വ്യാജ പരസ്യം നൽകി കുളിസോപ്പ് മാർക്കെറ്റ് ചെയ്യാനിറങ്ങിയ കുളിസോപ്പിന് ഇതിലേറെ തിരിച്ചടി ഇനി ഉണ്ടാകാനില്ല. ഈ കുളിസോപ്പ് ഉപയോഗിച്ചാൽ സൗന്ദര്യം തേടി വരുമെന്ന് പരസ്യം കണ്ട് സോപ്പ് വാങ്ങി ഉപയോഗിച്ചിട്ട് ഫലം ഉണ്ടാകാത്തതിന് നിയമയുദ്ധം നടത്തിയ ചാത്തുവെന്ന വയനാട്ടുകാരൻ നാടിന്റെ മുഴുവൻ താരമാണ്.

വ്യാജ പരസ്യത്തിനെതിരെ പോരാടി തന്റെ ഭാഗം വിജയിച്ച സന്തോഷത്തിലാണ് ചാത്തു. മെഗാ താരം അഭിനയിച്ച കുളിസോപ്പിന്റെ പരസ്യത്തിനെതിരെയാണ് ചാത്തു നിയമയുദ്ധം നടത്തിയത്. താരത്തിന്റെ വാഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ടെന്ന് ആരോപിച്ച് ജില്ലാ ഉപഭോകൃത കോടതിയിൽ പരാതി നൽകിയിരുന്നു. ഈ മാനന്തവാടി സ്വദേശി കേസ് പുലിവാലാക്കുമെന്ന് കണ്ടപ്പോൾ എതിർകക്ഷിയായ കുളിസോപ്പ് പരാതിക്കാരൻ 30,000/ രൂപ നൽകി കേസ്സൊതുക്കുകയായിരുന്നു. കുളിസോപ്പ് ഉപയോഗിച്ചാൽ സൗന്ദര്യം വരുമെന്ന് താരം ചനലിലൂടെ തട്ടിവിട്ടു. ഇങ്ങനെ വിടുവാ പറയുന്നതിൽ താരം ലക്ഷങ്ങൾ വാങ്ങുകയും ചെയ്തു. ഈ സൗന്ദര്യ കുളിസോപ്പ് തേച്ചിട്ട് സൗന്ദര്യം വരാത്തതു കൊണ്ടാണ് ചാത്തു കോടതിയേ സമീപിച്ചത്. ഇങ്ങനെ പൊള്ളയായ വാഗ്ദാനം നൽകി ഉൽപനം വിൽക്കുന്നവർക്ക് ചാത്തു ഒരു സന്ദേശമാണ്.

ഇനി പരസ്യത്തിലേക്ക് വരാം. മാഗി ന്യൂഡിൽസിന്റെ പരസ്യത്തിന്റെ പ്രചാരണത്തിൽ ഇതിഹാസ നായകൻ അമിതാ ബെച്ചൻ തന്റെ ജനസമ്മിതി ദുർവിന്യോഗത്തിലൂടെ ജനങ്ങളെ വഞ്ചിച്ച് മൈദാ മാവ് എന്ന പശക്കൊണ്ട് തട്ടിയകൂട്ടിയ ന്യൂഡിൽസ്. (ന്യൂട്രീഷൻ വാല്യൂ ബിഗ് സീറോ) പോഷകഗുണം ഉണ്ട് കുട്ടികൾക്ക് കൊടുക്കുക എന്ന് പ്രേരിപ്പിച്ചതിന് ബോംബേ ഹൈക്കോടതി കേസെടുത്തിരിക്കുകയാണ്. എല്ലാവർക്കും അറിയാം സോപ്പ് തേച്ചാൽ സൗന്ദര്യം വർദ്ദിക്കുന്നില്ല എന്ന്. എന്നിട്ടും സോപ്പ് നിർമ്മാതാക്കൾ പരസ്യം ചെയ്യുന്നു. പണ്ട് കാലത്ത് ശരീരത്തിലെ അഴുക്കു കളയാൻ ഇഞ്ചയും പയറുപൊടിയും ഉപയോഗിക്കുമായിരുന്നു. അഴുക്കിനെ തേച്ചിളക്കാൻ ചകിരി ഉപയോഗിച്ചിരുന്നവരും നമുക്കിടയിൽ ഉണ്ടായിരുന്നു. അന്ന് സോപ്പിന്റെ മണത്തിനോ ഗുണത്തിനോ ആയിരുന്നില്ല പ്രാധാന്യം.

എന്തും ഉപയോഗിക്കുന്നതിനു മുൻപ് അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. സോപ്പിന്റെ മണത്തിനേയും ഗുണത്തിനേയും വർണ്ണിച്ച് പരസ്യം ചെയ്തു തുടങ്ങിയത് സോപ്പ് നിർമ്മാതക്കളാണ്. സിനിമാ താരങ്ങളുടെ സൗന്ദര്യ സോപ്പാണ് പരസ്യം ചെയ്തു തുടങ്ങിയത്. ലക്‌സ് സോപ്പാണ്. എവിടെ ലൈഫ് ബോയ് ഉണ്ടോ അവിടെ ആരോഗ്യം ഉണ്ട്. ദിവസം രണ്ടു നേരം ലൈഫ്‌ബോയ് തേച്ചു കുളിച്ചാൽ ആരോഗ്യം വരുമെന്ന് സോപ്പ് കമ്പനി പറയുന്നു. ആ പരസ്യ വാചകം വന്നപ്പോൾ ചാത്തു ഉണർന്നുപ്രവർത്തിച്ചിരുന്നുവെങ്കിൽ ഒരു 30,000/ രൂപ കൂടി ചാത്തുവിന് ലഭിച്ചേനെ. ഇപ്പോൾ സോപ്പിന്റെ യഥാർത്ഥ ഉപയോഗത്തിൽ നിന്നും മിഥ്യാധാരണയിലേക്കും പൊങ്ങച്ചത്തിലേക്കും ഉപഭോക്താക്കളെ കൊണ്ടുപോയത് സോപ്പു കമ്പനികളാണ്. അതിന്റെ ലക്ഷ്യവും ഒന്നേ ഉള്ളു ലാഭം ഉണ്ടാക്കുക.

