ഹ്റൈൻ കേരളീയ സമാജം, ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്‌ക്വാഷ് ഫെഡറേഷന്റെ സഹകരണത്തോടെ ജി സി സി തല ജൂനിയർ ബാഡ്മിന്റൺ ടൂർണമെന്റ് ബി.കെ..എസ്- ഗാലക്‌സി അറേബ്യ-ജി സി സി ജൂനിയർ ഓപ്പൺ ചാമ്പ്യൻഷിപ്പ് 2018 എന്ന പേരിൽ സംഘടിപ്പിക്കുന്നു.

2018 മെയ് 23 മുതൽ 2018 മെയ് 26 വരെ ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിലാണ് മത്സരങ്ങൾ നടക്കുക.ജി സി സിയിലെ എല്ലാ രാജ്യങ്ങളിൽ നിന്നും 200 ഓളം താരങ്ങൾ ബി കെ എസ്- ഗാലക്‌സി അറേബ്യ-ജിസിസി ജൂനിയർ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും . ജി.സി.സി രാജ്യങ്ങളിലെ യുവ പ്രതിഭകൾക്കു വേണ്ടിയുള്ള പ്രധാന കായിക മത്സരമാണ് 2000 ത്തിലധികം ആരാധകരെ ആകർഷിക്കുന്ന ഈ ടൂർണമെന്റ്.

ബോയ്‌സ് സിംഗിൾസ്, ഗേൾസ് സിംഗിൾസ്, ബോയ്‌സ് ഡബിൾസ്, ഗേൾസ് ഡബിൾസ് എന്നിവയിലാണ് മത്സരങ്ങൾ നടക്കുക. ആറ് മത്സരങ്ങളിൽ. അണ്ടർ 9 ,അണ്ടർ 11, അണ്ടർ-13 ,അണ്ടർ 15, അണ്ടർ 17 & അണ്ടർ 19 പ്രായ പരിധിയിൽ ഉള്ളവരാണ് മത്സരിക്കുന്നത്

മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി 2018 മെയ് 15 ആണ് .താഴെ കൊടുത്തിരിക്കുന്ന tournamentsofware.com അല്ലെങ്കിൽ ഇ-മെയിൽ bksgccopen@gmail.com വഴി രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക, ഇവന്റ് മാനേജർ ഷാനിൽ: 37746468/33509927