കേരളീയ സമാജം സാഹിത്യ വേദി,പ്രസംഗവേദി, ക്വിസ്സ് ക്ലബ് എന്നീകമ്മറ്റികളൂടെ സംയുക്തമായ പ്രവർത്തനോത്ഘാടനം ജൂൺ രണ്ട് ശനിയാഴ്ചരാത്രി 8 മണീക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നറ്റക്കുന്ന ചടങ്ങിൽപ്രമുഖ എഴുത്തുകാരനും , സാമൂഹിക നിരീക്ഷകനും വാഗ്മിയുമായ എംഎൻ കാരശ്ശേരി നിർവ്വഹിക്കും.

തുടർന്ന് സമാജം നാദബ്രഹ്മം മ്യൂസിക്ക്ക്ലബിന്റെ നേതൃത്വത്തിൽ സംഗീത നിശയും അരങ്ങേറൂം.ജൂൺ 3ഞായറാഴ്ച 8 മണിക്ക് മുഖ്യാതിഥി എം എൻ കാരശ്ശേരിയുമായുള്ളമുഖാമുഖം പരിപാടി സമാജത്തിൽ നടക്കും . സാഹിത്യ ക്വിസ്സ്, ജി സിസി തലത്തിൽ സാഹിത്യ ശില്പശാല, കഥാ കവിതമത്സരങ്ങൾ,കുട്ടികൾക്കായുള്ള സാഹിത്യ ക്യാമ്പുകൾ പ്രമുഖ എഴുത്തുകാർ
പങ്കെടുക്കുന്ന സാഹിത്യസദസ്സുകൾ തുടങ്ങി നിരവധി പരിപാടീകളാണ് ഈ
വർഷം സാഹിത്യവേദി നടത്താനുദ്ദേശിക്കുന്നത്.

പ്രസംഗവേദിയുടെ ഈവർഷത്തെ പ്രധാനപരിപാടീകൾ പ്രസംഗക്കളരി, പ്രസംഗ മത്സരങ്ങൾ ,വിവിധ വിഷയങ്ങളീൽ നടത്തുന്ന ചർച്ചകൾ തുടങ്ങിയവയാണ്. ക്വിസ്സ്‌ക്ലബിന്റേതായി വൈവിധ്യമാർന്ന ക്വിസ്സ് മത്സരങ്ങളായിരിക്കും ഈ വർഷംസംഘടീപ്പിക്കുന്നത് .ജൂൺ 2 നു നടക്കുന്ന ഉത്ഘാടനചടങ്ങിലേക്കും അതിനുശെഷം നടക്കുന്നമുഖാമുഖം പരിപാടിയിലേക്കും എല്ലാ മലയാളീകളെയും സ്വാഗതംചെയ്യുന്നതായി സമാജം ഭാരവാഹികൾ അറീയിച്ചു.കൂടൂതൽ വിവരങ്ങൾക്ക്ഷബിനി വാസുദേവ്, സാഹിത്യവേദി കൺ വീനർ 39463471, കൃഷ്ണകുമാർ, പ്രസംഗവേദി കണ്വീനർ 33321606 , ലോഹി ക്വിസ്സ് ക്ലബ് കണ്വീനർ36222344 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.