- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലക്ഷം രൂപയുടെ പഴയനോട്ട് നൽകിയാൽ 55,000 രൂപയുടെ പുതിയ കറൻസി നൽകും! പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അനുമതിയുടെ മറവിൽ നോട്ട് വെളുപ്പിക്കൽ; നിരോധിച്ച നോട്ടുകൾ മാറ്റിക്കൊടുക്കുന്ന സംഘങ്ങൾ മലബാറിൽ ഇപ്പോഴും സജീവം, കുഴൽപ്പണ ഗ്രാമമായ കൊടുവള്ളിയിൽ പിടികൂടിയത് 30 ലക്ഷത്തിന്റെ പഴയ കറൻസി
കോഴിക്കോട്: ഒരു ലക്ഷം രൂപയുടെ പഴയനോട്ട് നൽകിയ 55,000 രൂപയുടെ പുതിയ കറൻസി നൽകും.ഒരു കോടി രൂപക്ക് 70 ലക്ഷവും. എത്ര പഴയ കറൻസിയുണ്ടെങ്കിലും കുഴപ്പമില്ല. അതൊക്കെ ഈ സംഘം വെളുപ്പിച്ചുതരും. കുഴൽപ്പണ ഗ്രാമമെന്ന് അറിയപ്പെടുന്ന കോഴിക്കോട് കൊടുവള്ളിയിൽ ഇന്നലെ 30 ലക്ഷത്തിലേറെ രൂപയുടെ അസാധുവാക്കിയ കറൻസികളുമായി പിടികൂടി പ്രതികളെ ചോദ്യംചെയ്തപ്പോൾ കിട്ടിയ വിവരം കേട്ട് പൊലീസും ഞെട്ടിയിരക്കയാണ്. പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അനുമതിയുടെ മറവിലാണ് കോടികളുടെ വെളുപ്പിക്കൽ നടക്കുന്നതെന്നും റിസർവ്ബാങ്ക് തൊട്ട് ന്യൂജന ബാങ്കുകളിലെവരെ ചില ജീവനക്കാർക്ക് ഈ റാക്കറുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. 30.20 ലക്ഷം രൂപയുടെ 1000, 500 നോട്ടുകളുമായി കൊടുവള്ളിയിൽ മൂന്നുപേരാണ് പിടയിലായത് കോഴിക്കൊട് ചാലിയം അറക്കൽ മുഹമ്മദ് അസ്ലം ( 29), ഫറോക്ക് വൈറ്റ്ഹൗസിൽ റിയാസ് (42), ബേപ്പൂർ നടുവട്ടം ആനന്ദ് വീട്ടിൽ കെ.ടി. അജിത്ത് (29) എന്നിവരെയാണ് വെള്ളിയാഴ്ച പുലർച്ചെ 12.40ഓടെ ദേശീയപാതയിൽ പാലക്കുറ്റി ആക്
കോഴിക്കോട്: ഒരു ലക്ഷം രൂപയുടെ പഴയനോട്ട് നൽകിയ 55,000 രൂപയുടെ പുതിയ കറൻസി നൽകും.ഒരു കോടി രൂപക്ക് 70 ലക്ഷവും. എത്ര പഴയ കറൻസിയുണ്ടെങ്കിലും കുഴപ്പമില്ല. അതൊക്കെ ഈ സംഘം വെളുപ്പിച്ചുതരും. കുഴൽപ്പണ ഗ്രാമമെന്ന് അറിയപ്പെടുന്ന കോഴിക്കോട് കൊടുവള്ളിയിൽ ഇന്നലെ 30 ലക്ഷത്തിലേറെ രൂപയുടെ അസാധുവാക്കിയ കറൻസികളുമായി പിടികൂടി പ്രതികളെ ചോദ്യംചെയ്തപ്പോൾ കിട്ടിയ വിവരം കേട്ട് പൊലീസും ഞെട്ടിയിരക്കയാണ്. പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അനുമതിയുടെ മറവിലാണ് കോടികളുടെ വെളുപ്പിക്കൽ നടക്കുന്നതെന്നും റിസർവ്ബാങ്ക് തൊട്ട് ന്യൂജന ബാങ്കുകളിലെവരെ ചില ജീവനക്കാർക്ക് ഈ റാക്കറുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
