- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മെഗാ ചരട് പിന്നിക്കളി വെള്ളിയാഴ്ച'
മനാമ: കേരളത്തിലെ പുരാതന കലാരൂപങ്ങളിൽ ശ്രദ്ധേയമായതുംഅന്യം നിന്നുകൊണ്ടിരിക്കുന്നതുമായ നൃത്തരൂപമായ ചരട് പിന്നിക്കളിക്ക് ബഹ്‌റൈറൈനിൽ വേദിയൊരുങ്ങി..ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ പ്രത്യേകം സജ്ജമാക്കിയ അരങ്ങിലാണ് ചരട് പിന്നിക്കളി നടക്കുക. ജി സി.സി രാഷട്രങ്ങളിൽ ഇതാദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ ഈ കലാരൂപം അരങ്ങിലെത്തിക്കുന്നതെന്ന് സമാജം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. പതിനാറു പേർ വീതമുള്ള നാലു സംഘങ്ങളായി അറുപത്തിനാല് വനിതകളാണ് പ്രധാനമായുംനാലു ഘട്ടങ്ങളുള്ള ഈ കലാരൂപത്തിൽ അണിനിരക്കുന്നത്. 'തൊഴിൽ, ആചാരം, അനുഷ്ഠാനം, വിശ്വാസം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട വെത്യസ്ഥ കലാരൂപങ്ങളിൽ ഒന്നാണ് തെക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള 'ചരട് പിന്നിക്കളി'. ശ്രീകൃഷ്ണ ലീലകളെ ആസ്പദമാക്കി കൊട്ടാരങ്ങളിലും തറവാടുകളിലും അവതരിപ്പിച്ചിരുന്ന ഈ കലാരൂപത്തെ അതിന്റെ തനത് നൃത്തചുവടുകളോടും വേഷവിധാനങ്ങളോടും കൂടിയാണ് ആവിഷ്ക്കരിക്
മനാമ: കേരളത്തിലെ പുരാതന കലാരൂപങ്ങളിൽ ശ്രദ്ധേയമായതുംഅന്യം നിന്നുകൊണ്ടിരിക്കുന്നതുമായ നൃത്തരൂപമായ ചരട് പിന്നിക്കളിക്ക് ബഹ്‌റൈറൈനിൽ വേദിയൊരുങ്ങി..ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ പ്രത്യേകം സജ്ജമാക്കിയ അരങ്ങിലാണ് ചരട് പിന്നിക്കളി നടക്കുക.
ജി സി.സി രാഷട്രങ്ങളിൽ ഇതാദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ ഈ കലാരൂപം അരങ്ങിലെത്തിക്കുന്നതെന്ന് സമാജം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പതിനാറു പേർ വീതമുള്ള നാലു സംഘങ്ങളായി അറുപത്തിനാല് വനിതകളാണ് പ്രധാനമായുംനാലു ഘട്ടങ്ങളുള്ള ഈ കലാരൂപത്തിൽ അണിനിരക്കുന്നത്.
'തൊഴിൽ, ആചാരം, അനുഷ്ഠാനം, വിശ്വാസം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട വെത്യസ്ഥ കലാരൂപങ്ങളിൽ ഒന്നാണ് തെക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള 'ചരട് പിന്നിക്കളി'.
ശ്രീകൃഷ്ണ ലീലകളെ ആസ്പദമാക്കി കൊട്ടാരങ്ങളിലും തറവാടുകളിലും അവതരിപ്പിച്ചിരുന്ന ഈ കലാരൂപത്തെ അതിന്റെ തനത് നൃത്തചുവടുകളോടും വേഷവിധാനങ്ങളോടും കൂടിയാണ് ആവിഷ്‌ക്കരിക്കുന്നത്.. ബഹ്‌റൈനിലെ പ്രമുഖ നാടക പ്രവർത്തകനായ
വിഷ്ണു നാടകഗ്രാമിന്റെ ശിക്ഷണത്തിൽ ആഴ്ചകളോളം നീണ്ട പരിശീലനത്തിന് ശേഷമാണ് അവതരണത്തിന് തയ്യാറെടുക്കുന്നതെന്ന് വനിതാ വേദി പ്രവർത്തകർ അറിയിച്ചു.
ചരട് പിന്നിക്കളിയോടനുബന്ധിച്ച് നടക്കുന്ന ഫാമിലി ഡേയുടെ ഭാഗമായി നടത്തുന്ന വിവിധ വിനോദ കൗതുകമത്സരങ്ങൾ വൈകിട്ട് 3 മണി മുതൽ ആരംഭിക്കും.ചരട് പിന്നിക്കളിക്ക് ശേഷം 9 മണി മുതൽ ഡാൻഡിയ നെറ്റും ഉണ്ടായിരിക്കും എന്ന് വനിതവേദി പ്രസിഡന്റ് മോഹിനി തോമസ് അറിയിച്ചു.