പ്രവാസി മലയാളി കുട്ടികളുടെ സർഗ്ഗ വാസനനകളുടെ കലാമാമാങ്കമായ ബി. കെ.എസ്- ദേവ്ജി ബാലകലോത്സവം-2018 ന്റെ മത്സരങ്ങളുടെ വിശദികരണങ്ങൾക്ക് വേണ്ടിയുള്ള രക്ഷിതാക്കളുടെ ഓപ്പൺ ഹൗസ് മീറ്റിങ് ബുധനാഴ്‌ച്ച 8 മണിക്ക് സമാജം ബാബുരാജ് ഹാളിൽ വച്ച് നടന്നു.

കേരളത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാതൃകയിലും ചിട്ടയിലുമാണ് സമാജത്തിലും നടത്തുന്നത് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ആമുഖ പ്രസംഗത്തിൽ വിശദികരിച്ചു. വൈസ് പ്രസിഡണ്ട് മോഹൻ രാജ് സ്വാഗതം പറഞ്ഞു, ജനറൽ സെക്രട്ടറി എം. പി രഘു, ബാലകലോത്സവം ജനറൽ കൺ വീനർ ആഷ്ലി ജോർജ് എന്നിവർ സംബന്ധിച്ചു.

നിരവധി രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തുകൊണ്ട് അഭിപ്രായങ്ങളും നിർദേശങ്ങളും പറഞ്ഞു. പോയവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്രുപ്പ് ഇനങ്ങളിൽ നോടോടിനൃത്തം, സംഘഗാനം, മൈം തുടങ്ങിയവ മത്സരയിനങ്ങളിൽ കൂട്ടിച്ചേർത്തു. ഫാൻസിഡ്രസ്, നോടോടിനൃത്തം എന്നിവയിൽ നിയമാവലിയിൽ ഭേദഗതി വരുത്തിയിട്ടുണ്ട് ന്ന് ഭാരവാഹികൾ അറിയിച്ചു. ആഷ്ലി ജോർജ് നന്ദി പറഞ്ഞു.