- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശമായി കലാമാമാങ്കം; ബഹ്റിൻ കേരളീയ സമാജം ദേവ്ജി ബാലകലോത്സവദിനങ്ങൾ 15 ദിനം പിന്നിട്ടപ്പോൾ ആവേശവുമായി കുട്ടികൾ; 15 വരെ നീണ്ടു നിൽക്കുന്ന ബാലകലോത്സവത്തിൽ ഇനി വേദിയിലെത്താനുള്ളത് ഫാൻസി ഡ്രസ്സ്, മോണോ ആക്ട്, വെസ്റ്റേൺ ഡാൻസ് എന്നീ ഇനങ്ങൾ
ബഹ്റൈൻ കേരളീയ സമാജം ഭരണ സമിതിയുടെ പ്രവർത്തനോത് ഘാടന ചടങ്ങിൽ വച്ച് അഭിനേതാവും മികച്ച നടനുള്ള പോയ വർഷ ത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഇന്ദ്രൻസ് ഹാർ മോ ണിയത്തിൽ 'കണ്ണ്‌നട്ട് കാത്തിരുന്നിട്ടും' എന്ന ഗാനശകലം മീട്ടി ആരംഭം കുറിച്ച ദേവ്ജി-ബി.കെ.എസ്. ബാലകലോത്സവം മികച്ച രീതിയിൽ 14 ദിനങ്ങൾ പിന്നിട്ടു മുന്നേറുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ്, പി എൻ മോഹൻ രാജ്, ആക്ടിങ് ജനറൽ സെക്രട്ടറി ടി. ജെ. ഗിരീഷ് എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു. പോയവർഷത്തെ അപേക്ഷിച്ചു പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വൻവർധന മൂലം ദിവസവും മൂന്നു വേദികളിലായണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. .117. വ്യക്തിഗത ഇനങ്ങളിലും 3 ഗ്രൂപ്പ് ഇനങ്ങളിലുമായി 554 കുട്ടികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. അന്യ സംസ്ഥാനവിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തി ഈ വർഷം പരീക്ഷിച്ച ഗ്രൂപ്പ് ഇനങ്ങൾക്കും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇത് മൂലം ചില ദിവസങ്ങളിൽ കെ സി എ ഓഡിറ്റോറിയവും വേദി യാക്കേണ്ടിവന്നതായി ഭാര വാഹികൾ അറിയിച്ചു.ഏ
ബഹ്റൈൻ കേരളീയ സമാജം ഭരണ സമിതിയുടെ പ്രവർത്തനോത് ഘാടന ചടങ്ങിൽ വച്ച് അഭിനേതാവും മികച്ച നടനുള്ള പോയ വർഷ ത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഇന്ദ്രൻസ് ഹാർ മോ ണിയത്തിൽ 'കണ്ണ്‌നട്ട് കാത്തിരുന്നിട്ടും' എന്ന ഗാനശകലം മീട്ടി ആരംഭം കുറിച്ച ദേവ്ജി-ബി.കെ.എസ്. ബാലകലോത്സവം മികച്ച രീതിയിൽ 14 ദിനങ്ങൾ പിന്നിട്ടു മുന്നേറുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ്, പി എൻ മോഹൻ രാജ്, ആക്ടിങ് ജനറൽ സെക്രട്ടറി ടി. ജെ. ഗിരീഷ് എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു.
പോയവർഷത്തെ അപേക്ഷിച്ചു പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വൻവർധന മൂലം ദിവസവും മൂന്നു വേദികളിലായണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. .117. വ്യക്തിഗത ഇനങ്ങളിലും 3 ഗ്രൂപ്പ് ഇനങ്ങളിലുമായി 554 കുട്ടികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. അന്യ സംസ്ഥാനവിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തി ഈ വർഷം പരീക്ഷിച്ച ഗ്രൂപ്പ് ഇനങ്ങൾക്കും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇത് മൂലം ചില ദിവസങ്ങളിൽ കെ സി എ ഓഡിറ്റോറിയവും വേദി യാക്കേണ്ടിവന്നതായി ഭാര വാഹികൾ അറിയിച്ചു.ഏപ്രിൽ 26 നു ആരംഭിച്ച മത്സരങ്ങൾ തുടർച്ചയായ 20 ദിവസങ്ങൾ കൊണ്ട് പൂർത്തിയാകും.
