- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാ നേതാവായ അംജിതിനെ 'വെറുമൊരു' സുഹൃത്താക്കി സോന മരിയ; വാദി പ്രതിയാകുമോ? സംവിധായകനാക്കാമെന്ന് പറഞ്ഞ് ഏഴ് ലക്ഷം തട്ടിയ കേസിൽ പുതിയ തിയറി
തിരുവനന്തപുരം: വാദി പ്രതിയാവുകയാണോ? ബ്ലാക് മെയിൽ തട്ടിപ്പ് കേസിൽ പൊലീസ് പിടികൂടിയ സോനാ മരിയ പുതിയ തിയറിയുമായി പൊലീസിന് എതിരെ രംഗത്ത് വരികെയാണ്. ഇതുവരെ കേട്ടതെല്ലാം കള്ളമാണെന്നാണ് മരിയ പറയുന്നത്. ഫോർ സെയിൽ എന്ന മലയാള സിനിമയിലെ നായികയും മുളന്തുരുത്തി സ്വദേശിയുമായ സോനാ മരിയയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവാവിനെ സിനിമാ സംവിധായ
തിരുവനന്തപുരം: വാദി പ്രതിയാവുകയാണോ? ബ്ലാക് മെയിൽ തട്ടിപ്പ് കേസിൽ പൊലീസ് പിടികൂടിയ സോനാ മരിയ പുതിയ തിയറിയുമായി പൊലീസിന് എതിരെ രംഗത്ത് വരികെയാണ്. ഇതുവരെ കേട്ടതെല്ലാം കള്ളമാണെന്നാണ് മരിയ പറയുന്നത്.
ഫോർ സെയിൽ എന്ന മലയാള സിനിമയിലെ നായികയും മുളന്തുരുത്തി സ്വദേശിയുമായ സോനാ മരിയയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവാവിനെ സിനിമാ സംവിധായകൻ ആക്കമെന്ന് പറഞ്ഞ് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതിയാണ് സോന മരിയ. ആലുവയിലെ ഗുണ്ടാനേതാവ് അംജിത്തുമായുള്ള ബന്ധവും കൂടിയാപ്പോൾ സോനാ മരിയ വിവാദങ്ങളിൽ നായികയായി. പൊലീസ് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതായും ആരോപണം എത്തി. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് എറണാകുളത്തു നിന്നുള്ള ഒരു മന്ത്രിയാണെന്നും സോനാ മരിയ ഇപ്പോൾ ആരോപിക്കുന്നു.
സംഭവത്തിൽ സോനാ മരിയയുടെ കഥ ഇങ്ങനെ-തെലുങ്ക് സിനിമാ സംവിധായകൻ എന്ന വ്യാജേന പരിചയപ്പെട്ട കരുനാഗപ്പള്ളി സ്വദേശി ഡിവൈൻ ജയചന്ദ്രനെതിരേ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. ജയചന്ദ്രൻ തെലുങ്ക് സിനിമയിൽ നായിക ആക്കാമെന്നു പറഞ്ഞ് ചെന്നേയിലേക്ക് വിളിച്ചു വരുത്തി അപായപ്പൈടുത്താൻ ശ്രമിച്ചു. അവിടെ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നീട് കഴിഞ്ഞ വർഷം ഓഗസ്റ്റ് 18നു മരടിലെ ഷോപ്പിങ് മാളിൽ വച്ച് ഇയാളെ കാണുകയും സുഹൃത്ത് അംജിതിന്റെ സഹായത്തോടെ പൊലീസിൽ ഏല്പിക്കുകയും ചെയ്തു. എന്നാൽ ജയചന്ദ്രനെതിരേ കേസ് എടുക്കുന്നതിനു പകരം മരട് പൊലീസ് അംജിതിന്റെ പേരിൽ ബ്ലാക്ക് മെയിലിങ് കേസ് ചാർജ് ചെയ്തു ജയിലിൽ അടച്ചു. അംജിത് അറിയപ്പെടുന്ന ഗുണ്ടാനേതാവാണ്. സിനിമയുമായി അടുത്ത ബന്ധവുമുണ്ടായിരുന്നു.
