- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾക്കിടയിൽ ആത്മഹത്യകൾ പെരുകുന്നു; ബോധവൽക്കരണത്തിനൊരുങ്ങി ബഹ്റൈൻ മലയാളി കൂട്ടായ്മ
മലയാളികൾക്കിടയിൽ ആത്മഹത്യകൾ പെരുകുന്നതോടെ ബഹ്‌റിൻ മലയാളി കൂട്ടായ്മ ബോധവത്കരണം നടത്തുന്നു.കുടുംബപ്രശ്നങ്ങളാണ് ഭൂരിഭാഗം ആത്മഹത്യകൾക്കും പിന്നിൽ. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽനിന്ന് അണുകുടുംബത്തിലേക്കുള്ള പരിണാമം ആത്മഹത്യാപ്രവണതയ്ക്ക് ആക്കംകൂട്ടുന്നു. മാനസികരോഗങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ സമൂഹവും വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. ജീവിതസാഹചര്യങ്ങളിലെ സങ്കീർണത വ്യക്തികളുടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സംഘർഷങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. ഇപ്പോഴത്തെ വ്യാപകമായ ഉപഭോഗ സംസ്‌കാരവും പൊതുജീവിതത്തിലെ മൂല്യച്യുതിയുമാണ് ഇതിനു മുഖ്യകാരണം. അമിത മദ്യപാനം, ഓരോ മേഖലയിലും വർധിച്ചുവരുന്ന മത്സരം എന്നിവയും ശരാശരി കേരളീയനെ നിസ്സാരപ്രശ്നങ്ങളെപ്പോലും നേരിടാൻ കഴിയാത്തവരാക്കി ആത്മഹത്യയിലേക്ക് നയിക്കുന്നു. കുഞ്ഞുങ്ങളോടുള്ള അമിത സ്‌നേഹം കാരണം അവരുടെ ഏതൊരാവശ്യവും ഉടനടി നിറവേറ്റാൻ മാതാപിതാക്കൾ നിർബന്ധിതമായിത്തീരുന്നു. ഇത്തരം കുട്ടികൾ വലുതാകുമ്പോൾ ആശകൾക്ക് ഭംഗം വന്നാൽ അ
മലയാളികൾക്കിടയിൽ ആത്മഹത്യകൾ പെരുകുന്നതോടെ ബഹ്‌റിൻ മലയാളി കൂട്ടായ്മ ബോധവത്കരണം നടത്തുന്നു.കുടുംബപ്രശ്നങ്ങളാണ് ഭൂരിഭാഗം ആത്മഹത്യകൾക്കും പിന്നിൽ. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽനിന്ന് അണുകുടുംബത്തിലേക്കുള്ള പരിണാമം ആത്മഹത്യാപ്രവണതയ്ക്ക് ആക്കംകൂട്ടുന്നു. മാനസികരോഗങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്നവരുമുണ്ട്.
ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ സമൂഹവും വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. ജീവിതസാഹചര്യങ്ങളിലെ സങ്കീർണത വ്യക്തികളുടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സംഘർഷങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. ഇപ്പോഴത്തെ വ്യാപകമായ ഉപഭോഗ സംസ്‌കാരവും പൊതുജീവിതത്തിലെ മൂല്യച്യുതിയുമാണ് ഇതിനു മുഖ്യകാരണം. അമിത മദ്യപാനം, ഓരോ മേഖലയിലും വർധിച്ചുവരുന്ന മത്സരം എന്നിവയും ശരാശരി കേരളീയനെ നിസ്സാരപ്രശ്നങ്ങളെപ്പോലും നേരിടാൻ കഴിയാത്തവരാക്കി ആത്മഹത്യയിലേക്ക് നയിക്കുന്നു.
