ഹ്‌റൈനിൽ വച്ച് നിർഭാഗ്യവശാൽ ദേഹവിയോഗം സംഭവിക്കുന്നവരുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനോ ബഹ്‌റിനിൽ തന്നെ സംസ്‌കരിക്കുന്നതിനോ ആവശ്യമായ നടപടിക്രമങ്ങൾ എന്തെന്നനും ഏതെല്ലാം ഓഫീസുകളുമായി ബന്ധപ്പെടണമെന്നുമുള്ള വിവരങ്ങളും ആവശ്യമായി വരുന്ന അപേക്ഷകളുടെ പകർപ്പും സമാജം നോർക്ക ചാരിറ്റി ഹെൽപ് ഡസ്‌കിൽ നിന്നും ലഭിക്കും.

നടപടിക്രമങ്ങൾ എന്തെന്ന് അറിയാതെ ബുദ്ധിമുട്ടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബഹ്‌റൈൻ കേരളീയ സമാജം ഓഫീസുമായോ നോർക്ക ചാരിറ്റി കമ്മിറ്റി കൺവീനര് കെ ടി സലീമുമായോ (33750999) നോർക്ക ഹെൽപ് ഡസ്‌ക് കൺവീനർ രാജേഷ് ചേരവള്ളിയുമായോ (35320667) ബന്ധപ്പെട്ട് സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

മരണമടഞ്ഞ വ്യക്തി ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽ നിന്നും ബന്ധുക്കൾ, സുഹൃത്തുക്കൾ, കമ്പനി ചുമതലപ്പെടുത്തുന്ന പ്രതിനിധി എന്നിവർക്കാർക്കെങ്കിലും അധികാര പത്രം നല്കുവാൻ തയ്യാറായൽ അവർക്ക് ആവശ്യമായ രേഖകൾ സമാജം ഓഫീസിൽ വച്ച് തയ്യാറാക്കുകയും തുടർനടപടികൾക്ക് നിർദ്ദേശങ്ങൾ നല്കുകയും മാത്രമാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്.