സോപ്പ് എന്ന പേരിൽ നാം ഇന്ന് ഉപയോഗിക്കുന്ന സോപ്പുകളെല്ലാം തന്നെ ബാത്തിങ് ബാറുകളാണ്. റ്റി.എഫ്.എം. ന്റെ (ടോട്ടൽ ഫാറ്റി മാറ്റർ) സോപ്പും ബാത്തിങ് ബാത്തിങ് ബാറുകൾ തിരിച്ചറിയുന്നത് റ്റി.എഫ്.എം. 60 ശതമാനമെങ്കിലും അടങ്ങിയിട്ടുള്ള സോപ്പിനാണ് സോപ്പ് എന്നു പറയുന്നത്. റ്റി.എഫ്.എം. രേഖപ്പെടുത്താത്തവ സോപ്പുകളല്ല. സോപ്പിന്റെ പ്രധാന ചേരുവ ചൈന ക്ലേയാണ്. സാങ്കേതിക പല പേരുകളിലും ഇത് അറിയപ്പെടും. പിന്നെയുള്ളത് കാസ്റ്റിംക് സോഡയും, മഗ്‌നീഷ്യം സിലിേക്കറ്റും, വെള്ളവും, വെളിച്ചെണ്ണയും. ഇത്രയും ആയാൽ സോപ്പായി. എന്നാൽ സോപ്പ് എന്ന പേരിൽ കമ്പോളത്തിൽ എത്തുന്ന പല സോപ്പിലും വെളിച്ചെണ്ണക്കു പകരം പന്നി, പോത്ത്, എരുമ തുടങ്ങിയ മൃഗങ്ങളുടെ കൊഴുപ്പാണ് വെളിച്ചെണ്ണയ്ക്കു പകരം ഉപയോഗിക്കുന്നത്.

ഗുണനിലവാരം ഇല്ലാത്ത ഇത്തരം കൊഴുപ്പുകൾ ചേർന്ന സോപ്പുകൾ ഉപയോഗിച്ചാൽ ത്വാക്ക് രോഗം വരെ വരാമെന്നും തൊലി വരണ്ടതാകാമെന്നും വിദഗ്ദർ ചൂണ്ടികാട്ടുന്നു. പല സോപ്പിലും നിറത്തിനും, മണത്തിനും ചേർക്കുന്നത് രാസവസ്തുക്കളാണ്. ഒരു കളറും ചേർത്തില്ലെങ്കിലും ചൈന ക്ലേയുടെ വെളുത്ത നിറം ലഭിക്കും. ഇതിന്റെ വൈറ്റ് സോപ്പെന്ന് പറഞ്ഞ് ഉപഭോക്താക്കളെ വഞ്ചിക്കുന്നു. ചർമ്മത്തിലെ അഴുക്കിളക്കി കളയുന്നതിനൊടൊപ്പം തൊലിപ്പുറത്തെ ബാക്ടിരിയകളെ കളയുന്നതിന് സോപ്പിലെ പത സഹായിക്കുന്നു. സോപ്പില്ലാതെ കുളിച്ചാൽ കുളിച്ചതായി ഒരു സുഖം ലഭിക്കുകയില്ല. വെള്ളത്തിലെ കണികളെ വിഘടിപ്പിക്കാനും അതിലൂടെ രോമകൂപങ്ങളിലെക്കിറങ്ങിച്ചെന്ന മെഴുക് കളയാനും സോപ്പ് സഹായിക്കുന്നു.

എന്നാൽ ഈ സോപ്പു കമ്പനികൾ അവകാശപെടുന്നതു പോലെ സോപ്പ് എന്തെങ്കിലും സംരക്ഷണം നൽകുന്നതായി ഇതുവരെ തെളിയിക്കപെട്ടിട്ടില്ല. വെളിച്ചെണ്ണയോടൊപ്പം പാംഓയിൽ ചേർക്കുന്നവരുണ്ട്. ഇത്തരം സോപ്പുകളിൽ ഗുണനിലവാരം ഇല്ലാതാകും. സോപ്പിൽ പതകുറവായാലോ പെട്ടെന്ന് തീരാതെ വന്നാലോ? ശുദ്ധമായ വെളിച്ചെണ്ണ അല്ലായെന്ന് മനസ്സിലാക്കാം. പല കുടുംബശ്രീ യൂണിറ്റുകളും ചെരുകിട കമ്പനികളും സോപ്പ് നിർമ്മിക്കുന്നുണ്ട്. ഇത് വിശ്വാസിച്ചു വാങ്ങാമെന്നതാണ് മറ്റൊരു കാര്യം.