ണ്ടാം ലോകമഹായുദ്ധകാലത്ത് തുടങ്ങിയതും 1949ൽ ഇംഗ്ലണ്ടിൽ നിരോധിക്കപ്പെട്ട ഒരു ഭക്ഷ്യ വസ്തുവാണ് മൈദ. എന്നാൽ കേരളത്തിൽ പ്രഭാത ഭക്ഷണമായ പുട്ട്, ദോശ, ഇഡ്ഡലി തുടങ്ങി കേരള സംസ്‌ക്കാരത്തിനും, ശരീരത്തിനും ഗുണം ചെയ്യുന്നതുമായ ഭക്ഷ്യ വസ്തുക്കളെ തീന്മേശയിൽ നിന്നും പിൻവലിച്ചു ആ സ്ഥാനത്തേയ്ക്ക് പ്രതിഷ്ഠിച്ച ഒന്നാണ് മലയാളിയുടെ ഇഷ്ട ഭക്ഷണമായ പൊറോട്ട. പൊറോട്ടയുടെ ഉപയോഗം മലയാളി എന്നു തുടങ്ങിയോ അന്നു തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കാൻസർ രോഗികളും, ഹാർട്ടറ്റാക്കും. അതിനുകാരണം തേടി വേറെങ്ങുംപോകേണ്ടതില്ല. രാവിലെ കഴിക്കുന്ന പൊറോട്ടയും, ബീഫും തന്നെ ഇതിന്റെ ഉദാഹരണമാണ്.

എന്താണ് പൊറോട്ട?

ഗോതമ്പിന്റെ തവിടും കാമ്പും നീക്കൽ ചെയ്താൽ പൊങ്ങിവരുന്ന പശഭാഗമാണ് മൈദ. മൈദയുടെ നിറം മഞ്ഞയാണ്. പെൻ സോയിൽ പെറോക്‌സൈഡ് എന്ന രാസവസ്തു കൊണ്ട് ബ്ലീച്ചു ചെയ്ത് വെള്ള നിറമാക്കുന്നതാണ് മൈദ. ഒപ്പം മൈദാമാവിനെ നേർത്ത പൊടിയാക്കുന്നത് അയോക്‌സ് എന്ന രാസവസ്തുകൂടി ചേർക്കുമ്പോൾ ആണ്. ഇത്ര അപകടകാരിയായ രാസവസ്തുക്കൾ ചേർത്ത പൊറൊട്ടയുടെ രൂപത്തിൽ ഭക്ഷ്യവസ്തുവായി ഉള്ളിൽ ചെല്ലുമ്പോൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വളരുവാൻ കാരണമാകുന്നു.

പ്രമേഹം, പൊണ്ണത്തടി, കാൻസർ തുടങ്ങിയ മാരകമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. നാരിന്റെ അംശംപോലുമില്ലാത്ത മൈദ കുട്ടികളുടെ ശരീരത്തിന്റെ എത്തുന്ന ന്യൂഡിൽസ് എന്ന പേരിൽ പോഷണമൂല്യമുള്ളതാണെന്ന് താരമൂല്യമുള്ള താരങ്ങൾ അവരുടെ കൈയിലൂടെ നമ്മുടെ വീടുകളിൽ എത്തുന്നു. പരസ്യത്തിൽ പറയുന്ന വാക്കുകൾ നൂറുശതമാനവും സത്യസന്ധമാണെന്ന് വിശ്വസിക്കുന്ന ഒരു നല്ല ശതമാനം ജനങ്ങൾ പ്രത്യേകിച്ച് സ്ത്രീകൾ നമുക്കിടയിൽ ഉണ്ട്. അവരെയാണ് ഈ പരസ്യം ലക്ഷ്യം വയ്ക്കുന്നത്. ഈ പരസ്യത്തിലെ ഉൽപ്പന്നങ്ങൾ വാങ്ങി കുട്ടികൾക്ക് കൊടുക്കുന്ന അമ്മമാർ അറിയുക. ഇതിലൂടെ തകർന്നടിയുന്നത് ഒരു തലമുറയുടെ ആരോഗ്യമാണ്.

