- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എം സുധീരനെതിരെ മാരക കൂടോത്ര പ്രയോഗം..! വീട്ടുവളപ്പിലെ വാഴച്ചുവട്ടിൽ കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ എന്നിവ രേഖപ്പെടുത്തി തകിടുകൾ; ഇത് ഒമ്പതാം തവണയെന്ന് കാണിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് സുധീരൻ; ചെയ്തത് ആരെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ! നല്ലൊരു മന്ത്രവാദിയെ കണ്ട് ഉടൻ മറുപണി കൊടുക്കണം സാറേ.. എന്നുപദേശിച്ച് അനുയായികൾ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി എം സുധീരനെതിരെ മാരക കൂടോത്ര പ്രയോഗം..! സുധീരന്റെ വീട്ടുവളപ്പിലാണ് കൂടോത്ര തകിടുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ഗൗരീശപട്ടത്തുള്ള വീട്ടിൽ നിന്നാണ് തകിടുകൾ കണ്ടെത്തിയത്. ഇക്കാര്യം സുധീരൻ തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വീട്ടുവളപ്പിലെ വാഴച്ചുവട്ടിൽ നിന്നാണ് കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ എന്നിവ രേഖപ്പെടുത്തിയ തകിടുകൾ ലഭിച്ചത്. ഇത് ഒമ്പതാമത്തെ തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നതെന്നും അദ്ദേഹം പറയുന്നു. എന്തായാലും സംഭവം ശ്രദ്ധയിൽപ്പെട്ട സുധീരൻ പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് വീടിനോട് ചേർന്നുള്ള ഗാർഡനിലെ ഒരു വാഴച്ചോട്ടിൽ നിന്നും കുപ്പിയിൽ അടക്കം ചെയ്ത വസ്തുക്കൾ കണ്ടെത്തിയതെന്നാണ് സുധീരൻ വ്യക്തമാക്കുന്നത്. ഇതാദ്യമായിട്ടല്ല തനിക്കെതിരെ കൂടോത്ര പ്രയോഗം നടക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മുമ്പും ഇത്തരത്തിൽ വസ്തുക്കൾ വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അന്ന് അ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി എം സുധീരനെതിരെ മാരക കൂടോത്ര പ്രയോഗം..! സുധീരന്റെ വീട്ടുവളപ്പിലാണ് കൂടോത്ര തകിടുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ഗൗരീശപട്ടത്തുള്ള വീട്ടിൽ നിന്നാണ് തകിടുകൾ കണ്ടെത്തിയത്. ഇക്കാര്യം സുധീരൻ തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വീട്ടുവളപ്പിലെ വാഴച്ചുവട്ടിൽ നിന്നാണ് കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ എന്നിവ രേഖപ്പെടുത്തിയ തകിടുകൾ ലഭിച്ചത്. ഇത് ഒമ്പതാമത്തെ തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നതെന്നും അദ്ദേഹം പറയുന്നു. എന്തായാലും സംഭവം ശ്രദ്ധയിൽപ്പെട്ട സുധീരൻ പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് വീടിനോട് ചേർന്നുള്ള ഗാർഡനിലെ ഒരു വാഴച്ചോട്ടിൽ നിന്നും കുപ്പിയിൽ അടക്കം ചെയ്ത വസ്തുക്കൾ കണ്ടെത്തിയതെന്നാണ് സുധീരൻ വ്യക്തമാക്കുന്നത്. ഇതാദ്യമായിട്ടല്ല തനിക്കെതിരെ കൂടോത്ര പ്രയോഗം നടക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മുമ്പും ഇത്തരത്തിൽ വസ്തുക്കൾ വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അന്ന് അതൊന്നും ഗൗനിച്ചിരുന്നില്ലെങ്കിലും ഇത് ഒമ്പതാം തവണയാണ് പൊലീസിൽ ഏൽപ്പിച്ചതെന്നും സുധീരൻ വ്യക്തമാക്കുന്നു.
സംഭവത്തെ കുറിച്ച് വിശദീകരിച്ച് സുധീരൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് ഇങ്ങനെയാണ്:
ഇന്നു രാവിലെ വീടിനോട് ചേർന്നുള്ള ഗാർഡനിലെ ഒരു വാഴച്ചുവട്ടിൽ നിന്നും ലഭിച്ച കുപ്പിയിൽ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ. ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.
നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടർച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കൽ കോളേജ് പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു. ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.
എന്തായാലും സുധീരന്റെ വീട്ടിൽ ആരാണ് കൂടോത്രം നടത്തിയതെന്ന ചോദ്യത്തിന് ഉത്തരം തേടി സൈബർ ലോകം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പു വഴക്കിന് പഞ്ഞമില്ലാത്ത കോൺഗ്രസിൽ ഏതെങ്കിലും ഗ്രൂപ്പൂകാരാകും കൂടോത്രത്തിന് പിന്നിലെന്നാണ് സൈബർ ലോകത്തിന്റെ അടക്കം പറച്ചിൽ. നേതാക്കളുടെ പേര് അടക്കം പരാമർശിച്ചു കൊണ്ടാണ് കമന്റുകൾ വരുന്നത്. കോൺഗ്രസിലെ ഗ്രൂപ്പുവഴക്കിനെ കുറിച്ചാണ് പൊതുവേ അഭിപ്രായം.
കെപിസിസി അധ്യക്ഷപദവി രാജിവെക്കാൻ ഇടയാക്കിയ നടുവു വേദനക്ക് കാരണം കൂടോത്രമാണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നു. എന്നാൽ, ഈ കൂടോത്ര പ്രയോഗത്തെയും തോൽപ്പിക്കണം എന്നു ചിലർ അഭിപ്രായപ്പെട്ടു. അതിന് വേണ്ടി ഉടൻ തന്നെ മറ്റൊരു മന്ത്രിവാദിയെ കണ്ട് മറുപണി കൊടുക്കണം എന്നാണ് ഒരാൾ ഉപദേശിച്ചത്. എന്നാൽ തകിടു കെട്ടുന്ന പതിവുള്ള ഏതെങ്കിലും സിപിഎമ്മുകാരനുമാകാം കൂടോത്രത്തിന് പിന്നിലെന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്തായാലും ഈ കൂടോത്ര പ്രയോഗം കൊണ്ടൊന്നും ജനസ്വാധീനമുള്ള നേതാവിനെ തകർക്കാൻ സാധിക്കില്ലെന്നും പലരും അഭിപ്രായപ്പെട്ടു. ഇത്രയും അന്ധവിശ്വാസികളായ ആളുകൾ ഇപ്പോഴും നമുക്കിടയിൽ ഉണ്ടോ എന്ന അത്ഭുതം രേഖപ്പെടുത്തുന്നവരും കുറവല്ല. എന്തായാലും തകിട് മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിച്ച സാഹചര്യത്തിൽ ഇനി പൊലീസ് ഈ കൂടോത്രത്തിന് പിന്നിലാര് എന്ന അന്വേഷണം നടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സൈബർ ലോകത്തിന് ആഘോഷിക്കാനുള്ള ധാരാളം വക സുധീരന്റ കൂടോത്ര പോസ്റ്റ് നൽകുന്നുണ്ടെന്നതാണ് വാസ്തവം.