- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിൻ കേരള സമാജം' ഭവന പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു
ബഹ്റിൻ കേരള സമാജം' ഭവന പദ്ധതിയുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം വായനശാല നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാന കർമ്മം 12.5.18 ൽ നിർവഹിച്ചു. മാവേലിക്കരയിൽ തെക്കേക്കര പഞ്ചായത്തിൽ പോനകം വാർഡിൽ ഉഷാകുമാരി ആണ് ഈ ഭവനത്തിനു അർഹയായത്. ചടങ്ങിൽ കേരള സമാജം സെക്രട്ടറി എം. പി രഘു താക്കോൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ രാഘവനു കൈമാറി. അദ്ദേഹം താക്കോൽ കളത്തുർ തെക്കേതിൽ ഉഷാകുമാരിക്കു നൽകി താക്കോൽ ദാന കർമ്മം നിർവഹിച്ചു. ചടങ്ങിൽ സമാജത്തിന്റെ സീനിയർ അംഗങ്ങളും, മുൻ എക്‌സിക്യൂട്ടീവ് ഭാരവാഹികളും പങ്കെടുത്തു. വായനശാലയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ചുമതലയുള്ള ജോയിന്റ് കൺവീനർ റെജി അലക്‌സ് ചടങ്ങിൽ പങ്കെടുത്തു. മുൻ സമാജം ഭാരവാഹികൾ ആയ ജോണ് ഐപ്പ്, മധു പിള്ള,കെ.പി.ശ്രീകുമാർ, ജഗദീഷ് ശിവൻ, പി വി മോഹൻ കുമാർ, പ്രസാദ ചന്ദ്രൻ, അരുൺ കുമാർ, ജയകൃഷ്ണൻ,ഡി സലിം, തുടങ്ങിയവരോടൊപ്പം സമാജം ഒഫീഷ്യൽ ഫോട്ടോഗ്രാഫറായി സത്യൻ പേരാമ്പറയും പങ്കെടുത്തു. ചടങ്ങിൽ മാവേലിക്കര എം.ൽ.എ അർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കമ്മീഷൻ അംഗം. സുബൈർ കണ്ണൂർ
ബഹ്റിൻ കേരള സമാജം' ഭവന പദ്ധതിയുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം വായനശാല നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാന കർമ്മം 12.5.18 ൽ നിർവഹിച്ചു. മാവേലിക്കരയിൽ തെക്കേക്കര പഞ്ചായത്തിൽ പോനകം വാർഡിൽ ഉഷാകുമാരി ആണ് ഈ ഭവനത്തിനു അർഹയായത്. ചടങ്ങിൽ കേരള സമാജം സെക്രട്ടറി എം. പി രഘു താക്കോൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ രാഘവനു കൈമാറി. അദ്ദേഹം താക്കോൽ കളത്തുർ തെക്കേതിൽ ഉഷാകുമാരിക്കു നൽകി താക്കോൽ ദാന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ സമാജത്തിന്റെ സീനിയർ അംഗങ്ങളും, മുൻ എക്‌സിക്യൂട്ടീവ് ഭാരവാഹികളും പങ്കെടുത്തു. വായനശാലയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ചുമതലയുള്ള ജോയിന്റ് കൺവീനർ റെജി അലക്‌സ് ചടങ്ങിൽ പങ്കെടുത്തു. മുൻ സമാജം ഭാരവാഹികൾ ആയ ജോണ് ഐപ്പ്, മധു പിള്ള,കെ.പി.ശ്രീകുമാർ, ജഗദീഷ് ശിവൻ, പി വി മോഹൻ കുമാർ, പ്രസാദ ചന്ദ്രൻ, അരുൺ കുമാർ, ജയകൃഷ്ണൻ,ഡി സലിം, തുടങ്ങിയവരോടൊപ്പം സമാജം ഒഫീഷ്യൽ ഫോട്ടോഗ്രാഫറായി സത്യൻ പേരാമ്പറയും പങ്കെടുത്തു.
ചടങ്ങിൽ മാവേലിക്കര എം.ൽ.എ അർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കമ്മീഷൻ അംഗം. സുബൈർ കണ്ണൂർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷൈലാ ലക്ഷമണൻ.,കെ മധുസൂദനൻ നായർ., രാജേഷ് ആർ ചന്ദ്രൻ ., ദീപാ ജയാനന്തൻ., ശ്രീലേഖാ ഗിരീഷ്., വസന്ത രാജശേഖരൻ., തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.
ഒരു ഗ്രാമത്തിന്റെ ഉത്സവമായ ഈ താക്കോൽ ദാന ചടങ്ങിന് ശേഷം രാജേഷ് ചന്ദ്രന്റെയും, സന്ദീപ് ന്റെയും നേതൃത്വത്തിൽ ഗ്രാമവാസികൾ എല്ലാവർക്കും സ്നേഹവിരുന്നു നൽകി.വായനശാലയുടെ മുൻ ലൈബ്രെറിയൻ വിനയചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് വായനശാലയിൽ നിന്നൊരു വീട് എന്ന കർമ്മ പദ്ധതി തുടക്കമിട്ടത്.
ഇതിന്റെ കൺവീനർ ലോഹിദാസ് , ജോയിന്റ് കൺവീനർ റെജി അലക്സ്, ഇവരോടൊപ്പം ദിലീഷ് കുമാർ, ആഷ്‌ലി കുര്യൻ, വിനൂപ് കുമാർ, രഘു ജയൻ, അനു തോമസ് തുടങ്ങിയവരുടെ സഹായ സഹകരണങ്ങൾ ആണ് ഈ പദ്ധതി വിജയിക്കാൻ കാരണമായത്.