ഹ്റൈനിൽ തൊഴിൽ നഷ്ടപ്പെടുകയോ,തൊഴിൽ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന പ്രവാസികളുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ ജീവിതച്ചിലവുകളുമായി മുന്നോട്ട് പോകാൻ കഴിയാത്ത പ്രവാസി കുടുംബിനികളും ജോലി തരപ്പെടുത്തുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.ഈയൊരു സാഹചര്യത്തിലാണ് ബഹ്റൈൻ കേരളീയസമാജം ജോബ് സെൽ ബി കെ എസ് ടോസ്റ്റ് മാസ്റ്റേർസുമായി സഹകരിച്ച് തൊഴിൽ അന്വേഷകർക്കായി ഇന്റർവ്യൂ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചി ട്ടുള്ളത്.

സെപ്റ്റംബർ 22 ശനിയാഴ്ച രാത്രി 8.30 നു ബാബുരാജ് ഹാളിൽ കേരളീയ സമാജം ടോസ്റ്റ് മാസ്റ്റർ ക്ലബ് മുൻ പ്രസിഡന്റ ആ യിരുന്ന വിബീഷ് ലക്ഷ്മണൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും.

സമാജം അംഗങ്ങൾക്കും അല്ലാത്തവർക്കും പങ്കെടുക്കാ വുന്നതാണു. രജിസ്റ്റേഷനും കൂടുതൽ വിവരങ്ങൾക്കും ജോബ് സെൽ കൺ വീനർ സുനിൽ തോമസുമായി 32232491 ബന്ധപ്പെടുക. തൊഴിൽ അന്വേഷകർ ജോബ് സെൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന bksjobcell@gmail.com മെയിൽ ഐ ഡി യിൽ അവരുടെ ബയോഡാറ്റ അയച്ചു കഴിഞ്ഞാൽ ജോബ് സെൽ അവരുടെ നിശ്ചിത യോഗ്യതയ്ക്കനുസരിച്ച് ഉദ്യോഗാർഥികളുടെ ബയോഡാറ്റ ആവശ്യമുള്ള സ്ഥാപനങ്ങളിലേയ്ക്ക് കൈമാറുന്ന ഇടനിലക്കാരായി മാത്രമാണ് പ്രവർത്തിക്കുക എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.