കുഞ്ഞുങ്ങളോടുള്ള അമിത സ്‌നേഹം കാരണം അവരുടെ ഏതൊരാവശ്യവും ഉടനടി നിറവേറ്റാൻ മാതാപിതാക്കൾ നിർബന്ധിതമായിത്തീരുന്നു. ഇത്തരം കുട്ടികൾ വലുതാകുമ്പോൾ ആശകൾക്ക് ഭംഗം വന്നാൽ അക്ഷമരാകുന്നു. ഇതു മൂലം വളരുന്ന തലമുറ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ കഴിവില്ലാത്തവരായി മദ്യം, മയക്കുമരുന്ന്, ആത്മഹത്യ എന്നിവയിൽ അഭയം തേടുന്നു.
ആത്മഹത്യചെയ്യുന്നവരിൽ ഭൂരിഭാഗവും മനസ്സിലുള്ള ആശയം പ്രത്യക്ഷമായോ പരോക്ഷമായോ നേരത്തേതന്നെ സൂചിപ്പിക്കാറുണ്ട്. പക്ഷേ, ഈ കാര്യം മറ്റുള്ളവരുടെ ശ്രദ്ധയിൽപെടാതെ പോകുന്നതോ അത് ലഘുവായി കാണുന്നതോ മൂലം മുൻകരുതലുകൾ എടുക്കാൻ കഴിയാതെപോകുന്നു.
ആത്മഹത്യകൾ തടയാനുള്ള പ്രതിവിധികൾ വ്യക്തിയും സമൂഹവും ഒരുപോലെ ചെയ്യേണ്ടതുണ്ട്. വരവിനനുസരിച്ച് പണം ചെലവാക്കുക, മദ്യം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക, പ്രശ്നങ്ങൾ ബന്ധുക്കളോടോ, സുഹൃത്തുക്കളോടോ, വേണ്ടപ്പെട്ടവരോടോ കൂടിയാലോചിച്ച് പരിഹരിക്കുക, മാനസികരോഗങ്ങൾ തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിക്കുക എന്നിവയിലൂടെ ആത്മഹത്യാനിരക്ക് ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. ആത്മഹത്യാചിന്തയുള്ള ആളിന് ഏതു സമയത്തും സഹായത്തിന് സമീപിക്കാവുന്ന ടെലിഫോൺ സംവിധാനം ഏർപ്പെടുത്തിയും കുറച്ചുപേരെ അതിൽനിന്നും പിന്തിരിപ്പിക്കാൻ കഴിയും.
ഇത്തരം കാര്യങ്ങളിൽ ബഹ്‌റൈനിലെ ഇന്ത്യക്കാരിൽ കൂട്ടായ ഇടപെടലുകൾ നടത്തുന്നതിനായി കഴിഞ്ഞ ദിവസം മനാമയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത കൂട്ടായ്മ തീരുമാനിച്ചു.കെ.ആർ.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാധ്യമപ്രവർത്തകർ പ്രദീപ് പുറവങ്കര പെരുകി വരുന്ന ആത്മഹത്യ പ്രവണതകളിൽ ആശങ്ക രേഖപ്പെടുത്തി.സിയാദ് ഏഴംകുളം, എ.സി.എ.ബക്കർ, റഷീദ് മാഹി, ഷജീർ തിരുവനന്തപുരം, അശോകൻ, അഷ്‌കർ പൂഴിത്തല, നജീബ് കടലായി എന്നിവർ പ്രസംഗിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷബീർ മാഹി, മനോജ് വടകര, ഷറഫുദീൻ തൈവളപ്പിൽ, മുജീബ് റഹ്മാൻ, ടി.എം.മോഹനൻ, സി ബിൻ സലീം, അബ്ദുൽ ജലീൽ, ബിജുകുമാർ, ഷാബു ചാലക്കുടി, ഷൈജു, ഉമർ പാനായിക്കുളം, ശ്രീജൻ, ആസാദ് ജെ.പി, മുഹമ്മദ് റഫീഖ്, നിസാർ മാഹി, റിനീഷ് കുമാർ, ഹരിദാസ് കെ, എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.