30.20 ലക്ഷം രൂപയുടെ 1000, 500 നോട്ടുകളുമായി കൊടുവള്ളിയിൽ മൂന്നുപേരാണ് പിടയിലായത് കോഴിക്കൊട് ചാലിയം അറക്കൽ മുഹമ്മദ് അസ്ലം ( 29), ഫറോക്ക് വൈറ്റ്ഹൗസിൽ റിയാസ് (42), ബേപ്പൂർ നടുവട്ടം ആനന്ദ് വീട്ടിൽ കെ.ടി. അജിത്ത് (29) എന്നിവരെയാണ് വെള്ളിയാഴ്ച പുലർച്ചെ 12.40ഓടെ ദേശീയപാതയിൽ പാലക്കുറ്റി ആക്കിപ്പൊയിലെ പെഗ്ഗ്രടാൾപമ്പ് പരിസരത്തുവെച്ച് പിടികൂടിയത്. പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ ആൾട്ടോ കാറിലത്തെിയ മൂവർസംഘത്തെ സംശയത്തിറെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യകയായിരുന്നു. ഇവർ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ പൊലീസ് വാഹനം പരിശോധിച്ചപ്പോൾ കവറിൽ സൂക്ഷിച്ച പണം കണ്ടത്തെുകയായിരുന്നു.
നൂറിന്റെ കെട്ടുകളാക്കിയ, ആയിരം രൂപയുടെ പത്തും 500 രൂപയുടെ 40ഉം, ചില്ലറയായി 500ന്റെ 40 നോട്ടുകളുമാണ് കണ്ടെടുത്തത്. ഇതര സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം വെളുപ്പിച്ചുകൊടുക്കുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായവർ. ഒരു ലക്ഷം രൂപക്ക് 55,000 രൂപ വരെയാണത്രെ ഇത്തരം സംഘങ്ങൾകുന്നത്. റിസർവ് ബാങ്ക് തൊട്ട് ന്യൂജൻ ബാങ്കുകളിലെ പ്രമുഖർവരെ ഈ റാക്കറ്റിലുണ്ട്. പണം വരുന്നത് ഗൾഫിൽനിന്നാണ്.
നിരോധിച്ച പഴയ നോട്ടുകൾ വെളുപ്പിച്ച് മാറ്റിക്കൊടുക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഒരു കോടി രൂപക്ക് 70 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് സംഘത്തെ കൊടുവള്ളിയിലേക്ക് വരുത്തിച്ച് പിടികൂടാൻ ശ്രമം നടന്നുവരുന്നതിനിടെയാണ് വാഹനപരിശോധനക്കിടെ സംഘം പൊലീസിന്റെ പിടിയിലാവുന്നത്. ഇവ3ർ സഞ്ചരിച്ച അൾട്ടോ കാറും പൊലീസ് കസറ്റഡിയിലെടുത്തിട്ടുണ്ട്.
പ്രവാസികളായവരുടെ കൈവശമുള്ള നിരോധിച്ച പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അനുമതിയുടെ മറവിലാണ് പണം വെളുപ്പിക്കൽ ഇടപാടുകൾ അരങ്ങറേുന്നതെന്നാണ് പറയുന്നത്. ഇത്തരം സംഘങ്ങൾ താമരശ്ശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതായും തട്ടിപ്പുകൾ ടത്തുന്നതായും പറയപ്പെടുന്നുണ്ട്. കൊടുവള്ളി സി.ഐ ബിശ്വാസ്, എസ്.ഐ പ്രജീഷ്, താമരശ്ശേരി ഡിവൈ.എസ്‌പിയുടെ സ്‌ക്വാഡിലെ അംഗങ്ങളായ രാജീവ് ബാബു, വി.കെ. സുരേഷ്, ഹരിദാസ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.
അതിനിടെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് കോടതി ജാമ്യം നൽകിയതും വിവാദമായിട്ടുണ്ട്. ദുർബലമായ വകുപ്പാണ് ഈ കേസിൽ പൊലീസ് ചുമത്തിയതെന്നും അക്ഷേപമുണ്ട്.