തമിഴ് നടിയെ ഉപയോഗിച്ച് പ്രമുഖരെ ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപ തട്ടിച്ചു എന്നായിരുന്നു കേസ്. ജയചന്ദ്രനൊപ്പമുണ്ടായിരുന്ന അഭി എന്ന സ്ത്രീയെ ഈ കേസിൽ രണ്ടാം പ്രതിയുമാക്കി. മുൻവൈരാഗ്യത്തിന്റെ പേരിൽ അംജിത് ജയചന്ദ്രനെ ആക്രമിക്കുക ആയിരുന്നെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. എന്നാൽ പൊലീസിനു ജയചന്ദ്രൻ നൽകിയ മൊഴിയിൽ അംജദുമായി തനിക്ക് മുൻ പരിചയം ഇല്ലെന്നു പറയുന്നതായും യുവതി പറയുന്നു. അതിനുശേഷം തന്റെ വീട്ടിൽ കയറിയിറങ്ങി പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി. പൊലീസ് പീഡനത്തിനെതിരേ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസിൽ താൻ മൂന്നാം പ്രതിയാണെന്ന് അറിഞ്ഞത്. എന്നാൽ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നും സോന പറയുന്നു. അംജിതിനെ പൊലീസ് പിടികൂടിയപ്പോൾ തന്നെ സാനിയ മരിയയെ പറ്റിയും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും കേസിനെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് വിചിത്ര ന്യായമാണ്.
കള്ളക്കേസിൽ കുടുക്കിയതിനെതിരേ പരാതിയുമായി എറണാകുളം റെയ്ഞ്ച് ഐജി ആയിരുന്ന അജിത്കുമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. ജയചന്ദ്രൻ പൊലീസ് കസ്റ്റഡിയിൽ ഉളപ്പോൾ പരാതി നൽകിയിട്ടു പോലും അയാൾക്കെതിരേ നടപടി എടുത്തില്ല. കൊച്ചി എസിപി ബിജോയ് അലക്‌സാണ് ജയചന്ദ്രനു വേണ്ടി തന്നെയും സുഹൃത്ത് അംജിതിനെയും കള്ളക്കേസിൽ കുടുക്കിയത്. തന്റെ നിരന്തര പരാതിയെ തുടർന്ന് കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പരാതിയുമായി ആഭ്യന്തരമന്ത്രി, ആഭ്യന്തരസെക്രട്ടറി,ഡിജിപി തുടങ്ങിയവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നാലുതവണ ഡിജിപിക്ക് നേരിട്ടു പരാതി നൽകി. ആദ്യം അനുഭാവപൂർവം പെരുമാറിയ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും പിന്നീട് അവഗണിച്ചു. ഉന്നത ബന്ധം ഉപയോഗിച്ച് പ്രതി ജയചന്ദ്രൻ രക്ഷപ്പെടുകയാണ്. വിദ്യാർത്ഥിനി കൂടിയായ താൻ ആത്മഹത്യയുടെ വക്കിലാണെന്നും പൊലീസും ആഭ്യന്തരവകുപ്പും തനിക്ക് സംരക്ഷണം നൽകുന്നില്ലെന്നും സോനാ മരിയ പറയുന്നു.
എന്നാൽ ഈ കഥ വിശ്വസിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വാദം. സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലെത്തിയ കരുനാഗപ്പള്ളി സ്വദേശിയായ യുവ ാവിൽ നിന്നും 7 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയാണ് തമിഴ് നടി. ചെന്നൈയിൽ വച്ചു നടന്ന സംഭവത്തിന് ശേഷം തട്ടിപ്പ് സംഘത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവിനെ നടി വീണ്ടും വലയിൽ വീഴ്‌ത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും നടിയുമായുള്ള സൗഹൃദം യുവാവ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മറ്റൊരു യുവതിയെ ഉപയോഗിച്ച് ഫേസ്‌ബുക്ക് വഴി യുവാവുമായി ബന്ധം സ്ഥാപിക്കുകയും യുവാവിനെ മരടിലുള്ള ഒരു പ്രമുഖ മാളിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. ഫേസ്‌ബുക്കിൽ കണ്ട പെൺകുട്്ടിയല്ല വന്നിരിക്കുന്നതെന്ന് മനസിലാക്കിയ യുവാവ് മാളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കൊച്ചിയിലെ പ്രമുഖ ഗുണ്ടാ നേതാവ് സ്ഥലത്തെത്തുകയും യുവാവിനെ മർദിക്കുകയുമായിരുന്നും. സംഭവം കണ്ടു നിന്ന ആളുകൾ ഓടിക്കൂടി കാര്യം അന്വേഷിച്ചപ്പോൾ സഹോദരിയെ അപമാലിക്കാൻ ശ്രമിച്ചതിനാണ് ഉപദ്രവിച്ചതെന്ന് ഗുണ്ടാ നേതാവ് അംജിത് ആളുകളോട് പറഞ്ഞു. ഇതോടെ ഓടിക്കുടിയവർ സംഭവത്തിൽ ഇടപ്പെട്ടില്ല. കേസിൽ അറസ്റ്റിലായ അംജിത് ജാമ്യത്തിലിറങ്ങി. ഞെട്ടിക്കുന്ന വിവരങ്ങളാണഅ ഇയാൾ പൊലീസിനോട് പറഞ്ഞത്.