ക്ലാസ്സിക്കൽ നൃ ത്ത ഇനങ്ങൾ വിലയിരുത്തുന്നതിനും വിധി നിർണയിക്കുന്നതിനും പ്രശസ്ത നർത്തകിയും ശങ്കരാഭര ണം എന്ന സിനിമയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ മഞ്ജു ഭാർഗവിയും നായർ സിസ്റ്റേഴ്‌സ് എന്നെ പേരിൽ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും പ്രതിഭ തെളിയിച്ച ധന്യയും വീണയും കഴിഞ്ഞ അവധി ദിവസങ്ങളിൽ കലോത്സവ വേദിയിൽ എത്തിയിരുന്നു..മഞ്ജു ഭാർഗവി മത്സരത്തിന് ശേഷം കുട്ടികളുടെ കഴിവുകളെക്കുറിച്ചും പോരായ്മകളെ കുറിച്ചും ഭാവി പഠ നത്തെക്കുറിച്ചും രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ വിശദീകരിച്ചതിനോട് വളരെ സന്തോഷത്തോടെയാണ് രക്ഷിതാക്കൾ പ്രതികരിച്ചത്. ഈ വര്ഷം സംഗീത മത്സരങ്ങൾ വിലയിരുത്തുന്നതിനായി എത്തിയത് റിട്ടയേർഡ് പ്രൊഫസർ മാരും പ്രശസ്ത സംഗീതജ്ഞരുമായ ്ര്രശീലേഖയും ശ്രീലതയും സുജാതയും ആയിരുന്നു.
മത്സരങ്ങൾ സമയബന്ധിതമായും പരാതികൾക്കിടനൽകാതെയും നടത്തുന്നതിൽ അതീവ ജാഗ്ര ത പുലർത്തുന്നതായും പുതിയതായി സമാജം മീഡിയ ഗ്രൂപ് രൂപ കൽപ്പന ചെയ്ത ആപ്പ്‌ളിക്കേഷൻ സോഫ്റ്റ് വെയർ മത്സര ഫലങ്ങൾ അതിവേഗതയിലും കൃ ത്യതയിലും തത്സമയം പ്രഖ്യാപിക്കാൻ കഴിയുന്നതായും ബാലകലോത്സവം ജനറൽ കൺവീനർ ആഷ്ലി കുര്യൻ, ജോയിന്റ് കൺവീനർ സുധി പുത്തൻവേലിക്കര എന്നിവർ അറിയിച്ചു.
ബാലകത്തോസവത്തിന്റെ സുഗമമായ നടത്തിപ്പിനായി പകുതിയിലേറെ വനിതാ അംഗങ്ങൾ ഉൾപ്പെട്ട 100 അംഗ കമ്മിറ്റിയാണ് അക്ഷീണം പ്രവർത്തിച്ചുവരുന്നത്. ബാലകലോത്സവത്തിന്റെ പതിനഞ്ചാം ദിവസമായ ഇന്ന് ഗ്രൂപ്പ് 1, 2, 3 ന്റെ സിനിമാറ്റിക് ഡാൻസ് മത്സരങ്ങളും കൂടാതെ മാപ്പിള പാട്ടു, നടൻ പാട്ടു എന്നീ മത്സരങ്ങളും അരങ്ങേറും. ഈ മാസം 15 വരെ നീണ്ടു നിൽക്കുന്ന ബാലകലോത്സവത്തിൽ ഇനി ഫാൻസി ഡ്രസ്സ്, മോണോ ആക്ട്, വെസ്റ്റേൺ ഡാൻസ് എനീ ഇനങ്ങളാണ് വേദിയിലെത്താനുള്ളത് .. ജൂൺ ഒന്നിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗ്രാൻഡ് ഫിനാലെയിൽ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിലായിരിക്കും കലാ തിലകം, കലാ പ്രതിഭ ,നാട്യരത്‌ന , കലാ രത്‌ന ,സാഹിത്യ രത്‌ന തുടങ്ങിയ പുരസ്‌കാരങ്ങളും വിജയികൾക്കുള്ള സമ്മനങ്ങളും വിതരണം ചെയ്യപ്പെടുക.