യുകെയിലെ ശാസ്ത്രജ്ഞൻ എലികളിലും, ഗിനിപന്നികളിലും അലോക്‌സിൽ പരീക്ഷിച്ചുനോക്കി അതിന്റെ ഫലം അക്ഷരാർത്ഥത്തിൽ അവരെ കൊണ്ട് പരീക്ഷണത്തിന് വിധേയരായ ജീവികളുടെ പാൻക്രീയാസിലെ ബീറ്റാകോശങ്ങൾ നശിച്ചു ഇൻസുലിന്റെ അളവ് കുറഞ്ഞ് പ്രമേഹം രൂക്ഷമാകുന്നതായി കണ്ടെത്തി. പാടത്തും, പണിശാലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾ പൊറോട്ടയുടെ മഹത്വം പറയുന്നത് ഇപ്രകാരമാണ്. മൂന്നുനാല് പൊറോട്ട കഴിച്ചാൽ പിന്നെ അഞ്ച് ആറ് മണിക്കൂർ നേരത്തേക്ക് പിന്നെ വിശക്കില്ല എന്നാണ്. ശരിയാണ് കാരണം പൊറോട്ട ദഹിക്കുവാൻ 8 മണിക്കൂർ മിനിമം കൂടെകൂടെ വെള്ളം ഒഴിച്ചുകൊടുത്തുകൊണ്ടിരുന്നാൽ മതി. നമുക്ക് അറിയാവുന്ന മറ്റൊരു വസ്തുത ഈ മൈദമാവ് ചൂടുവെള്ളത്തിൽ കുഴച്ചെടുത്താൽ അത് പശയായി മാറുന്നത് കാണാം.

പിന്നീട് അതിന്റെ ജലാംശം നഷ്ടപ്പെടുവാൻ സമയം കൊടുത്താൽ മറ്റൊരു കാഴ്ച കാണാം. കരിങ്കല്ലിനേക്കാൾ കട്ടിയുള്ള ഒരു വസ്തുവായി മൈദ മാറുന്ന കാഴ്ച കാണുവാൻ സാധിക്കും. മൈദ കൊണ്ട് ഉണ്ടാക്കുന്ന മറ്റു കമ്പനികളുടെ ന്യൂഡിൽസിന്റെ ചാനൽ പരസ്യം പറയുന്നത് അമ്മയാണെ സത്യം ഞങ്ങൾ പോഷക ഗുണമുള്ള ന്യൂഡിൽസാണ് നിങ്ങൾക്ക് തരുന്നത് എന്നുള്ള പരസ്യം നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്നു. ഈ പരസ്യവാചകങ്ങളുടെ പിറകേ പോകുന്ന മലയാളിയെ ഓർത്ത് ദുഃഖിക്കുകയല്ലാതെ മറ്റെന്ത് പറയാൻ. മൈദയുടെ ബൈ പ്രൊഡക്ടുകൾ എല്ലാം തന്നെ അപകടകാരികളാണെന്ന് പല ആവർത്തി നമ്മൾ കേട്ടതാണ്. മൈദകൊണ്ടുള്ള പല ഉൽപ്പന്നത്തിലും, ഉപ്പ്, പഞ്ചാര, കൊഴുപ്പ് ഇവ അടങ്ങിയിരിക്കുന്നു. കൂടാതെ കൃത്രിമ നിറങ്ങളും. പല നിറങ്ങളും വസ്ത്രങ്ങളിൽ നിറത്തിനു ചേർക്കുന്ന വിഷാംശമുള്ളതാണെന്ന് അറിയാം. എങ്കിലും മലയാളി ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നു. അത് കാൻസറിന് വഴി വെക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

പച്ചക്കറികളിൽ മധുരപലഹാരങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന കോൺസിറപ്പുകളും അപകടകാരികളാണ്. ബേക്കറികളിലെ പ്രധാന ചേരുവകളായ സോഡാകാരത്തിലും മറ്റും പൂപ്പൽ വരാതിരിക്കുവാൻ ചേർക്കുന്ന സോഡിയം ബെൻസൊയേറ്റ്, പൊട്ടാസ്യം ബെൻസോയേറ്റ് എന്നിവ കാൻസറിന് കാരണമാകുന്നു. കട്ടലൈറ്റുകളം പോലുള്ള മാംസാഹാരങ്ങളിൽ അടങ്ങിയ സോഡിയം നൈട്രേറ്റ് കുടലിലെ കാൻസറിനു കാരണമാകുന്നു. ചുരുക്കത്തിൽ പറഞ്ഞ മൈദ വളരെയധികം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുകൊണ്ട് തന്നെ സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രിയും, മൈദയുടെ ഇറക്കുമതി നിരോധിക്കുകയും മൈദയുടെ മറ്റ് ഉൽപ്പന്നങ്ങൾ ഘട്ടംഘട്ടമായി ബേക്കറികളിൽ നിന്നും പിൻവലിക്കുവാൻ നടപടി സ്വീകരിക്കുകയാണ്. മതങ്ങളുടെ പ്രജകളെ ആരോഗ്യമുള്ള തലമുറയായി കാണുവാൻ പ്രതിജ്ഞാബദ്ധരായ ഒരു ഉത്തരവാദിത്വമുള്ള ഒരു മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് ചെയ്യുവാൻ കഴിയുന്ന ഏറ്റവും വലിയ ജനനന്മ.