ന്യൂയോർക്ക്: ബി.കെ.വി മെമോറിയൽ ഫൗണ്ടേഷൻ ചാരിറ്റി സോഫ്റ്റ് ബോൾ ടൂർണമെന്റ് 27-ന് ശനിയാഴ്ച ലോംഗ് ഐലന്റിലുള്ള ഐസൻഹവർ പാർക്ക് ഫീൽഡ് 1,2,3,4-ൽ വച്ച് രാവിലെ 8 മണിക്ക് ആരംഭിക്കും. ബി.കെ.വി മെമോറിയൽ ഫൗണ്ടേഷൻ ഇൻക് 2008-ൽ പ്രവർത്തനം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസിൽ ഈ ലോകത്തോട് വിടപറഞ്ഞ ബെവിന്റെ അനുസ്മരണാർത്ഥമാണ് ഈ സോഫ്റ്റ് ബോൾ ടൂർണമെന്റ് നടത്തുന്നത്. ലുക്കീമിയ ചികിത്സയിൽ ബെവിന്റെ ആഗ്രഹമയിരുന്നു സൗത്ത് ഏഷ്യൻ കമ്യൂണിറ്റിയിൽ ഒരു ബോധവത്കരണം നടത്തുക എന്നത്. അതിനായി ബെവിൻ തന്റെ സുഹൃത്തുക്കളുമായി ചേർന്ന് സൗത്ത് ഏഷ്യൻ കാൻസർ ഫൗണ്ടേഷന് തുടക്കമിട്ടു.

2011-ൽ വാഷിങ്ടൺ ഡിസിയിലെ ക്യാപ്പിറ്റോൾ ഹിൽസിൽ നടന്ന ബെവിൻ കളത്തിൽ ഫൗണ്ടേഷന്റെ 112-മത്തെ സെഷനിൽ യുണൈറ്റഡ് സ്റ്റേറ്റ്, ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുയും ആദരിക്കുകയും ചെയ്തിരുന്നു. സാധാരണ ഒരു ചാരിറ്റബിൾ ഫൗണ്ടേഷന് യു.എസ് കോൺഗ്രസിൽ നിന്ന് അംഗീകാരം ലഭിക്കാൻ പ്രയാസമാണെന്നിരിക്കെയാണ് ബി.കെ.വി ഫൗണ്ടേഷന് ഈ അംഗീകാരം ലഭിച്ചത്. ലോകത്തുള്ള ലുക്കീമിയ ബാധിതരെ സാമ്പത്തികമായി ഫൗണ്ടേഷൻ സഹായിച്ചുകൊണ്ടിരിക്കുന്നു.

പല കമ്പനികളാണ് ഈ ടൂർണമെന്റ് സ്‌പോൺസർ ചെയ്തിരിക്കുന്നത്. ഈ ആറാമത് ടൂർണമെന്റ് സ്‌പോൺസർ ചെയ്യുന്നത് പിനാക്കിൾ അനസ്തീഷിയ കൺസൾട്ടന്റും, സബ്‌സിഡയറിയുമാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക: www.bkvfoundation.org