പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
ബഹ്‌റൈൻ കേരളീയ സമാജം ഭരണ സമിതി 2017-2018 ഫിനാലെയുടെ ഭാഗമായി അണിയി ച്ചൊരുക്കുന്ന ഈ സംഗീത പരിപാടി ആസ്വദിക്കുന്നതിനു എല്ലാ സമാജം കുടുംബാംഗങ്ങളെയും സംഗീത പ്രേമികളെയും ബഹ്റൈൻ കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.