- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുട്ടുമുറിയിലെ പൂജയിലൂടെ സന്താന സൗഭാഗ്യം; ഗൾഫിൽ ജോലികിട്ടാൻ ഭസ്മം കഴിച്ചാൽ മതി; മനോരോഗികൾക്കും ചികിൽസ; എല്ലാം സിദ്ധൻ സമ്മതിച്ചിട്ടും പൊലീസ് എടുത്തത് പെറ്റിക്കേസ്; മഞ്ചേശ്വത്ത് നിന്ന് തട്ടിപ്പിന്റെ മറ്റൊരു കഥ
കാസർഗോഡ്: കുഞ്ഞിക്കാലു കാണാൻ ഭാഗ്യമില്ലാത്തവർക്ക് മഞ്ചേശ്വരത്തെ സിദ്ധന്റെ വക സന്താന സൗഭാഗ്യപൂജ. അടച്ചിട്ട മുറിയിൽ പ്രത്യേക പൂജ നടത്തിയാൽ സന്താന സൗഭാഗ്യം ലഭിക്കുമെന്ന് സിദ്ധന്റെ ഉറപ്പ്. എന്നാൽ ഈ പൂജയിൽ പങ്കെടുക്കേണ്ടത് സ്ത്രീകൾ മാത്രം. മഞ്ചേശ്വരം കണ്വതീർത്ഥ കാടമ്പള്ളി ക്വാർട്ടേഴ്‌സിലെ സിദ്ധന്റെ വിശേഷങ്ങളിങ്ങനെ. വിവാഹം കഴിഞ്
കാസർഗോഡ്: കുഞ്ഞിക്കാലു കാണാൻ ഭാഗ്യമില്ലാത്തവർക്ക് മഞ്ചേശ്വരത്തെ സിദ്ധന്റെ വക സന്താന സൗഭാഗ്യപൂജ. അടച്ചിട്ട മുറിയിൽ പ്രത്യേക പൂജ നടത്തിയാൽ സന്താന സൗഭാഗ്യം ലഭിക്കുമെന്ന് സിദ്ധന്റെ ഉറപ്പ്. എന്നാൽ ഈ പൂജയിൽ പങ്കെടുക്കേണ്ടത് സ്ത്രീകൾ മാത്രം. മഞ്ചേശ്വരം കണ്വതീർത്ഥ കാടമ്പള്ളി ക്വാർട്ടേഴ്‌സിലെ സിദ്ധന്റെ വിശേഷങ്ങളിങ്ങനെ. വിവാഹം കഴിഞ്ഞിട്ടും വർഷങ്ങളായി കുട്ടികളില്ലാതെ ദുഃഖിച്ചു കഴിയുന്ന സ്ത്രീകളാണ് പ്രധാനമായും ഇയാളുടെ കെണിയിൽ വീഴുന്ന ഇരകൾ. സന്താനസൗഭാഗ്യം മോഹിച്ചെത്തുന്ന സ്ത്രീകളെ സിദ്ധൻ ആദ്യം ഇരുട്ടുമുറിയിൽ കൊണ്ടുപോകും പിന്നീട് പ്രത്യേക മന്ത്രവാദം നടക്കും. ഒടുവിൽ ശാരീരികമായും ചൂഷണം ചെയ്യുന്നു.
കർണാടക സ്വദേശിയായ ലത്തീഫാണ് ഇത്തരം ഒരു തട്ടിപ്പുമായി മഞ്ചേശ്വരത്ത് വാസമുറപ്പിച്ചത്. നാട്ടുകാരിൽ ചിലരുടെ ഒത്താശയോടെയാണ് ഇയാൾ മന്ത്രവാദവും പൂജയും നടത്തിപ്പോന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് മന്ത്രവാദവും പൂജയും നടത്തുക. രാത്രി മാത്രമാണ് സിദ്ധൻ ഇവ നടത്തുകയുള്ളൂ. സിദ്ധന്റെ വാക്ചാതുര്യത്തിൽപ്പെട്ട് പണം നഷ്ടപ്പെട്ടവർ നിരവധിയാണ്. ഗൾഫിൽ ജോലി ലഭിക്കാത്തവർക്ക് പൂജിച്ച ഭസ്മം നൽകും. ഭസ്മം കഴിച്ചു തീരുമ്പോഴേക്കും ജോലിക്കുള്ള ഉത്തരവ് ലഭിക്കും എന്ന വാഗ്ദാനം. മാറാരോഗത്തിനും സിദ്ധന്റെ കയ്യിൽ മന്ത്രമുണ്ട്. മഹാസിദ്ധനെന്ന പ്രചാരണം വന്നതോടെ സിദ്ധനെത്തേടി ദേശത്തിന് പുറത്തുനിന്നും ആളുകളൊഴുകി. സ്ത്രീകളാണ് കൂടുതലും സിദ്ധന്റെ അടുക്കലെത്തിയത്. സ്ത്രീകളെത്തിയാൽ ഇരുട്ടുമുറിയിലെ പൂജയാണ് സിദ്ധന്റെ ഒറ്റമൂലി. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടപ്പോൾ സിദ്ധനെ സംശയിച്ച നാട്ടുകാരിൽ ചിലർ പരീക്ഷിക്കാൻ രംഗത്തിറങ്ങി.
