ഹ്റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ 2018-19 വർഷത്തെ ഔദ്യോഗികമായ സ്ഥാനാരോഹണ ചടങ്ങ് ഏപ്രിൽ 13 വെള്ളിയാഴ്ച വൈകുന്നേരം 7ന് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ വച്ച് നടക്കുമെന്നു സമാജം പ്രസിഡണ്ട് പി.വി രാധാകൃഷണ പിള്ള , സാമജം ജനറൽ സെക്രട്ടറി എംപി രഘു എന്നിവ.ർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

സിനിമാതാരവും എംഎൽ എ യുമായ മുകേഷ് മുഖ്യാതിഥിയും ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഇന്ദ്രൻസ് (മികച്ചനടൻ), വിശിഷ്ട അതിഥിയും കൂടാതെ പത്മശ്രീ ഡോ.രവിപിള്ള, ബി കെ ജി ഹോൾഡിങ് ചെയർമാൻ കെ.ജി ബാബുരാജൻ, എവിഎ ഹെൽത് കെയർ മാനേജിങ് ഡയറക്ടർ ഡോ: എ.വി അനൂപ് എന്നിവർ പ്രത്യേക അതിഥികളും ആയിരിക്കും.

സമാജത്തിന്റെ എഴുപതാം വാർഷികത്തിന്റെ പേരിൽ തുടങ്ങി വച്ച പദ്ധതികളുടെ തുടർച്ചയാണ് ഈവർഷത്തെ ഭരണസമിതി മുന്നോട്ട് വയ്ക്കുന്ന പ്രവർത്തനങ്ങൾ , അശരണർക്കൊരു ഭവനം , ബഹ്റൈനിലെ 70 കുട്ടികൾക്ക് സൗജന്യ പാഠപുസ്തകവും യൂണിഫോമും , സമാജം അംഗങ്ങളുടെ കലാസാഹിത്യ സാംസ്‌കാരിക പ്രവർത്തങ്ങൾ തുടങ്ങിയവയ്ക്കാണ് മുൻഗണന നൽകുന്നത് കൂടാതെ നിരവധി കർമ്മപദ്ധതികളും അവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും ഭരണസമിതി വ്യക്തമാക്കി. പ്രവാസി കുട്ടികളുടെ കലാമാമാങ്കമായ ദേവ്ജി-ബികെഎസ് ബാലകലോത്സവം-2018 മത്സരങ്ങളുടെ ഉപചാരികമായ ഉദ്ഘാടനവും അന്നേ ദിവസം നടക്കുമെന്ന് ഭരണസമിതി കൂട്ടിച്ചേർത്തു

ഈ വർഷത്തെ സമാജം ബിസിനസ്സ് ഐക്കോൺ അവാർഡ് ഡോ . എ വി അനുപിന് ചടങ്ങിൽ വച്ച് നൽകും. സമ്മേലാനന്തരം രാത്രി 8 മണിക്ക് ബി കെ എസ് സൂര്യ ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്തരായ രമ വൈദ്യനാഥൻ ,ദക്ഷിണ വൈദ്യനാഥൻ എന്നീ നർത്തകിമാരുടെ ഭരനാട്യനൃത്തവും ഉണ്ടായിരിക്കും. അമ്മയും മകളും ഒരേ വേദിയിൽ നൃത്തം അവതരിപ്പിക്കുന്നു എന്നുള്ള ഒരു പ്രത്യേകതയും ഇതിന് ഉണ്ട്.

ചടങ്ങിൽ മുൻഭരണ സമിതി അംഗങ്ങളെ മേമെന്‌ടോ നൽകി ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.ബഹ്റൈ.ൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ 2017-18 സ്ഥാനാരോഹണ ചടങ്ങിലും നൃത്ത സംഗീത പരിപാടി ആസ്വദിക്കുന്നതിനും എല്ലാവരെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം സമാജത്തിന്റെ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നൽകിയിട്ടുള്ള എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമാജം ഭരണ സമിതി വ്യക്തമാക്കി