- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം ; മരിച്ചത് വളാഞ്ചേരി സ്വദേശി
മലപ്പുറം : സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. 75 വയസ്സായിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിൽസയിലായിരുന്നു. ചികിൽസയ്ക്കിടെയാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുന്നത്.
തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം ഉണ്ടാകുന്നത്.
Next Story