പൊലീസിൽ കാര്യങ്ങൾ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. സിദ്ധന്റെ ലീലാവിലാസങ്ങൾ പതിവുപോലെ തുടർന്നു. ദോഷമകറ്റാൻ പരിഹാരക്രിയയുണ്ട് സിദ്ധന്റെ കയ്യിൽ. അതിന് 5001 രൂപയാണ് ദക്ഷിണ. ഗൾഫിൽ പോയിട്ടും ജോലി ശരിയാവാത്തതിന് പ്രത്യേക പൊടിയാണ് പരിഹാരം. സന്താനസൗഭാഗ്യ പൂജയ്ക്കായിരുന്നു ഡിമാന്റ്. ഗ്യാരന്റിയോടെയാണ് ഇക്കാര്യത്തിൽ പ്രത്യേക മന്ത്രവാദം. മന്ത്രവാദത്തിനെത്തുന്നവർ കൊണ്ടുവരേണ്ട വിഭവങ്ങൾ ഇങ്ങനെ- ഒത്ത വലുപ്പമുള്ള ഒരു കോഴി, 14 തേങ്ങ, 22 ചെറുനാരങ്ങ, 100 ഗ്രാം കുങ്കുമപ്പൊടി. സിദ്ധന്റെ ചൂഷണത്തിനെതിരെ പൊലീസ് അനങ്ങാതിരുന്നപ്പോൾ നാട്ടുകാരായ രണ്ടുയുവാക്കൾ സിദ്ധനെ പിടികൂടാൻ തീരുമാനിച്ചു. സിദ്ധന്റെ തട്ടകത്തിലെത്തി കെട്ടു കഥ അവതരിപ്പിച്ചാണ് അവർ കള്ളി പൊളിച്ചത്.
പത്തുവർഷം മുമ്പ് മരിച്ച പിതാവിന് വയറുവേദനയാണെന്നും ചികിത്സകളൊന്നും ഫലിക്കുന്നില്ലെന്നും പറഞ്ഞ് അവർ സിദ്ധനെ സമീപിച്ചു. പൂജാസാമഗ്രികളുമായി ചൊവ്വാഴ്ച വരാൻ സിദ്ധൻ ആവശ്യപ്പെടുകയും ചെയ്തു. അവർ സാമഗ്രികളുമായി സിദ്ധന്റെ അടുക്കലെത്തിയപ്പോൾ ഇരുട്ടു മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സിദ്ധൻ മന്ത്രവാദം തുടങ്ങി. വീട്ടിലെ ഭൂമിക്കടിയിൽ പിശാചിന്റെ ശല്യമുണ്ടെന്ന് ദർശനത്തിൽ കണ്ടു. അതുകൊണ്ടാണ് വയറു വേദന മാറാതെ വന്നതെന്ന് സിദ്ധൻ വ്യക്തമാക്കി.
പരിഹാരക്രിയ നിർദ്ദേശിക്കും മുമ്പ് യുവാക്കൾ പിതാവ് 10 വർഷം മുമ്പ് മരിച്ചതാണെന്നും അറിയിച്ചു. അതോടെ സിദ്ധൻ പരുങ്ങി. നാട്ടുകാരെ വിളിച്ചു കൂട്ടി സിദ്ധന്റെ തട്ടിപ്പ് അറിയിച്ചു. ഉടൻ തന്നെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. മനോരോഗികൾക്കു പോലും ചികിത്സ നടത്തിയെന്ന് സിദ്ധൻ പൊലീസിൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ പൊലീസ് പെറ്റിക്കേസ് പോലുമെടുക്കാതെ സിദ്ധനെ വിട്ടയയ്ക്കുകയായിരുന്നു. പൊലീസിന്റെ ഒത്താശയോടെയാണ് ഇതുവരെ ഇയാൾ മന്ത്രവാദവും ചികിത്സയും നടത്തിയതെന്നും ആരോപണമുയർന്നിട്ടുണ്ട്.