- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനാമി അക്കൗണ്ടിലെത്തിയത് 246 കോടിയുടെ നിക്ഷേപം; നോട്ട് നിരോധനത്തിനു ശേഷം ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപം തമിഴ്നാട്ടിൽ; പിഴയടച്ച് തടിയൂരിയത് പ്രമുഖ രാഷ്ട്രീയ നേതാവും; പേരുവെളിപ്പെടുത്താതെ കാര്യം പറഞ്ഞ് ആദായ നികുതി വകുപ്പും
ചെന്നൈ: ഉയർന്ന മൂല്യമുള്ള നോട്ടുകൾ നവംബറിൽ അസാധുവാക്കിയതോടെ തമിഴ്‌നാട്ടിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ബിനാമി അക്കൗണ്ടിൽ ഒറ്റത്തവണയായി 246 കോടി രൂപയുടെ നിക്ഷേപം നടന്നതായി കണ്ടെത്തൽ. നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച നവംബർ എട്ടിനും ഡിസംബർ 30-നും ഇടയിലാണു നിക്ഷേപം നടന്നത്. നോട്ട് നിരോധനത്തിനു ശേഷം ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപത്തിൽ ഒന്നായിരുന്നു ഇത്. അതുകൊണ്ടാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. ഇതു സംബന്ധിച്ചു നോട്ടീസ് ലഭിച്ചതോടെ പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജനപ്രകാരം പിഴയൊടുക്കാൻ അക്കൗണ്ട് ഉടമ തയ്യാറാകുകയായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഒരു പ്രധാന നേതാവിന്റെ ബിനാമി അക്കൗണ്ടാണിതെന്നാണു സൂചനയെങ്കിലും നേതാവിന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ ആദായനികുതി വകുപ്പ് അധികൃതർ തയ്യാറായില്ല. തിരുച്ചെങ്കോടുള്ള ബാങ്കിലാണു പണം നിക്ഷേപിച്ചതെന്നാണു സൂചന. സാധാരണ ബാങ്കിങ് സമയം കഴിഞ്ഞതിനുശേഷമാണു പണം നിക്ഷേപിച്ചതെന്നും കണ്ടെത്തിയിരുന്നു. ഇതുകൂടാതെ തമിഴ്‌നാട്ടിൽതന്നെ മറ്റു 441 അക്കൗണ്ടുകളിലായി 240 കോടിര
ചെന്നൈ: ഉയർന്ന മൂല്യമുള്ള നോട്ടുകൾ നവംബറിൽ അസാധുവാക്കിയതോടെ തമിഴ്‌നാട്ടിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ബിനാമി അക്കൗണ്ടിൽ ഒറ്റത്തവണയായി 246 കോടി രൂപയുടെ നിക്ഷേപം നടന്നതായി കണ്ടെത്തൽ. നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച നവംബർ എട്ടിനും ഡിസംബർ 30-നും ഇടയിലാണു നിക്ഷേപം നടന്നത്. നോട്ട് നിരോധനത്തിനു ശേഷം ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപത്തിൽ ഒന്നായിരുന്നു ഇത്. അതുകൊണ്ടാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്.
ഇതു സംബന്ധിച്ചു നോട്ടീസ് ലഭിച്ചതോടെ പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജനപ്രകാരം പിഴയൊടുക്കാൻ അക്കൗണ്ട് ഉടമ തയ്യാറാകുകയായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഒരു പ്രധാന നേതാവിന്റെ ബിനാമി അക്കൗണ്ടാണിതെന്നാണു സൂചനയെങ്കിലും നേതാവിന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ ആദായനികുതി വകുപ്പ് അധികൃതർ തയ്യാറായില്ല. തിരുച്ചെങ്കോടുള്ള ബാങ്കിലാണു പണം നിക്ഷേപിച്ചതെന്നാണു സൂചന. സാധാരണ ബാങ്കിങ് സമയം കഴിഞ്ഞതിനുശേഷമാണു പണം നിക്ഷേപിച്ചതെന്നും കണ്ടെത്തിയിരുന്നു.
ഇതുകൂടാതെ തമിഴ്‌നാട്ടിൽതന്നെ മറ്റു 441 അക്കൗണ്ടുകളിലായി 240 കോടിരൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയിരുന്നു. എന്നാൽ അക്കൗണ്ട് ഉടമകളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംശയാസ്പദമായ നിക്ഷേപങ്ങളിൽ സംസ്ഥാനത്ത് ആകെ 27,000-ത്തിലധികം അക്കൗണ്ട് ഉടമകൾക്കു വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ആദായനികുതിവകുപ്പ് നോട്ടീസ് നൽകിയിരുന്നു.
ഇതിൽ 18,000-ത്തിലധികം പേർ മറുപടി നൽകി. ആവർത്തിച്ച് അറിയിപ്പു നൽകിയിട്ടും ബാക്കിയുള്ളവരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.