മാളിലെത്തിയ യുവാവിനെ യുവതി സമീപത്തുള്ള ഫ്‌ലാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയശേഷം അവിടെ വച്ച് നഗ്‌നചിത്രങ്ങൾ എടുത്ത് ബ്ലാക്ക്‌മെയിലിങ് നടത്തി പണം തട്ടാനായിരുന്ന തട്ടിപ്പ് സംഘത്തിന്റെ പദ്ധതി. യുവതി ഫ്‌ലാറ്റിലേയ്ക്ക് ക്ഷണിച്ചപ്പോൾ തന്നെ അപകടം മണത്ത യുവാവ് ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് ഗുണ്ടാനേതാവിന്റെ വരവും തുടർന്നുള്ള മർദ്ദനവും. ഈ സമയം മാളിൽ തമിഴ് നടിയും ഉണ്ടായിരുന്നതായും സൂചനയുണ്ട്. പണം നഷ്ടപ്പെടുകയും പരസ്യമായി മർദ്ദനത്തിനിരയാവുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെയാണ് യുവാവ് പൊലീസിൽ പരാതി നൽകുന്നത്. പരാതി സ്വീകരിച്ച പൊലീസ് ആലുവയിൽ നിന്നും ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്തതോടെ സംഭവത്തിന്റെ ചിത്രം മാറി. ഗുണ്ടാനേതാവിന് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതോടെ പരാതിക്കാരനായ യുവാവ് പരാതിയിൽ നിന്നും പിന്മാറി. ഇതിന് ശേഷമാണ് യുവതി പൊലീസിനെതിരെ രംഗത്ത് വന്നത്. പരാതിക്കാരന്റെ നിലപാട് കാരണമാണ് സിനിമാ നടിയെ അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്നും പൊലീസ് പറയുന്നു. പരാതിക്കാരനായ യുവാവ് തട്ടിപ്പ് സംഘത്തിന്റെ ഭീഷണി മൂലമാണ് പരാതി പിൻവലിച്ചതെന്നാണ് സൂചന.
തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഗുണ്ട നേതാവ് ആലുവ എരുമത്തല കടവിൽ അംജിത് (35) ആരേയും ഞെട്ടിക്കുന്ന അധോലോക കഥകളിലെ നായകനാണെന്ന വിവരമാണ് പുറത്തുവരുന്നത്. സിനിമയിലെ അഴകിയ രാവണനപ്പുറമുള്ള ഇമേജുകൾ ഇയാൾക്കുണ്ട്. പൊലീസിന് മുകളിൽ പറന്ന മിനി ദാവൂദ് ഇബ്രാഹിമായിരുന്നുേ്രത ഇയാൾ. ഒത്തുതീർപ്പിലിലൂടെ പ്രശ്‌നങ്ങൾ തീർക്കുന്ന വിരുതൻ. കൊച്ചിയും കടന്ന് ഗൾഫിലും യൂറോപ്പിലുമെല്ലാം സ്വാധീനം ചെലുത്തിയ ക്രിമിനൽ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അംജിതും ഈ കഥകൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ എല്ലാം പഴയതുമാത്രമാണെന്നാണ് വാദം. ഇപ്പോൾ എല്ലാവരും ചേർന്ന് കുടുക്കിയതാണെന്നും പറയുന്നു.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും 'ഭായി' ആണ് ആലുവ എരുമത്തല കടവിൽ അംജിത്. സൂപ്പർ താരങ്ങൾ അടക്കമുള്ള സിനിമാക്കാരും അങ്ങനെ തന്നെ വിളിച്ചു. ആ വിളി കേട്ടില്ലെങ്കിൽ പ്രകോപിതനാകും. ഗുണ്ടായിസമുണ്ടെങ്കിലും സാമ്പത്തിക പ്രയാസമുള്ള നാട്ടുകാരെ സഹായിക്കാൻ മുന്നിലുണ്ട്. പിശുക്കില്ലാതെ പണമെറിഞ്ഞ് മികച്ച അഭിഭാഷകരെ വച്ചാണ് കേസുകൾ വാദിക്കുക. ഉന്നതരുമായി വരെ ഇടപാടുകൾ. കൊച്ചി പൊലീസിലെ ഉന്നതസ്ഥാനങ്ങളിൽ ചില 'ക്രിമിനൽ പൊലീസുകാർ' ഉണ്ടെന്നും അംജിത് പറയുന്നു. ഇവരിലൂടെ കിട്ടുന്ന കേസുകൾ അംജിത് ഒതുക്കി തീർത്തും. കേസിലെ ശ്രദ്ധാകേന്ദ്രമായ തമിഴ്‌നടിയെ കുറിച്ചും തന്നെ കേസിൽ കുടുക്കിയതിനെ കുറിച്ചും അംജിത് കൂടുതൽ കാര്യങ്ങൾ അംജിത് തന്നെ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പരാതിക്കാരൻ പിന്മാറിയതോടെ എല്ലാം വെറുതയായി എന്നും പൊലീസ് പറയുന്നു.