ഹ്റൈൻ കേരളീയ സമാജം ബഹ്റൈൻ തൊഴിൽ സാമൂഹിക വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അവർകളുടെ രക്ഷകര്ത്വത്തിൽ സംഘടിപ്പിച്ച മെയ്ദിനാഘോഷം തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആരോഗ്യം ,ട്രാഫിക് ബോധവത്കരണ ക്ലാസുകളും കലാ കായിക മത്സരങ്ങളും അരങ്ങേറി

.പ്രവാസി ക്ഷേമനിധി നോര്ക റൂട്‌സ് കൗണ്ടറുകൾ തൊഴിലാളികൾക്ക് അംഗത്വം എടുക്കുന്നതിനും സംശയ നിവാരണത്തിനുമായി ഏർപ്പെടുത്തിയ നോർക്ക അദാലത്തും ഏറെ പ്രയോജനപ്പെട്ടതായി സമാജം ആക്ടിങ് പ്രസിഡന്റ് ശ്രീ മോഹൻരാജ് പി.എൻ ,സമാജം ജനറൽ സെക്രട്ടറി ശ്രീ എം പി രഘു എന്നിവർ അഭിപ്രായപ്പെട്ടു.

ചലച്ചിത്ര ഗാനം, മിമിക്രി, ചിത്രകല മത്സരങ്ങളിൽ നിരവധിപേർ പങ്കെടുത്തു. കബഡി വടംവലി മത്സരങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. റഫീക്ക് അബ്ദുള്ള കൺ വീനറും വർഗീസ് ജോർജ്ജ് ജോയിന്റ് കൺ വീനരുമായ കമ്മിറ്റിയാണ് സമാജം മെയ്ദിനാഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കലാമത്സരങ്ങൾക്ക് മനോഹരൻ പാവറട്ടിയും, ഫാത്തിമ ഖമ്മീസും കായിക മത്സരങ്ങൾക്ക് രാജേഷ് കൊടോത്തും നേതൃത്വം നൽകി.

വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ബഹ്റൈൻ തൊഴിൽ സാമൂഹിക വകുപ്പ് അസിസ്റ്റൺ്‌റ് അണ്ടർ സെക്രട്ടറി ഡോ: അൻസാരി മുഖ്യാതിഥിയും ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ ആനന്ദ് പ്രകാശ് വിശിഷ്ടാതിഥിയും ആയിരുന്നു.

തൊഴിലാളികൾക്കായി നിശബ്ദ സേവനം നടത്തുന്നു കെ പി കുമാരൻ , പുരുഷോത്തമൻ ,ബാബു ചിറമേൽ എന്നീ വ്യക്തികളെ സമാജം ചടങ്ങിൽ ആദരിച്ചു. മാതൃകാപരമായ പ്രവർത്തനം നടത്തിയ ശ്രീ അനീഷിനെ പ്രത്യേക പുരസ്‌കാരവും നൽകി ആദരിച്ചു.

ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു തുടർന്ന് പയ്യന്നൂർ സഹൃദയവേദിയുടെ നാടൻ പാട്ടും ഉണ്ടായിരുന്നു.